അൽ ഹരിത്ത് ജബാല – സുറിയാനി സഭയുടെ അറിയപ്പെടാത്ത അറബി ഗോത്ര രക്ഷാധികാരി

എഡിറ്റർ, TMUNT , 25/8/20

‘തിയോഡോറ രാജ്ഞിയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി സഭയുടെ ഉത്ഭവവും’ എന്ന ഞങ്ങളുടെ മുൻ ലേഖനത്തിന്റെ അവസാനം സുറിയാനി സഭയുടെ അധികമാർക്കും അറിയാത്ത  രക്ഷാധികാരിയായിരുന്ന   അറബ് ഗോത്ര രാജാവായിരുന്ന അൽ ഹരിത്ത് ജബാലയെക്കുറിച്ചു സൂചിപ്പിച്ചിരുന്നു. അൽ ഹരിത്ത് ജബാലയും സുറിയാനി സഭയുടെ ഉത്ഭവത്തിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കിനേയും കുറിച്ചാണ് ഈ  ചെറിയ  ലേഖനം.

അൽ- ഹരിത് ഇബിൻ ജബാല

ആധുനിക  സിറിയയിലെയും ജോർദാനിലെയും വ്യാപിച്ചു കിടന്ന ഗസ്സാനിഡ് എന്ന രാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്നു  അൽ- ഹരിത് ഇബിൻ ജബാല (529–569). ബൈസന്റൈൻ സഖ്യകക്ഷിയായി അറേബ്യൻ രാജ്യമായിരുന്നു ഗസ്സാനിഡ്. സുറിയാനി സഭയുടെ ഉത്ഭവത്തിൽ വളരെ പ്രധാന പങ്കു വഹിച്ച തിയോഡോറയും അവരുടെ ഭർത്താവായ ജസ്റ്റിനിൻ ചക്രവർത്തിയും അവരുടെ രാജ്യത്തിൻറെ വളരെ പ്രധാനപ്പെട്ട ഒരു സഖ്യ കക്ഷിയായിട്ടായിരുന്നു അൽ ഹരിത്ത് ഇബിൻ ജബാലയെ കണ്ടിരുന്നത്. പേർഷ്യൻ സസ്സാനിഡുകൾക്കും അറബ് ലഖ്മിദുകൾക്കുമെതിരെ ബൈസന്റൈൻ സാമ്രാജ്യത്തോടൊപ്പം ഗസ്സാനിഡുകൾ പോരാടി. ബെഡൂയിൻ ഗോത്രവർഗ്ഗക്കാരിൽ  നിന്ന് ഗസ്സാനിഡുകൾ ബൈസന്റൈൻ പ്രദേശങ്ങളെ സംരക്ഷിച്ചു പോന്നു. അതിനുപുറമെ, ബൈസന്റൈൻ സാമ്രാജ്യത്തിലെ എല്ലാ അറബ് സഖ്യകക്ഷികളുടെയും ഭരണം അൽ ഹരിത്ത് ഇബ്നു ജബാലയ്ക്ക് നല്കപ്പെടുകയും ചെയ്തു.

അൽ- ഹരിത് ജെബലയും സുറിയാനി സഭയും

ഈ രാജാവിനെ കുറച്ചു വായിക്കുമ്പോൾ രണ്ടു പ്രധാന കാര്യങ്ങളാണ് മനസിലാവുന്നത്.  റോമൻ പേർഷ്യൻ  യുദ്ധങ്ങളിലും അതുപോലെ തന്നെ സുറിയാനി സഭയുടെ കാര്യത്തിലും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് അദ്ദേഹം വഹിച്ചിരുന്നു എന്ന വസ്തുതയാണ്.

