മലങ്കരയിലെ സമാധാന പ്രേമികൾ അറിയാൻ

 എഡിറ്റർ, TMUNT, 1/8/2020

മലങ്കര സഭയിലെ ‘സൊ-കോൾഡ്’ സമാധാന പ്രേമികളുടെ ആശങ്ക ഈ ഇടെയായി ക്രമാധീതമായി വർധിച്ചു വരുന്നുണ്ടോ എന്നൊരു സംശയം. ഈ പറയുന്ന സമാധാന പ്രേമികൾ എണ്ണത്തിൽ എത്രയുണ്ടെന്ന് അറിവില്ല. പക്ഷെ ഒരു കാര്യം വാസ്തവമാണ്. ഭൂരിഭാഗം വരുന്ന നട്ടെല്ലുള്ള മലങ്കര നസ്രാണികളുടെ പ്രതിന്ധികളേ അല്ല ഇക്കൂട്ടർ. ഒളിഞ്ഞും തെളിഞ്ഞും സമാധാന ശൃംഖല ഊട്ടി ഉറപ്പിക്കാനുള്ള പെടാപ്പാടിലാണ് ഇവർ. പക്ഷെ വിചാരിച്ചതു പോലെ ഭൂരിഭാഗം വരുന്ന മലങ്കര നസ്രാണികളെ വിലക്കെടുക്കാൻ അവർക്കായിട്ടില്ല എന്നതാണ് വാസ്തവം. എന്താണ്  ഇവർ സമാധാനം കൊണ്ട്  ഉദ്ദേശിക്കുന്നത്? യാക്കോബായ സുറിയാനിക്കാരുമായി ഒരു സന്ധി സംഭാഷണമാണോ?  അതോ പാത്രിയര്കിസിനോട്  വിധേയപ്പെടുന്ന  മലങ്കര സഭയാണോ? അതോ മറ്റു വല്ലതുമാണ?

പൊന്നു സമാധാന കാംഷികളെ കേരളത്തിലെ യാക്കോബായ സുറിയാനികർക്കു മലങ്കര സഭയുമായി ഒന്നിച്ചു പോകുവാൻ താല്പര്യമിയല്ലന്ന് നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ? കോടതി വിധിയുടെ വെളിച്ചത്തിൽ യാക്കോബായ സുറിയാനിക്കാരെ രണ്ടു കൈയും നീട്ടി മലങ്കര സഭ സ്വീകരിച്ചതാരുന്നെല്ലോ 2002-ൽ. അപ്പോൾ അവർക്കതിൽ താല്പര്യമില്ല. ഇപ്പോഴും താത്പര്യമില്ല എന്നല്ലെ അവരുടെ പ്രധാന നേതാവായ ഒരു മെത്രാപ്പോലീത്താ ഈ അടുത്ത സമയത്ത് പറഞ്ഞത്? പിന്നെയെന്താണ് നിങ്ങൾ സമാധാനം കൊണ്ട് ഉദ്ദേശിക്കുന്നത്? പള്ളിപിടിക്കുന്ന കാര്യമാണോ? ഇവിടെ ആരും പള്ളി പിടിക്കുന്നില്ല. കോടതി തന്ന വിധി നടപ്പാക്കുന്നു. അത്ര തന്നെ.

