റോമൻ കത്തോലിക്കാ കുരിശുയുദ്ധ പോരാളികൾ ഹാഗിയ സോഫിയയുടെ മുകളിൽ നടത്തിയ അതിക്രമങ്ങളും, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ക്ഷമാപണവും

Editor, TMUNT, 30/7/2020

ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പ സംഘടിപ്പിച്ച ഒരു സായുധ പര്യവേഷണമായിരുന്നു നാലാം കുരിശുയുദ്ധം (1202–1204). അക്കാലത്തെ ഏറ്റവും ശക്തമായ മുസ്ലിം രാഷ്ട്രമായ ഈജിപ്ഷ്യൻ അയ്യൂബിഡ് സുൽത്താനേറ്റിനെ കീഴടക്കുകയും കൂടാതെ മുസ്ലിം നിയന്ത്രണത്തിലുള്ള ജറുസലേം തിരിച്ചുപിടിക്കുക എന്നതായിരുന്നു നാലാം കുരിശു യുദ്ധത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യം. പക്ഷെ അത് ചെന്ന് അവസാനിച്ചത് കോൺസ്റ്റാന്റിനോപ്പിൾ എന്ന ഈസ്റ്റേൺ ഓർത്തഡോൿസ് ക്രിസ്ത്യൻ നഗരത്തിന്റെ മേലുള്ള ക്രൂരമായ അധിനിവേശത്തിലാണ്.

‘കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിൽ പ്രേവേശിച്ച ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ സൈന്യം, പ്രത്യേകിച്ച് ഫ്രഞ്ച് റോമൻ കത്തോലിക്കാ കുരിശുയുദ്ധക്കാർ, കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയര്കീസിന്റെ, അധവാ അവിടുത്തെ ഓർത്തഡോൿസ് ബിഷപ്പിന്റെ ആസ്ഥാന ദേവാലയം ആയിരുന്ന ഹാഗിയ സോഫിയ എല്ലാ രീതിയിലും കൊള്ളയടിച്ചു. അവർ ആ ദേവാലയത്തിന്റെ നിയന്ത്രണം മുഴുവനായി ഏറ്റെടുത്തു. ദേവാലയത്തിനുള്ളിലെ അനേകം വിലപിടിപ്പുമുള്ള സാധനങ്ങൾ കൊള്ളയടിച്ചു. അവ കൊണ്ടു പോകാനായി കഴുതകളെ പള്ളിയിലേക്ക് കൊണ്ടുവന്നു. കുരിശുയുദ്ധക്കാർ മൃഗങ്ങളെ കൊന്ന് ദേവാലയത്തിനുള്ളിൽ രക്തം ഒഴുക്കി. വേശ്യകളെ പള്ളിയിലേക്ക് കൊണ്ടുവന്നു, അവരെ യാഗപീഠത്തിലേക്ക് ഉയർത്തി, മ്ലേച്ചമായ വരികൾ ഉപയോഗിച്ച് പാട്ടുകൾ പാടിച്ചു. ആ ദേവാലയത്തിൽ വച്ച് കുരിശുയുദ്ധക്കാർ അവർ കൊണ്ടുവന്ന സ്ത്രീകളുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടു. അറിയപ്പെടുന്ന ഒരു വേശ്യയെ ദേവാലയത്തിന്റെ ഉള്ളിൽ സ്ഥിതി ചെയുന്ന കോൺസ്റ്റാന്റിനോപ്പിൾ പാത്രിയര്കീസിന്റെ സിംഹാസനത്തിൽ ഇരുത്തി. ‘കുരിശുയുദ്ധക്കാർ ആരെയും വെറുതെ വിട്ടില്ല. അവർ ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, കൂട്ടക്കൊല നടത്തുകയും, പള്ളികൾ കൊള്ളയടിക്കുകയും, അതിമനോഹരമായ ആ നഗരത്തിനു തീ വെക്കുകയും ചെയ്തു. തകർന്ന ഹാഗിയ സോഫിയയുടെ ബലിപീഠത്തിൽ ഒരു വേശ്യയെ കൊണ്ട് നൃത്തം ആടിച്ചു. ഇതിൽ കൂടുതൽ ഇനി എന്ത് ദ്രോഹമാണ് റോമൻ കത്തോലിക്കാ സൈനത്തിനു ചെയ്യാനുണ്ടായിരുന്നത്?

ചില റോമൻ കത്തോലിക്കർ പറയുന്നത് കുരിശുയുദ്ധക്കാരുടെ മേൽ മാർപ്പാപ്പയ്ക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നു എന്നാണ്. നാലാമത്തെ കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തത് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയാണെന്ന വസ്തുത അവർ മറക്കുന്നു. ഒരു യുദ്ധം ആഹ്വാനം ചായുന്ന വ്യക്തിക്ക് അയാളുടെ സൈന്യം ചെയ്തു കൂട്ടുന്ന കാര്യങ്ങളിൽ നിന്നും ഒരിക്കലും മാറി നിൽകാൻ പറ്റില്ല.