ഇദ്ദേഹം ഇസ്ലാമിലേക്ക് മത പരിവർത്തനം ചെയ്തതായും, അതല്ല ചെയ്തിട്ടില്ല എന്നും രണ്ടു തരം വാദഗതികളുണ്ട്. എന്തൊക്കെ ആയാലും ഒരു കാര്യം വളരെ വ്യക്തമാണ്. ഒരു തീവ്ര മോണോഫസൈറ് വിശ്വസിയായിരുന്ന ജബാല കോൺസ്റ്റാന്റിനോപ്പിളിൽ ഏതോ ഔദ്യോഗിഗമായ കാര്യത്തിന് വന്നപ്പോൾ തിയോഡോറ രാജ്ഞിയെ പോയി കാണുകയും, അറബി നാട്ടിലേക്കു ഒരു ബിഷപ്പിനെ വാഴിച്ചു തരണമെന്ന് പറയുകയും ചെയ്തു. അതിന്റെ വെളിച്ചത്തിലാണ് യാക്കോബ് ബുർദാനയെ ഒരു മെത്രാൻ ആയി വാഴിക്കാനുള്ള കാര്യങ്ങൾ തിയോഡോറ ചെയ്യുന്നത്.‘Ghassanids and Lakhmids : The Christians Arabs in the Byzantine borders before Islam’ എന്ന  ലേഖനത്തിൽ ഇപ്രകാരം പറയുന്നു ‘ജെബല  ഒരു മിയാഫിസൈറ്റ് ക്രിസ്ത്യാനിയായിരുന്നു; സിറിയൻ മിയാഫിസൈറ്റ് സഭയെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം സഹായിച്ചു.  ബൈസാന്റിയം ഓർത്തോഡോക്സുകാർ  മതവിരുദ്ധമെന്ന് കരുതിയിട്ടുപോലും  മിയാഫൈസൈറ്റ് വിശ്വാസത്തെ (സുറിയാനി സഭ) ശക്തമായി പിന്തുണയ്ക്കുകയും ചെയ്തു.

തന്റെ ഭരണത്തിലുടനീളം, അൽ ഹരിത്ത് സിറിയയിലെ കാൽസിഡോണിയൻ  സഭ  വിരുദ്ധ പ്രവണതകളെ പിന്തുണച്ചിരുന്നു.  വളരെ രസകരമായ കാര്യം എന്താണ് വെച്ചാൽ അന്നു നടത്തപ്പെട്ട സുറിയാനി മിയഫാസൈറ്റ് സഭ കൗൺസിലുകളുടെ അദ്ധ്യക്ഷത അദ്ദേഹം വഹിക്കുകയും, കൂടാതെ ദൈവശാസ്ത്ര  സംവാദങ്ങളിൽ പങ്കെടുക്കയും ചെയ്തിരുന്നു. From Hellenism to Islam: Cultural and Linguistic Change in the Roman Near East എന്ന  പുസ്തകം കാണുക.

ഈ ലേഖനത്തിൽ നിന്നും മനസിലാകുന്ന ചില യാഥാർത്യങ്ങൾ ഇപ്രകാരമാണ്:

തിയോഡോറയെ പോലെ  തന്നെ ഹരിത് ജെബല എന്ന അറബി രാജാവിന്റെ പ്രയ്തനത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ സുറിയാനി  സഭ.

തിയോഡോറയെ വിശുദ്ധയായി കാണുന്ന സുറിയാനി സഭ, എന്തുകൊണ്ട് അറബി രാജാവായ  അവരുടെ യഥാർത്ഥ രക്ഷാധികാരിയായിരുന്ന ഹരിത് ജബാലയെ മറന്നു കളയുന്നത്? അദ്ദേഹം ഒരു അറബി ഗോത്രത്തിലെ രാജാവായിരുന്നത് കൊണ്ടാണോ? ഈ അവഗണന ശെരിക്കും ആ രാജാവിനോട് ചെയ്യുന്ന നീതി നിഷേധമല്ലേ?

പത്രോസിനെക്കാൾ സുറിയാനി  സഭ മക്കൾ ബർണബാസിനോടും, പൗലോസിനോടും, തിയോഡോറായോടും യാക്കോബ് ബുർദാനയോടും  അതിലൊക്കെ ഉപരി ഹരിത് ജെബല എന്ന അറബി ഗോത്ര രാജവിനോടും കടപ്പെട്ടിരിക്കുന്നു.

സുറിയാനി സഭാ യോഗങ്ങളിൽ അൽ ഹരിത്ത് ജബാല എന്ന അറബി ഗോത്ര രാജാവ് അധ്യക്ഷത വഹിച്ചിട്ടുണ്ട് . ഇങ്ങനെയുള്ള വ്യക്തിയെ പാടെ മറന്നു കളയുന്നത് നിർഭാഗ്യകരമായ കാര്യമാണ്.