പണ്ട്  മലങ്കര സഭയും യാക്കോബായക്കാരും ഒരുമിച്ചല്ലാരുന്നോ  കേസിനു കോടതിയിൽ പോയത്? അല്ലാതെ മലങ്കര സഭ ഒറ്റക്കലരുന്നെല്ലോ? എന്നിട്ടു വിധി വന്നപ്പോഴോ?  എന്താ കഥ. അയ്യോ  ഞങ്ങൾക്ക് വിധി അംഗീകരിക്കാൻ മടിയാണേ. ഞങ്ങളുടെ പള്ളികളെല്ലാം പിടിച്ചോണ്ട് പോകുന്നെ. എന്തെലാം നാടകങ്ങൾ. ഇതൊന്നും നിങ്ങൾ കാണുന്നില്ലിയോ ആവോ. കഷ്ട്ടം തന്നെ. ഈ സമാധാന കാംഷികളായി വരുന്ന മലങ്കര സഭയിലെ വിശുദ്ധന്മാരെ,  ഇടവകളിൽ പ്രയാസം അനുഭവിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? അവരുടെ മേലുള്ള അക്രമങ്ങൾ നിങ്ങൾ അറിഞ്ഞില്ലെന്ന് നടിക്കുകയാണോ? ഫിലോസഫി കൊണ്ടും തത്വജ്ഞാനത്തിന്റെ പുകമറ സൃഷ്ടിക്കുന്ന, ഭാഷയുടെ പാഴ്ജാഡകൾ ഉപയോഗിച്ചുള്ള വ്യക്തതയില്ലാത്ത ലേഖനങ്ങളിലൂടെയും സമാധാനം ഉണ്ടാവില്ല. അപ്പോൾ നിങ്ങൾ  പറയും ബാവ തിരുമേനിക്കു ഫാൻസ്‌ ഉണ്ടെന്നും, അവരെ തൃപ്‌തിപ്പെടുത്താനാണ് അദ്ദേഹം  കാര്യങ്ങൾ ചെയ്യുന്നതെന്നും. എന്താണ്  അദ്ദേഹത്തിന് ഇത്ര അധികം ഫാൻസ്‌ ഉണ്ടാവുന്നതെന്നു നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിടുന്നുണ്ടോ?  കാരണം ബാവ തിരുമേനി സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും സത്യസന്ധമായാണ്, അത് ഭൂരിഭാഗം വരുന്ന നസ്രാണിക്കു വേണ്ടിയാണ്. അവരുടെ മനസ്സാണ് അദ്ദേഹത്തിന്റെ വാക്കുകൾ.  അല്ലാതെ ശീതികരിച്ച മുറിയിലിരുന്ന് സഭയെ തങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയല്ല. ഇങ്ങനെയുള്ളവർ കപട സഭ സ്നേഹികൾ മാത്രമാണ്. അയ്യോ ഞങ്ങൾ വളരെ സോഫാസ്റ്റിക്കേറ്റഡായിട്ടുള്ള കാര്യങ്ങൾ മാത്രമേ പറയുകയും ചെയ്യുകയും ഉള്ളു. ഞാൻ സഭയുടെ അതാണ് ഇതാണ് എന്ന് പറയാൻ പലർക്കും ഇഷ്ടമാണ്. ഒരു സ്ഥാനം കിട്ടാൻ എന്തും ചെയ്യും. പക്ഷെ സഭാ പ്രശ്നവും പള്ളിക്കേസും വരുമ്പോൾ  ഇവർ എല്ലാം മറക്കും. അപ്പോൾ അവരുടെ ഉള്ളിലെ കപട സമാധാന പ്രേമികൾ പുറത്തു ചാടും. വ്യവഹാരമോ! അയ്യയെ എന്താ ഈ പറയണേ? വ്യവഹാരം നമുക്ക് യോജിച്ചതാണോ!

പരിശുദ്ധ ബാവ തിരുമേനിയും എപ്പിസ്‌കോപ്പൽ സുന്നഹദോസും പല തവണ സമാധാനത്തിനായി വിഘടന്മാരെ ക്ഷണിച്ചതല്ലായിരുന്നോ? അപ്പൊ അവർക്കു മലങ്കര സഭയുടെ ഭരണഘടന അനുസരിച്ചുള്ള സമാധാനം വേണ്ട.

നാഴികക്ക് നാൽപതു വട്ടം പരിശുദ്ധ ബാവ തിരുമേനിയെയും മലങ്കര സഭയെയും അറപ്പുളവാക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും അധിക്ഷേപിക്കുന്നത്  കണ്ടില്ലന്നു  നിങ്ങൾ നടിക്കുകയാണോ? പരിശുദ്ധ മാർത്തോമാ പൗലോസ് രണ്ടാമൻ ബാവ തിരുമേനിയെ പോലെ പോലെ ഇത്രയധികം വ്യക്തിഹത്യക്കു പാത്രമായ ഒരു പിതാവ് മലങ്കരയിൽ ഉണ്ടായിട്ടുണ്ടോ? വിഖടിത വിഭാഗം കാണിക്കുന്ന ഈ വൃത്തികേടുകൾക്ക് ആദ്യം അറുതി വരുത്തുവാനുള്ള കാര്യങ്ങൾ ചെയുവാൻ നിങ്ങൾ നോക്കുക.