കുരിശുയുദ്ധക്കാരുടെ മേൽ മാർപ്പാപ്പയ്ക്ക്നി യന്ത്രണമില്ലായിരുന്നുവെങ്കിൽ, ഹാഗിയ സോഫിയയെ കുരിശുയുദ്ധക്കാർ ആക്രമിച്ചതിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഗ്രീക്ക് ഓർത്തഡോക്സ് സഭയോട് മാപ്പ് ചോദിച്ചത് എന്തുകൊണ്ടാണ്? ഒരു കാര്യവുമില്ലാതെ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഓർത്തഡോൿസ് സഭയോട് ക്ഷമാപണം നടത്തുമായിരുന്നോ? രണ്ടായിരത്തി നാലിൽ ഇപ്പോഴത്തെ എക്യൂമെനിക്കൽ പാട്രിയാർക് ബർത്തലോമി ഒന്നാമൻ വത്തിക്കാൻ സന്ദർശിച്ച വേളയിലായിരുന്നു മാർപ്പായയുടെ മാപ്പു പറച്ചിൽ.
ഒരു കാര്യം വളരെ വ്യക്തമാണ്. നാലാമത്തെ കുരിശുയുദ്ധത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ കാര്യം എന്ന് പറയുന്നത് ഓർത്തഡോക്സ് ക്രിസ്ത്യൻ നഗരമായ കോൺസ്റ്റാന്റിനോപ്പിളിനെ തകർത്തെറിഞ്ഞ റോമൻ മാർപാപ്പയുടെ സൈനത്തിന്റെ നടപടി ആയിരുന്നു.

കിഴക്കൻ ക്രൈസ്തവലോകത്തിന്റെ ചരിത്രത്തിലെ ഈ ദുഖകരമായ സംഭവം ഇപ്പോൾ ഹാഗിയ സോഫിയ ദേവാലയത്തിന് വേണ്ടി മുതല കണ്ണീർ ഒഴുക്കുന്ന റോമൻ കത്തോലിക്കാ പ്രമാണിമാരും, വത്തിക്കാൻ രാഷ്ട്രീയക്കാരും ഓർക്കുന്നത് നന്നായിരിക്കും.

ഹാഗിയ സോഫിയ പ്രശ്നം ഉണ്ടായതിനു ശേഷം ചില കത്തോലിക്കരെങ്കിലും പറഞ്ഞോണ്ട് നടക്കുന്ന ഒരു കാര്യമുണ്ട്. കോൺസ്റ്റാന്റിനോപ്പിൾ ആക്രമ സമയത്തു ഈസ്റ്റേൺ ഓർത്തഡോൿസ് റോമൻ കത്തോലിക്കാ സഭകൾ വേർപെട്ടിരുന്നില്ല. അതായത് കോൺസ്റ്റാന്റിനോപ്പിൾ സഭ റോമുമായി കുർബാന സംസർഗ്ഗത്തിൽ ആയിരുന്നുവെന്നാണ്. അതിനാൽ ഹാഗിയ സോഫിയ റോമുമായി കുർബാന സംസർഗ്ഗ ഉള്ള ഒരു സഭയുടേതായതു കൊണ്ട് അതൊരു കത്തോലിക്കാ ദേവാലയമായിരുന്നു എന്നാണ്.

ഒന്നാമത് കോൺസ്റ്റാന്റിനോപ്പിളിന്റെ അധികാരപരിധിയിലുള്ള പള്ളികളോ സ്ഥാപനങ്ങളോ റോമൻ സഭയ്ക്ക് അവകാശപ്പെടാൻ കഴിയില്ല. അതുപോലെ, കോൺസ്റ്റാന്റിനോപ്പിളിന് റോമൻ സഭയുടെ കീഴിലുള്ള ബസിലിക്കകളൊന്നും അവകാശപ്പെടാൻ കഴിയില്ല. രണ്ടാമതായി, റോമുമായുള്ള കൂട്ടായ്മ അഥവാ കുർബാന സംസർഗം എന്ന പദം കിഴക്കൻ യൂണിയറ്റ് റീത്തു സഭകൾക്ക് മാത്രം ബാധകമായ പ്രയോഗമാണ്. കാരണം, കിഴക്ക്-പടിഞ്ഞാറ് ഭിന്നതക്ക് മുമ്പ് കിഴക്കൻ ഓർത്തഡോക്സ്, റോമൻ സഭകൾ പരസ്പരം കുർബാന സംസർഗ കൂട്ടായ്മയിലായിരുന്നു. റോമൻ കത്തോലിക്കർ അത്തരം വ്യത്യാസങ്ങളെങ്കിലും മനസ്സിലാക്കണം.

ഇതെല്ലാം വായിച്ചിട്ടും വായും പൊളിച്ചു ഇരിക്കുന്ന സുറിയാനി യാക്കോബായ തീവ്രവാദികളോട് ഒരു വാക്ക്. ചക്കയും മാങ്ങയും രണ്ടും രണ്ടാണെന്ന് തിരിച്ചറിയുക. അല്ലതെ നിങ്ങള്ക്ക് വേറെ ഒരു വഴിയും ഇല്ല.

Editor, TMUNT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s