അറബി രാജാവായ ഹരിത് ജെബലയെ ഒരു വിശുദ്ധനായി പ്രഖ്യാപിച്ചു അദ്ദേഹത്തോട് ഇന്നേവരെ കാട്ടി  വന്ന  അനീതി നിർത്താക്കണമെന്നത് ഓരോ സുറിയാനിക്കാരന്റെയും ആവശ്യമായി മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ചിത്രം കടപ്പാട് – wiki

എഡിറ്റർ, TMUNT

റെഫെറെൻസ്സ്

പുസ്തകങ്ങൾ

Encyclopaedia of Christianity in the Global South, Volume 2 by Mark A. Lamport

The Vagaries of the Qasidah by J. E. Montgomery

A Multitude of All Peoples: Engaging Ancient Christianity’s Global Identity

Rome in the East: The Transformation of an Empire
By Warwick Ball

History of the Arabs by Philip Khûri Hitti
From Hellenism to Islam: Cultural and Linguistic Change in the Roman Near East edited by Hannah M. Cotton, Robert G. Hoyland, Jonathan J. Price, David J. Wasserstein

Generals of Justinian I
http://greekhistoryandprehistory.blogspot.com/2018/05/ghassanids-and-lakhmids-christians.html

 

മലങ്കരയിലെ സമാധാന പ്രേമികൾ അറിയാൻ

 എഡിറ്റർ, TMUNT, 1/8/2020

മലങ്കര സഭയിലെ ‘സൊ-കോൾഡ്’ സമാധാന പ്രേമികളുടെ ആശങ്ക ഈ ഇടെയായി ക്രമാധീതമായി വർധിച്ചു വരുന്നുണ്ടോ എന്നൊരു സംശയം. ഈ പറയുന്ന സമാധാന പ്രേമികൾ എണ്ണത്തിൽ എത്രയുണ്ടെന്ന് അറിവില്ല. പക്ഷെ ഒരു കാര്യം വാസ്തവമാണ്. ഭൂരിഭാഗം വരുന്ന നട്ടെല്ലുള്ള മലങ്കര നസ്രാണികളുടെ പ്രതിന്ധികളേ അല്ല ഇക്കൂട്ടർ. ഒളിഞ്ഞും തെളിഞ്ഞും സമാധാന ശൃംഖല ഊട്ടി ഉറപ്പിക്കാനുള്ള പെടാപ്പാടിലാണ് ഇവർ. പക്ഷെ വിചാരിച്ചതു പോലെ ഭൂരിഭാഗം വരുന്ന മലങ്കര നസ്രാണികളെ വിലക്കെടുക്കാൻ അവർക്കായിട്ടില്ല എന്നതാണ് വാസ്തവം. എന്താണ്  ഇവർ സമാധാനം കൊണ്ട്  ഉദ്ദേശിക്കുന്നത്? യാക്കോബായ സുറിയാനിക്കാരുമായി ഒരു സന്ധി സംഭാഷണമാണോ?  അതോ പാത്രിയര്കിസിനോട്  വിധേയപ്പെടുന്ന  മലങ്കര സഭയാണോ? അതോ മറ്റു വല്ലതുമാണ?

പൊന്നു സമാധാന കാംഷികളെ കേരളത്തിലെ യാക്കോബായ സുറിയാനികർക്കു മലങ്കര സഭയുമായി ഒന്നിച്ചു പോകുവാൻ താല്പര്യമിയല്ലന്ന് നിങ്ങൾ ഇതുവരെ അറിഞ്ഞില്ലേ? കോടതി വിധിയുടെ വെളിച്ചത്തിൽ യാക്കോബായ സുറിയാനിക്കാരെ രണ്ടു കൈയും നീട്ടി മലങ്കര സഭ സ്വീകരിച്ചതാരുന്നെല്ലോ 2002-ൽ. അപ്പോൾ അവർക്കതിൽ താല്പര്യമില്ല. ഇപ്പോഴും താത്പര്യമില്ല എന്നല്ലെ അവരുടെ പ്രധാന നേതാവായ ഒരു മെത്രാപ്പോലീത്താ ഈ അടുത്ത സമയത്ത് പറഞ്ഞത്? പിന്നെയെന്താണ് നിങ്ങൾ സമാധാനം കൊണ്ട് ഉദ്ദേശിക്കുന്നത്? പള്ളിപിടിക്കുന്ന കാര്യമാണോ? ഇവിടെ ആരും പള്ളി പിടിക്കുന്നില്ല. കോടതി തന്ന വിധി നടപ്പാക്കുന്നു. അത്ര തന്നെ.