പള്ളിക്കകത്തു കുരിശു പള്ളി പണിയാനുള്ള പാത്രിയര്കിസിന്റെ താല്പര്യം നട്ടെല്ലുള്ള ഒരു നസ്രാണിയും ഇനി സമ്മതിക്കില്ല. സുറിയാനി സഭയോടോ നേതാക്കന്മാരോടോ മലങ്കര സഭാമക്കൾക്ക് യാതൊരു പുച്ഛവും ഇല്ല. വേണ്ട ബഹുമാനം കൊടുക്കുവാൻ എന്നും നാം തയാറാണ്.

എന്ത് പറഞ്ഞാണ് യാക്കോബക്കാരുമായി സമാധാനം ഉണ്ടാക്കാൻ പോകുന്നത്? സുറിയാനി ഓർത്തഡോൿസ് വിശ്വാസം പറഞ്ഞാണോ? അതോ ഓറിയന്റൽ ഓർത്തഡോക്സി പറഞ്ഞാണോ? സുറിയാനി ഓർത്തഡോൿസ് സഭയുടെ ഭാഗമായിരിന്നിട്ടു കൂടി ഞങ്ങൾ ഓർത്തഡോൿസ് സഭയെ അല്ലെന്നാണ് അവർ പറയുന്നത്. മലങ്കര സഭയും ഭാഗമായിട്ടുമുള്ള ഓറിയന്റൽ  ഓർത്തോഡോക്‌സിയുടെ ഭാഗം  ആയിരിന്നിട്ടു കൂടി യാക്കോബക്കാർ പറയുന്നത് അവരുടെ വിശ്വാസം വേറെ ആണെന്നാണ്. നിങ്ങൾ തന്നെ പറ. ഇവരോട് എങ്ങനെയാണു കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തുന്നത്? പറഞ്ഞാൽ വല്ലതും മനസിലാകുമോ?

യാക്കോബക്കാർക്കു രണ്ടു സമാധാന ഓപ്‌ഷനികൾ ഉണ്ടല്ലോ. ഒന്നുകിൽ ഭരണകട അനുസരിച്ചു മലങ്കര സഭയുടെ ഭാഗമായി നിൽക്കുക. അല്ലെങ്കിൽ വേറെ പള്ളി വെച്ച് പോവുക. അവർക്കിതൊന്നും വേണ്ട. കോടതി വിധിയോട് പുച്ഛം, മലങ്കര‌ സഭയോട് പുച്ഛം. പിന്നെ എവിടുന്നാണ് സമാധാനം ഉണ്ടാവുക?

ഈ സമാധാനം പറയുന്ന ആരുടെയെങ്കിലും വ്യക്തിപരമായ ഒരു സ്വത്തു തർക്കത്തിൽ കോടതി  അവർക്കു അനുകൂലം ആ ഒരു വിധി നൽകി എന്ന് വിചാരിക്കുക.  നിങ്ങൾ വിധി അംഗീകരിക്കുമോ, അതോ നിങ്ങൾക്ക് നിയമo അനുസരിച്ചു കിട്ടിയതെല്ലാം  തിരിച്ചു നിങ്ങളുടെ പ്രതികൂല കക്ഷിക്ക്‌  കൊടുക്കുമോ?  കോടതി വിധി വന്നു കഴിഞ്ഞു, ‘ആ അതൊക്കെ പോകട്ടെ’ എന്ന് പറഞ്ഞു നിങ്ങളുടെ പ്രതികൂലിയുമായി നിങ്ങൾ സമാധാനം പറഞ്ഞു  സ്വത്തു വീതിച്ചെടുക്കുമോ? ഒരിഞ്ചു ഭൂമി നിങ്ങൾ വിട്ടു കൊടുക്കുമോ?

മലങ്കര സഭയുടെ സ്വത്തു ആരുടെയും ഔദാര്യമല്ല. നസ്രാണികളുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും ഫലം ആണ്.  അതിന്റെ കാവൽ ഭടനാണ് മലങ്കര മെത്രാപോലിത്ത.

