ഹാഗിയ സോഫിയ – കോപ്റ്റിക് സുറിയാനി പാത്രിയർക്കീസന്മാരുടെ നിശബ്ദതയും, മാർപാപ്പയുടെ വിലാപവും

Editor, TMUNT, 29/7/2020

ഹാഗിയ സോഫിയ എന്ന ചരിത്ര പ്രസിദ്ധമായ ഓർത്തഡോക്സ് ദേവാലയം ഒരു മുസ്ലിം പള്ളിയായി ഇസ്ലാമിക് ടർക്കിഷ് ഭരണാധികാരികൾ മാറ്റിയ വേളയിൽ ലോകം മുഴുവൻ പ്രതിഷേധം അലയടിച്ചു. ഒരു ബൈസന്റൈൻ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയമാണ് ഹാഗിയ സോഫിയ. ബൈസന്റൈൻ ചക്രവർത്തിമാരുടെ പൗരസ്ത്യ ഓർത്തോഡോക്സിയോടുള്ള പ്രണയത്തിന്റെ ഫലം കൂടിയാണ് ഈ മനോഹര ദേവാലയം. കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ കത്തീഡ്രൽ ദൈവാലയമായിരുന്ന ഹാഗിയ സോഫിയ പലകാലങ്ങളിൽ മുസ്ലിം റോമൻ കത്തോലിക്കാ അധിനിവേശത്തിന്റെ ബലിയാടായിട്ടുണ്ട്. റോമൻ കത്തോലിക്കാ സഭയും, ഇസ്ലാമിക സുൽത്താന്മാരും ഒരു പോലെ ഈ ദേവാലയത്തെ കീഴ്പ്പെടുത്തിയിട്ടുണ്ട്.

എന്തൊക്കെ ആണെങ്കിലും ലോകത്തിലുള്ള ഒട്ടുമിക്ക ക്രൈസ്തവ നേതാക്കന്മാരും തുർക്കിയുടെ നടപടിയെ അപലപിച്ചു. ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടെ ഇടയിൽ അർമേനിയൻ, മലങ്കര, എത്യോപ്യൻ സഭകളും അവരുടെ നേതാക്കന്മാരും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി.

ഓർത്തഡോക്സ് സഭകളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലെങ്കിലും റോമിലെ പാപ്പാ പോലും അദ്ദേഹത്തിന്റെ ഖേധം രേഖപ്പെടുത്തി. ഗ്രീക്ക് ഓർത്തഡോക്സ് സഭയോടുള്ള എക്യൂമെനിക്കൽ ബന്ധവും മറ്റും കണക്കിലെടുക്കുമ്പോൾ റോമാ പാപ്പാ എന്തെങ്കിലും ഒന്നും തീർച്ചയായും പറയണമല്ലോ. കുറച്ചു താമസിച്ചാണെകിലും അദ്ദേഹം അത് പറഞ്ഞു.

തുർക്കിയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കൗൺസിലാകട്ടെ പീലാത്തോസ് തൻ്റെ കൈ കഴുകിയതുപോലെ പോലെ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന് പറഞ്ഞു ഒരു കുറിപ്പ് പ്രസിദ്ധികരിച്ചു.

കേരളത്തിലെ ക്രൈസ്തവർക്കിടയിൽ പ്രതിഷേതം ബഹു കേമമായി നടന്നു. ഇന്നേ വരെ ഹാഗിയ സോഫിയ എന്താന്ന് അറിയാത്തവർ പോലും സാമൂഹിക മാധ്യമങ്ങളിൽ ആ പള്ളിക്കു വേണ്ടി കണ്ണുനീരൊഴുക്കി പ്രതിഷേധിച്ചു. ചില പത്രങ്ങൾ എന്തെക്കെയോ എഴുതിക്കൂട്ടി. മുക്കിനു മുക്കിനു ടിവി ചാനലുകളുള്ള കേരളത്തിൽ ഒരു ചാനലും തുർക്കിയിലെ പള്ളിയെ പറ്റി മിണ്ടിയോ എന്നുമുള്ളതു സംശയം. പാലസ്തീന് വേണ്ടി മുറവിളി കൂട്ടുന്ന വിപ്ലവ പാർട്ടികളും, ഗാന്ധിയൻ വാദികളും മൗനം പാലിച്ചു. സഭ കേസ് ഹാഗിയ സോഫിയ കത്തീഡ്രലുമായി താരതമ്യം ചെയ്തു മലങ്കര സഭയെ കളിയാക്കുകയാണ് കേരളത്തിലെ സുറിയാനി യാക്കോബായ തീവ്രവാദികൾ ചെയ്തത്. ഇവരോടൊക്കെ എന്ത് പറയാനാണ്? മാങ്ങാ ഏതാ തേങ്ങാ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്തത് യാക്കോബായ സമുദായത്തിന്റെ തന്നെ ഗുണനിലവാരം തുറന്ന് കാട്ടുന്നു. കേരളത്തത്തിലെ ചില കത്തോലിക്കാ സോഷ്യൽ മീഡിയ ജീവികളുടെ ആവേശം കണ്ടാൽ, ഹാഗിയ സോഫിയ കഴിഞ്ഞേ അവർക്കു വേറെ എന്തെങ്കിലും ഉണ്ടെന്നു തോന്നുകയുള്ളൂ.