പണ്ട്  മലങ്കര സഭയും യാക്കോബായക്കാരും ഒരുമിച്ചല്ലാരുന്നോ  കേസിനു കോടതിയിൽ പോയത്? അല്ലാതെ മലങ്കര സഭ ഒറ്റക്കലരുന്നെല്ലോ? എന്നിട്ടു വിധി വന്നപ്പോഴോ?  എന്താ കഥ. അയ്യോ  ഞങ്ങൾക്ക് വിധി അംഗീകരിക്കാൻ മടിയാണേ. ഞങ്ങളുടെ പള്ളികളെല്ലാം പിടിച്ചോണ്ട് പോകുന്നെ. എന്തെലാം നാടകങ്ങൾ. ഇതൊന്നും നിങ്ങൾ കാണുന്നില്ലിയോ ആവോ. കഷ്ട്ടം തന്നെ. ഈ സമാധാന കാംഷികളായി വരുന്ന മലങ്കര സഭയിലെ വിശുദ്ധന്മാരെ,  ഇടവകളിൽ പ്രയാസം അനുഭവിക്കുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? അവരുടെ മേലുള്ള അക്രമങ്ങൾ നിങ്ങൾ അറിഞ്ഞില്ലെന്ന് നടിക്കുകയാണോ? ഫിലോസഫി കൊണ്ടും തത്വജ്ഞാനത്തിന്റെ പുകമറ സൃഷ്ടിക്കുന്ന, ഭാഷയുടെ പാഴ്ജാഡകൾ ഉപയോഗിച്ചുള്ള വ്യക്തതയില്ലാത്ത ലേഖനങ്ങളിലൂടെയും സമാധാനം ഉണ്ടാവില്ല. അപ്പോൾ നിങ്ങൾ  പറയും ബാവ തിരുമേനിക്കു ഫാൻസ്‌ ഉണ്ടെന്നും, അവരെ തൃപ്‌തിപ്പെടുത്താനാണ് അദ്ദേഹം  കാര്യങ്ങൾ ചെയ്യുന്നതെന്നും. എന്താണ്  അദ്ദേഹത്തിന് ഇത്ര അധികം ഫാൻസ്‌ ഉണ്ടാവുന്നതെന്നു നിങ്ങൾ എപ്പോളെങ്കിലും ചിന്തിച്ചിടുന്നുണ്ടോ?  കാരണം ബാവ തിരുമേനി സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും സത്യസന്ധമായാണ്, അത് ഭൂരിഭാഗം വരുന്ന നസ്രാണിക്കു വേണ്ടിയാണ്. അവരുടെ മനസ്സാണ് അദ്ദേഹത്തിന്റെ വാക്കുകൾ.  അല്ലാതെ ശീതികരിച്ച മുറിയിലിരുന്ന് സഭയെ തങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന ആളുകൾക്ക് വേണ്ടിയല്ല. ഇങ്ങനെയുള്ളവർ കപട സഭ സ്നേഹികൾ മാത്രമാണ്. അയ്യോ ഞങ്ങൾ വളരെ സോഫാസ്റ്റിക്കേറ്റഡായിട്ടുള്ള കാര്യങ്ങൾ മാത്രമേ പറയുകയും ചെയ്യുകയും ഉള്ളു. ഞാൻ സഭയുടെ അതാണ് ഇതാണ് എന്ന് പറയാൻ പലർക്കും ഇഷ്ടമാണ്. ഒരു സ്ഥാനം കിട്ടാൻ എന്തും ചെയ്യും. പക്ഷെ സഭാ പ്രശ്നവും പള്ളിക്കേസും വരുമ്പോൾ  ഇവർ എല്ലാം മറക്കും. അപ്പോൾ അവരുടെ ഉള്ളിലെ കപട സമാധാന പ്രേമികൾ പുറത്തു ചാടും. വ്യവഹാരമോ! അയ്യയെ എന്താ ഈ പറയണേ? വ്യവഹാരം നമുക്ക് യോജിച്ചതാണോ!

