വർഗ്ഗ വിവേചനവും, അസമത്വവും സുറിയാനി ഓർത്തഡോക്സ് ഭരണഘടനയിൽ

എഡിറ്റർ – TMUNT – ഡിസംബർ 2020

സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭരണഘടന വളരെ വിചിത്രവും അതേസമയം വളരെ രസകരമായി പഠന വിധേയമാക്കേണ്ട ഒന്നാണ്.

സുറിയാനി സഭയുടെ ഭരണഘടനയുടെ മുപ്പത്തിയാറാമത്തെ ആർട്ടിക്കിൾ അനുസരിച്ച് (1998 സെപ്റ്റംബറിൽ ഭേദഗതി ചെയ്ത ഭരണഘടന പ്രകാരം) താഴെ പറയുന്ന മെത്രാന്മാർക്ക് മാത്രമേ തങ്ങളുടെ വോട്ട് പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ രേഖപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ വംശജരായ മെത്രാന്മാരിൽ Maphriyana എന്ന് വിളിക്കുന്ന കാതോലിക്കായ്ക്കും, ക്നാനായ അതിഭദ്രാസ മെത്രാനും, അതുപോലെതന്നെ പാത്രിയർക്കീസിനെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള മെത്രാൻമാർക്കും, അമേരിക്കയിലെ മലങ്കര അതിരൂപതയുടെ മെത്രാൻ ഉം മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. പക്ഷേ ഈ പറഞ്ഞ ഒരു മെത്രാനും പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു വാനുള്ള യോഗ്യത ഭരണഘടന നിഷ്കർഷിക്കുന്നില്ല.

സുറിയാനി അറബ് വംശജരിൽ അതിഭദ്രാസ മെത്രാന്മാർക്കും, പാത്രിയർക്കീസിനെ അസിസ്റ്റൻറ് മാർക്കും, പാത്രിയർക്കീസ് വികാർ മാർക്കും വോട്ടിങ് അവകാശമുണ്ട് .

മുപ്പത്തിയാറാമത്തെ ആർട്ടിക്കിൾ വായിക്കുന്ന ഏതൊരാൾക്കും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തീർച്ചയായും താല്പര്യം ഉണ്ടാകും.

സുറിയാനി അറബ് വംശജർ അല്ലാത്തവർ പാത്രിയർക്കീസ് ആകാൻ എന്തുകൊണ്ട് ഭരണഘടന അനുവദിക്കുന്നില്ല? ഇത് ഒരു ലജ്ജാകരമായ വസ്തുത തന്നെയല്ലേ?

യേശുക്രിസ്തു സമത്വവും സാഹോദര്യവും സ്നേഹവും ആണ് പഠിപ്പിച്ചത്. പക്ഷേ ക്രിസ്തുവിൻറെ അനുയായികൾ എന്ന് അവകാശപ്പെടുന്ന സുറിയാനി സഭ വർഗ്ഗ വിദ്വേഷവും, വംശീയ അസമത്വവും അല്ലേ അവരുടെ ഭരണഘടനയിലൂടെ മുന്നോട്ടു വയ്ക്കുന്നത്?

പക്ഷേ ഇതിലെല്ലാം ബഹുരസം സുറിയാനി സഭയുടെ ചരിത്രത്തിൽ ഏകദേശം പതിമൂന്ന് തവണ Maphriyanമാർ അന്ത്യോക്യൻ പാത്രിയാർക്കീസ് മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. 1222ൽ ആണ് ആദ്യമായിട്ട് ഇഗ്നാത്തിയോസ് ദാവീദ് എന്നു പറയുന്ന Maphriyan സുറിയാനി പാത്രിയാർക്കിസ് ആയത്. ഇവരെല്ലാം തന്നെ സിറിയ അറബ് വംശജർ തന്നെയായിരുന്നു. 1964 ഇൽ ആണ് Maphriyanite ഇന്ത്യയിൽ പുനഃസ്ഥാപിച്ചത് എന്ന് വിഘടിത വിഭാഗം അവകാശപ്പെടുന്നു. പക്ഷേ ഈ Maphrianite തലവൻ ആയിട്ടുള്ള വിഘടിത വിഭാഗം കാതോലിക്കാ എന്ന് അവകാശപ്പെടുന്ന മെത്രാന് പാത്രിയർക്കീസിനെ തെരഞ്ഞെടുപ്പിൽ വോട്ടവകാശം മാത്രമേ ഉള്ളൂ. ഇന്ത്യയിലെ ഈ മെത്രാന് (Indian Maphriyano) പാത്രിയർക്കീസ് ആയി തെരഞ്ഞെടുക്കാൻ പാടുള്ളതല്ല എന്ന് സുറിയാനി സഭയുടെ ഭരണഘടന തന്നെ വിളിച്ചു പറയുന്നു.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യൻ വംശജർ ആയിട്ടുള്ള ചുരുക്കം ചില മെത്രാന്മാർക്ക് മാത്രം വോട്ടിങ് അവകാശം നൽകിക്കൊണ്ട് സുറിയാനി സഭ, എല്ലാ ഓർത്തഡോക്സ് സഭകളും അടിസ്ഥാന പരമായി പാലിക്കേണ്ട സിനഡൽ കൗൺസിൽ ഘടനയെ (synodal conciliarity) തന്നെ ചോദ്യം ചെയ്യുന്നു.