പിന്നെ ഒരു കാര്യം കൂടി. നാളിതുവരെയും മലങ്കര സഭക്ക് തിരുച്ചു കിട്ടിയ ദേവാലങ്ങൾ ഒന്ന് പോയി കാണുവാൻ ശ്രെമിക്കുക. പഴയ അവസ്ഥയുo ഇപ്പോഴത്തെ അവസ്ഥയും കൂടി ഒരു താരതമ്യ പഠനം കൂടി നടത്തുന്നത് നന്നായിരിക്കും. അപ്പോൾ  കാര്യങ്ങളുടെ കിടപ്പ് മനസിലാകും. 

പാത്രിയര്കിസിന്റെ കീഴിൽ നില്ക്കാൻ മലങ്കര സഭ മക്കൾക്ക് തീരെ താല്പര്യമില്ല. എന്നാൽ ഒരു സഹോദര സഭയുടെ തലവന് കൊടുക്കേണ്ട എല്ലാ ബഹുമാനവും മലങ്കര മക്കൾ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. സമാധാനം എന്ന് പറയുന്നത് അന്തിയോക്യൻ പാത്രിയര്കിസിന്റെ ഭരണത്തെ അംഗീകരിക്കുന്ന പ്രക്രിയല്ല. അങ്ങനെ മനക്കോട്ട  കെട്ടുന്ന ചില ആളുകൾ മലങ്കര സഭയിൽ ഉണ്ടെന്നു അറിയാം. അത് മലങ്കരയുടെ മണ്ണിൽ നടക്കില്ല. മലങ്കര സഭയുടെ പൂർണ സ്വയം-ശീർഷക്തവും മാർത്തോമാ ശ്ലീഹായുടെ പൗരോഹിത്യവും സിംഹാസനവും അംഗീകരിക്കാത്ത ഒരു പാത്രിയര്കിസിനെയും മലങ്കര സഭ ഒരു കാലത്തും അംഗീകരിക്കില്ല എന്ന വാസ്തവം സമാധാന പ്രേമികളെ നിങ്ങൾ തിരിച്ചറിയണം. അന്ത്യോഖ്യൻ സിംഹസനത്തെ കീഴ്പ്പെട്ടു നിൽകാൻ താല്പര്യമുള്ളവർ നിന്നോട്ടെ. മലങ്കര സഭയെ അതിനു കിട്ടില്ല.

മലങ്കര സഭയിൽ അന്ത്യോക്യൻ ഭക്തി ഉള്ള ചിലർ വ്യാജ്യ സമാധാനത്തിന്റെ പേരിൽ  കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കുറെ കാലമായി ശ്രമിക്കുന്നുണ്ട്. അതും മലങ്കര നസ്രാണിക്കു നന്നായി അറിയാം. അങ്ങാനുള്ളവരെ അവൻ തീർച്ചയായും മാറ്റിനിർത്തും.

അന്ത്യോക്യൻ സിംഹസനത്തെ ബഹുമാനിക്കണമെന്നും അംഗീകരിക്കുന്നവെന്നും യാക്കോബായ സുറിയാനികൾ എപ്പോളും പറഞ്ഞോണ്ട് നടക്കുന്നു. അതുപോലെ മാർത്തോമാ ശ്ലീഹായുടെ സിംഹസനത്തെയും മലങ്കര സഭയുടെ സ്വയം ശീർഷക്തവും  അംഗീകരിക്കാനുള്ള സംസ്കാരം അന്ത്യോക്യൻ സിംഹാസനം കാട്ടണം. ഇതൊക്കെ ചെയ്തു കഴിയുമ്പോൾ സമാധാനം താനേ ഒഴുകി എത്തും. നിങ്ങൾ  പണിപ്പെടണമെന്നില്ല.

