അൽ ഹരിത്ത് ജബാല – സുറിയാനി സഭയുടെ അറിയപ്പെടാത്ത അറബി ഗോത്ര രക്ഷാധികാരി

എഡിറ്റർ, TMUNT , 25/8/20

‘തിയോഡോറ രാജ്ഞിയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി സഭയുടെ ഉത്ഭവവും’ എന്ന ഞങ്ങളുടെ മുൻ ലേഖനത്തിന്റെ അവസാനം സുറിയാനി സഭയുടെ അധികമാർക്കും അറിയാത്ത  രക്ഷാധികാരിയായിരുന്ന   അറബ് ഗോത്ര രാജാവായിരുന്ന അൽ ഹരിത്ത് ജബാലയെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അൽ ഹരിത്ത് ജബാലയും സുറിയാനി സഭയുടെ ഉത്ഭവത്തിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിനേയും കുറിച്ചാണ് ഈ  ചെറിയ  ലേഖനം.

അൽ- ഹരിത് ഇബിൻ ജബാല

ആധുനിക  സിറിയയിലെയും ജോർദാനിലെയും വ്യാപിച്ചു കിടന്ന ഗസ്സാനിഡ് എന്ന രാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്നു  അൽ- ഹരിത് ഇബിൻ ജബാല (529–569). ബൈസന്റൈൻ സഖ്യകക്ഷിയായി അറേബ്യൻ രാജ്യമായിരുന്നു ഗസ്സാനിഡ്. സുറിയാനി സഭയുടെ ഉത്ഭവത്തിൽ വളരെ പ്രധാന പങ്കു വഹിച്ച തിയോഡോറയും അവരുടെ ഭർത്താവായ ജസ്റ്റിനിൻ ചക്രവർത്തിയും അവരുടെ രാജ്യത്തിൻറെ വളരെ പ്രധാനപ്പെട്ട ഒരു സഖ്യ കക്ഷിയായിട്ടായിരുന്നു അൽ ഹരിത്ത് ഇബിൻ ജബാലയെ കണ്ടിരുന്നത്. പേർഷ്യൻ സസ്സാനിഡുകൾക്കും അറബ് ലഖ്മിദുകൾക്കുമെതിരെ ബൈസന്റൈൻ സാമ്രാജ്യത്തോടൊപ്പം ഗസ്സാനിഡുകൾ പോരാടി. ബെഡൂയിൻ ഗോത്രവർഗ്ഗക്കാരിൽ  നിന്ന് ഗസ്സാനിഡുകൾ ബൈസന്റൈൻ പ്രദേശങ്ങളെ സംരക്ഷിച്ചു പോന്നു. അതിനുപുറമെ, ബൈസന്റൈൻ സാമ്രാജ്യത്തിലെ എല്ലാ അറബ് സഖ്യകക്ഷികളുടെയും ഭരണം അൽ ഹരിത്ത് ഇബ്നു ജബാലയ്ക്ക് നല്കപ്പെടുകയും ചെയ്തു.

അൽ- ഹരിത് ജെബലയും സുറിയാനി സഭയും

ഈ രാജാവിനെ കുറച്ചു വായിക്കുമ്പോൾ രണ്ടു പ്രധാന കാര്യങ്ങളാണ് മനസിലാവുന്നത്.  റോമൻ പേർഷ്യൻ  യുദ്ധങ്ങളിലും അതുപോലെ തന്നെ സുറിയാനി സഭയുടെ കാര്യത്തിലും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് അദ്ദേഹം വഹിച്ചിരുന്നു എന്ന വസ്തുതയാണ്.

ഇദ്ദേഹം ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തതായും, അതല്ല ചെയ്തിട്ടില്ല എന്നും രണ്ടു തരം വാദഗതികളുണ്ട്. എന്തൊക്കെ ആയാലും ഒരു കാര്യം വളരെ വ്യക്തമാണ്. ഒരു തീവ്ര മോണോഫസൈറ് വിശ്വസിയായിരുന്ന ജബാല കോൺസ്റ്റാന്റിനോപ്പിളിൽ ഏതോ ഔദ്യോഗിഗമായ കാര്യത്തിന് വന്നപ്പോൾ തിയോഡോറ രാജ്ഞിയെ പോയി കാണുകയും, അറബി നാട്ടിലേക്കു ഒരു ബിഷപ്പിനെ വാഴിച്ചു തരണമെന്ന് പറയുകയും ചെയ്തു. അതിന്റെ വെളിച്ചത്തിലാണ് യാക്കോബ് ബുർദാനയെ ഒരു മെത്രാൻ ആയി വാഴിക്കാനുള്ള കാര്യങ്ങൾ തിയോഡോറ ചെയ്യുന്നത്.‘Ghassanids and Lakhmids : The Christians Arabs in the Byzantine borders before Islam’ എന്ന  ലേഖനത്തിൽ ഇപ്രകാരം പറയുന്നു ‘ജെബല  ഒരു മിയാഫിസൈറ്റ് ക്രിസ്ത്യാനിയായിരുന്നു; സിറിയൻ മിയാഫിസൈറ്റ് സഭയെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം സഹായിച്ചു.  ബൈസാന്റിയം ഓർത്തോഡോക്സുകാർ  മതവിരുദ്ധമെന്ന് കരുതിയിട്ടുപോലും  മിയാഫൈസൈറ്റ് വിശ്വാസത്തെ (സുറിയാനി സഭ) ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.