സുറിയാനി അറബ് ബിഷപ്പുമാർക്കും, വിരലിലെണ്ണാവുന്ന ഇന്ത്യൻ ബിഷപ്പുമാർക്കും വോട്ടവകാശം നൽകിക്കൊണ്ട് നല്ലൊരു ശതമാനം വരുന്ന ഇന്ത്യൻ വംശജരായ 28 ഓളം ബിഷപ്പുമാരെ നോക്കുകുത്തികൾ ആക്കുകയാണ് സുറിയാനി സഭയുടെ ഭരണഘടന ചെയ്യുന്നത്.

ഈ ബിഷപ്പുമാരുടെ യഥാർത്ഥ അവസ്ഥ എന്താണ്? ഇവർ ശരിക്കും സുറിയാനി സഭയുടെ ‘ആഗോള’ സുന്നഹദോസ് അംഗങ്ങൾ തന്നെയാണോ? അംഗങ്ങൾ തന്നെയാണെങ്കിൽ എന്തുകൊണ്ട് ഇവർക്ക് പാത്രിയർക്കീസിനെ തെരഞ്ഞെടുക്കുന്നതിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്നു?

ഇങ്ങനെയുള്ള ഒരു പാത്രിയാർക്ക തെരഞ്ഞെടുപ്പ് തന്നെ പാതി പാകം ചെയ്ത ഒരു വിഭവത്തിന് തുല്യമല്ലേ?

സുറിയാനി സഭ വൈവിധ്യമാർന്ന ഒരു സമൂഹമാണ്. അതിൽ അംഗങ്ങളാകാൻ സുറിയാനി അറബ് വംശജർ ആകണമെന്ന് എന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ നേതൃത്വത്തിലേക്കുo ഭരണഘടനപരമായ കാര്യങ്ങളിലേക്കും വരുമ്പോൾ വരുമ്പോൾ ഇത്തരത്തിലുള്ള ഒരു തുറവിയോ, വൈവിധ്യമോ
നമ്മൾ കാണുന്നില്ല.

സുറിയാനി സഭയിൽ നിലനിൽക്കുന്ന വർഗ്ഗവിവേചനവും അസമത്വവും അല്ലേ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്?

പൗരസ്ത്യ അസീറിയൻ സഭയിലും ഇത്തരത്തിലുള്ള ഭരണഘടനാ പരമായിട്ടുള്ള വർഗ്ഗവിവേചനം നിലനിന്നിരുന്നു. ഇപ്പോഴത്തെ കാതോലിക്കാ പാത്രിയർക്കീസ് തിരഞ്ഞെടുപ്പ് സമയത്ത് ഈ കാര്യത്തിന് മാറ്റമുണ്ടായി. അതായത് അസിറിയൻ സഭയിൽ ഉള്ള ഏത് വംശത്തിൽ പെട്ട മെത്രാനും കാതോലിക്കാ പാത്രിയർക്കീസ് ആകാനുള്ള സാധ്യത ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവിടെ നിന്നും ഉള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുറിയാനി സഭ ഏറ്റവും കൂടുതൽ അടുപ്പം കാത്തുസൂക്ഷിക്കുന്ന റോമൻ കത്തോലിക്കാസഭയിൽ പോലും മാർപാപ്പയുടെ തിരഞ്ഞെടുപ്പ് വംശീയ അടിസ്ഥാനത്തിൽ അല്ല നടക്കുന്നത്.