തീവ്ര മുസ്ലിം ഗ്രൂപ്പുകൾ ഹാഗിയ സോഫിയയെക്കുറിച്ചു ഇല്ലാത്ത ചരിത്രം മെനഞ്ഞു. മുസ്ലിം ലോകം അത് ഏറ്റുപാടി.

ടിപ്പു സുൽത്താൻ വിഷയത്തിലും മറ്റും മുസ്ലിം സമുദായത്തോടുള്ള കലിപ്പ് കേരളത്തിലെ കത്തോലിക്കർ ഹാഗിയ സോഫിയ വിഷയത്തിൽ അങ്ങ് തീർത്തു. ഓർത്തഡോക്സ് ദേവാലയമായ ഹാഗിയ സോഫിയെക്കാളുപരി മുസ്ലിം തീവ്രവാദികളോടുള്ള ദേഷ്യമാണ് ഹാഗിയ സോഫിയ വിഷയത്തിൽ നിഴലിച്ചു കണ്ടത്. എല്ലാ ദിവസവും ഓർത്തഡോൿസ് വിശ്വാസത്തെയും ഓർത്തഡോക്സ് സഭകളെയും പാരമ്പര്യത്തേയും വിമർശിക്കുന്ന കേരള കത്തോലിക്കർക്ക് എന്ത് ഹാഗിയ സോഫിയ?

കാലത്തിന്റെ കുത്തൊഴുക്കിൽ റോമിലെ മാർ പപ്പയുടെ സൈന്യം പിടിച്ചെടുത്ത ഹാഗിയ സോഫിയ, വർഷങ്ങളോളം ഒരു നിർബന്ധിത റോമൻ കത്തോലിക്കാ ദേവാലയമായിരുന്നു എന്നത് മറക്കാൻ പറ്റുന്ന കാര്യമല്ല.

രസകരമായ ഒരു കാര്യം എന്താണ് വെച്ചാൽ, സുറിയാനി ഓർത്തഡോക്സ് സഭയും കോപ്റ്റിക് ഓർത്തഡോക്സ് സഭയും അവരുടെ നേതാക്കന്മാരും നാളിതുവരെ ഒരക്ഷരം ഇതിനെക്കുറിച്ചു മിണ്ടിയിട്ടില്ല. പേരിനെങ്കിലും ഒരു പത്രക്കുറിപ്പ് ഇറക്കമായിരുന്നു. അതും ചെയ്തിട്ടില്ല. ചെയ്യാനുള്ള ത്രാണിയില്ലെന്നു പറയുന്നതാണ് ശരി. തീവ്ര ഇസ്ലാമിക നാടുകളിൽ കഴിയുന്ന സുറിയാനി കോപ്റ്റിക് സഭ നേതാക്കന്മാർക്ക് എന്ത് ഹാഗിയ സോഫിയ?

തമ്മിൽ തല്ലും, സൗന്ദര്യ പിണക്കങ്ങളും, കുത്തുo വെട്ടും മാറ്റിവച്ചു അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനo കൊടുത്തു മാന്യമായി ഒരുമിച്ചു നിൽക്കുന്നതാണ് നല്ലതെന്നു ലോക ഓർത്തഡോക്സ് സഭകൾക്കു തോന്നിയിട്ടുമില്ല. അത് തോന്നാത്തടത്തോളം കാലം റോമൻ മാർപാപ്പയും ഇസ്ലാമിക, തീവ്ര വാദികളും, രാഷ്ട്രീയ കപട വാദികളും പറയുന്നത് കേട്ട് കരഞ്ഞു കൊണ്ട് മുൻപോട്ടു പോകാനേ പറ്റുകയുള്ളു. മാർപാപ്പ എന്ത് പറഞ്ഞു എന്ന് ചികയുന്ന സമയം കൊണ്ട് അവനവന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ സമയം ചിലവഴിച്ചാൽ ബൈസന്റൈൻ ഓറിയന്റൽ ഓർത്തഡോൿസ് സഭകൾക്ക് അന്തസോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാം.

Editor, TMUNT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s