തന്റെ ഭരണത്തിലുടനീളം, അൽ ഹരിത്ത് സിറിയയിലെ കാൽസിഡോണിയൻ  സഭ  വിരുദ്ധ പ്രവണതകളെ പിന്തുണച്ചിരുന്നു.  വളരെ രസകരമായ കാര്യം എന്താണ് വെച്ചാൽ അന്നു നടത്തപ്പെട്ട സുറിയാനി മിയഫാസൈറ്റ് സഭ കൗൺസിലുകളുടെ അദ്ധ്യക്ഷത അദ്ദേഹം വഹിക്കുകയും, കൂടാതെ ദൈവശാസ്ത്ര  സംവാദങ്ങളിൽ പങ്കെടുക്കയും ചെയ്തിരുന്നു. From Hellenism to Islam: Cultural and Linguistic Change in the Roman Near East എന്ന  പുസ്തകം കാണുക.

ഈ ലേഖനത്തിൽ നിന്നും മനസിലാകുന്ന ചില യാഥാർത്യങ്ങൾ ഇപ്രകാരമാണ്:

തിയോഡോറയെ പോലെ  തന്നെ ഹരിത് ജെബല എന്ന അറബി രാജാവിന്റെ പ്രയ്തനത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ സുറിയാനി  സഭ.

തിയോഡോറയെ വിശുദ്ധയായി കാണുന്ന സുറിയാനി സഭ, എന്തുകൊണ്ട് അറബി രാജാവായ  അവരുടെ യഥാർത്ഥ രക്ഷാധികാരിയായിരുന്ന ഹരിത് ജബാലയെ മറന്നു കളയുന്നത്? അദ്ദേഹം ഒരു അറബി ഗോത്രത്തിലെ രാജാവായിരുന്നത് കൊണ്ടാണോ? ഈ അവഗണന ശെരിക്കും ആ രാജാവിനോട് ചെയ്യുന്ന നീതി നിഷേധമല്ലേ?

പത്രോസിനെക്കാൾ സുറിയാനി  സഭ മക്കൾ ബർണബാസിനോടും, പൗലോസിനോടും, തിയോഡോറായോടും യാക്കോബ് ബുർദാനയോടും  അതിലൊക്കെ ഉപരി ഹരിത് ജെബല എന്ന അറബി ഗോത്ര രാജവിനോടും കടപ്പെട്ടിരിക്കുന്നു.

സുറിയാനി സഭാ യോഗങ്ങളിൽ അൽ ഹരിത്ത് ജബാല എന്ന അറബി ഗോത്ര രാജാവ് അധ്യക്ഷത വഹിച്ചിട്ടുണ്ട് . ഇങ്ങനെയുള്ള വ്യക്തിയെ പാടെ മറന്നു കളയുന്നത് നിർഭാഗ്യകരമായ കാര്യമാണ്.

അറബി രാജാവായ ഹരിത് ജെബലയെ ഒരു വിശുദ്ധനായി പ്രഖ്യാപിച്ചു അദ്ദേഹത്തോട് ഇന്നേവരെ കാട്ടി  വന്ന  അനീതി നിർത്താക്കണമെന്നത് ഓരോ സുറിയാനിക്കാരന്റെയും ആവശ്യമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചിത്രം കടപ്പാട് – wiki

എഡിറ്റർ, TMUNT

റെഫെറെൻസ്സ്

പുസ്തകങ്ങൾ

Encyclopaedia of Christianity in the Global South, Volume 2 by Mark A. Lamport

The Vagaries of the Qasidah by J. E. Montgomery

A Multitude of All Peoples: Engaging Ancient Christianity’s Global Identity

Rome in the East: The Transformation of an Empire
By Warwick Ball

History of the Arabs by Philip Khûri Hitti
From Hellenism to Islam: Cultural and Linguistic Change in the Roman Near East edited by Hannah M. Cotton, Robert G. Hoyland, Jonathan J. Price, David J. Wasserstein

Generals of Justinian I
http://greekhistoryandprehistory.blogspot.com/2018/05/ghassanids-and-lakhmids-christians.html

 

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s