ഓറിയൻറൽ ഓർത്തഡോക്സ് സഭയിലെ അംഗമായ അർമീനിയൻ സഭയുടെ കാര്യം തന്നെ എടുക്കാം. ഒരേ വംശജർ ആണെങ്കിലും ലെബനോനിലെ കാതോലിക്കോസ് (Cilicia) അങ്ങ് അർമേനിയയിലുള്ള കാതോലിക്കാ പാത്രിയർക്കീസ് സിംഹാസനത്തിലേക്ക് മത്സരിക്കാനും തിരഞ്ഞെടുക്കപ്പെടാൻ ഉള്ള അവകാശവും ഉണ്ട്. പക്ഷേ ഇത് സുറിയാനി സഭയിൽ പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ സുറിയാനി അറബ് വംശജർ ആയിട്ടുള്ള Maphriyaന്മാർ പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് സുറിയാനി സഭ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഇല്ല.

മലങ്കര നസ്റാണികളോട് യുദ്ധം ചെയ്യാൻ വരുന്ന വിഘടിത വിഭാഗമേ, നിങ്ങൾ പിന്താങ്ങുന്ന സുറിയാനി സഭയുടെ ഭരണഘടനയിൽ നിങ്ങളുടെ മെത്രാന്മാർക്ക് സാമാന്യ സമത്വത്തിനുള്ള ഒരു സമരം നടത്തേണ്ടത് അത്യാവശ്യമാണ്.

സുറിയാനി സഭയുടെ തലപ്പത്ത് സുറിയാനി അറബ് വംശജർ മാത്രം മതി എന്നാണോ സുറിയാനി സഭ പറഞ്ഞുവരുന്നത്? അതോ ഇന്ത്യൻ വംശജൻ ആയിട്ടുള്ള വിഘടിത വിഭാഗക്കാർ സുറിയാനി സഭയെ ഭരിക്കാനും നയിക്കാനും പ്രാപ്തിയോ അർഹതയോ ഇല്ലാത്തവർ എന്നാണോ ഉദ്ദേശിക്കുന്നത് ?

അതോ നിങ്ങളെയും സുറിയാനി സഭയും അതിൻറെ ഭരണഘടനയും വിഘടിത വിഭാഗം ആയിട്ട് തന്നെയാണോ കണക്കാക്കുന്നത് ?

മലങ്കരസഭ നിങ്ങളോട് വിട്ടുവീഴ്ച ചെയ്യണം, ചർച്ച ചെയ്യണമെന്നും ഒക്കെ നിങ്ങൾ ഘോരഘോരം പ്രസംഗിക്കാറുണ്ട്. പക്ഷേ ഭരണഘടനാപരമായി സമത്വത്തിനും വർണ്ണവിവേചനത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയ്ക്ക് സുറിയാനി സഭയുടെ സുന്നഹദോസ് തയ്യാറാകുമോ? ആദ്യം വിട്ടുവീഴ്ചയും സമത്വവും, ഗ്രേസും, ഒക്കെ നിങ്ങളുടെ ഇടയിൽ അല്ലേ ഉണ്ടാവേണ്ടത് ?

അപ്പോൾ ഇവിടുത്തെ പ്രധാന പ്രശ്നം വർഗമാണോ? വംശം ആണോ? അതോ നസ്രായനായ യേശു പഠിപ്പിച്ച വർണ്ണത്തിനും വർഗ്ഗത്തിനും അതീതമായിട്ടുള്ള സ്നേഹവും, സമത്വവും ഒക്കെ കാറ്റിൽ പറത്തുന്ന സുറിയാനി സഭയുടെ ഭരണഘടനയും , നിങ്ങൾ ദൈവ തുല്യനായി കാണുന്ന പാത്രിയർക്കീസും ആണോ?

ഒരു കാര്യം കൂടി, 155 ആമത്തെ ആർട്ടിക്കിൾ പ്രകാരം എല്ലാ സ്ഥാപക ജംഗമ വസ്തുക്കളുടെയും പൂർണാധികാരം സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് ആണ്. ഒരു വ്യക്തിയോ ഒരു ഇടവകയോ സുറിയാനി സഭയിൽ നിന്ന് മാറി മാറിപ്പോയാൽ, സഭയുടെ ഒരു വസ്തുക്കളിലും അവർക്ക് അവകാശം ഉന്നയിക്കാൻ പറ്റുന്നതല്ല. ഇത് വല്ലപ്പോഴും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.

ചിത്രം കടപ്പാട് (archive.org)

എഡിറ്റർ – TMUNT

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s