അഥവാ ഉടനെ സമാധാനം ഉണ്ടാകണമെങ്കിൽ യാക്കോബായ സുറിയാനി സഭയുടെ ഉള്ളിലെ നീറുന്ന പ്രശ്നങ്ങൾ  തീർക്കാൻ ആദ്യം നിങ്ങൾ നിവേദനം നൽകു. അവർക്കു ആദ്യം സമാധാനം ഉണ്ടാവട്ടെ. അവരുടെ കണക്കുകൾ സത്യം പറയട്ടെ. എന്നിട്ടു പോരെ മലങ്കര സഭയെ സമാധാനം പഠിപ്പിക്കുവാൻ വരുന്നത്. യാക്കോബക്കാരുടെ ഉള്ളിൽ ആദ്യം സമാധാനം ഉണ്ടാവട്ടെ. എന്നാലല്ലേ മലങ്കര സഭയുമായി അവർക്കു സമാധാന ഉണ്ടാക്കാൻ പറ്റുകയുള്ളു.

മലങ്കര സഭക്ക് ഒരു തലവൻ ഉണ്ട്. ഒരു സുന്നഹദോസുണ്ട്. അതൊന്നും കൂടാതെ മാനേജിങ് കമ്മറ്റിയും, മലങ്കര അസോസിയേഷനും ഒക്കെ ഉണ്ടല്ലോ. ഇതിൽ ഇരിക്കുന്നവർ ഒക്കെ സാമാന്യം ബോധമുള്ളവർ ആണെല്ലോ. അവർക്കു കാര്യങ്ങൾ ഒക്കെ അറിയാവുന്നവരും ആണെല്ലോ. നിങ്ങളും കൂടെ ചേരുന്നതാണെല്ലോ ഇതൊക്കെ. അപ്പോൾ മലങ്കര സഭയുടെ ചട്ടവട്ടം അനുസരിച്ചു കാര്യങ്ങൾ മുൻപോട്ടു പോകട്ടെ. അല്ലാതെ പാത്രിയര്കിസിനെ പോലെ പള്ളിക്കകത്തു കുരിശു പള്ളി പണിയാൻ നിങ്ങൾ ശ്രെമിച്ചാൽ  അത് അസ്ഥാനത്തായി പോകും.

സമാധാനം വേണെമെന്നു പറയുന്ന പരിഷ്കൃത കൂട്ടമേ, ശീതികരിച്ച മുറിയിൽ ഇരുന്നു വാചകമടിച്ചാൽ സമാധാനം ഉണ്ടാവില്ല. നിങ്ങൾ വീഡിയോ ഇറക്കിയതുകൊണ്ടോ, നിവേദനം സമർപ്പിച്ചത് കൊണ്ടും സമാധാനം ഉണ്ടാവില്ല. ഫിലോസഫിയും തീയോളജിയും  കൂട്ടി കലർത്തി മലങ്കര സഭയുടെ വേദികളിൽ ഘോരം ഘോരം പ്രസംഗിക്കുന്നവരേ, മലങ്കര സഭയാണ് പ്രധാനം, മലങ്കര സഭയുടെ സമാധാനമാണ് പ്രധാനം, മലങ്കര സഭയുടെ സ്വാതന്ത്ര്യമാണ് പരമ പ്രധാനം എന്ന് മനസിലാക്കുക.

1653-ൽ കൂനൻ കുരിശ് സത്യത്തിൽ വിദേശാധിപത്യത്തിൽ ഞങ്ങളോ ഞങ്ങളുടെ സന്ധതി തലമുറകളോ നിലനിൽക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത ആത്മാഭിമാനമുള്ള മലങ്കര നസ്രാണി പിതാക്കൻമാരുടെ മക്കൾക്ക് സമാധാനം മലങ്കര സഭയുടെ പൂർണ്ണമായ സ്വയം ഭരണവും സ്വയം ശീർഷകത്വവുമാണ്. പിതാക്കന്മാരുടെ വഴി വിട്ട് നടക്കാൻ ആത്മാഭിമാനമുള്ള മലങ്കര നസ്രാണികൾ ഒരുക്കമല്ല.

 “നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചതു.” (1 കൊരിന്ത്യർ 4:15)

മലങ്കര നസ്രാണികളെ സുവിശേഷത്തിൽ ജനിപ്പിച്ച അപ്പോസ്തോലനും മഹാപുരോഹിതനുമായ പ.മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന് കീഴിൽ മലങ്കര ഓർത്തഡോക്സ് സഭ എന്നും സ്വതന്ത്രമായി ദൈവീക ചൈതന്യത്തോടെ നിലനില്കട്ടെ

എഡിറ്റർ, TMUNT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s