പരിശുദ്ധ ബാവ തിരുമേനിയും എപ്പിസ്‌കോപ്പൽ സുന്നഹദോസും പല തവണ സമാധാനത്തിനായി വിഘടന്മാരെ ക്ഷണിച്ചതല്ലായിരുന്നോ? അപ്പൊ അവർക്കു മലങ്കര സഭയുടെ ഭരണഘടന അനുസരിച്ചുള്ള സമാധാനം വേണ്ട.

നാഴികക്ക് നാൽപതു വട്ടം പരിശുദ്ധ ബാവ തിരുമേനിയെയും മലങ്കര സഭയെയും അറപ്പുളവാക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും അധിക്ഷേപിക്കുന്നത്  കണ്ടില്ലന്നു  നിങ്ങൾ നടിക്കുകയാണോ? പരിശുദ്ധ മാർത്തോമാ പൗലോസ് രണ്ടാമൻ ബാവ തിരുമേനിയെ പോലെ പോലെ ഇത്രയധികം വ്യക്തിഹത്യക്കു പാത്രമായ ഒരു പിതാവ് മലങ്കരയിൽ ഉണ്ടായിട്ടുണ്ടോ? വിഖടിത വിഭാഗം കാണിക്കുന്ന ഈ വൃത്തികേടുകൾക്ക് ആദ്യം അറുതി വരുത്തുവാനുള്ള കാര്യങ്ങൾ ചെയുവാൻ നിങ്ങൾ നോക്കുക.

പള്ളിക്കകത്തു കുരിശു പള്ളി പണിയാനുള്ള പാത്രിയര്കിസിന്റെ താല്പര്യം നട്ടെല്ലുള്ള ഒരു നസ്രാണിയും ഇനി സമ്മതിക്കില്ല. സുറിയാനി സഭയോടോ നേതാക്കന്മാരോടോ മലങ്കര സഭാമക്കൾക്ക് യാതൊരു പുച്ഛവും ഇല്ല. വേണ്ട ബഹുമാനം കൊടുക്കുവാൻ എന്നും നാം തയാറാണ്.

എന്ത് പറഞ്ഞാണ് യാക്കോബക്കാരുമായി സമാധാനം ഉണ്ടാക്കാൻ പോകുന്നത്? സുറിയാനി ഓർത്തഡോൿസ് വിശ്വാസം പറഞ്ഞാണോ? അതോ ഓറിയന്റൽ ഓർത്തഡോക്സി പറഞ്ഞാണോ? സുറിയാനി ഓർത്തഡോൿസ് സഭയുടെ ഭാഗമായിരിന്നിട്ടു കൂടി ഞങ്ങൾ ഓർത്തഡോൿസ് സഭയെ അല്ലെന്നാണ് അവർ പറയുന്നത്. മലങ്കര സഭയും ഭാഗമായിട്ടുമുള്ള ഓറിയന്റൽ  ഓർത്തോഡോക്‌സിയുടെ ഭാഗം  ആയിരിന്നിട്ടു കൂടി യാക്കോബക്കാർ പറയുന്നത് അവരുടെ വിശ്വാസം വേറെ ആണെന്നാണ്. നിങ്ങൾ തന്നെ പറ. ഇവരോട് എങ്ങനെയാണു കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തുന്നത്? പറഞ്ഞാൽ വല്ലതും മനസിലാകുമോ?

യാക്കോബക്കാർക്കു രണ്ടു സമാധാന ഓപ്‌ഷനികൾ ഉണ്ടല്ലോ. ഒന്നുകിൽ ഭരണകട അനുസരിച്ചു മലങ്കര സഭയുടെ ഭാഗമായി നിൽക്കുക. അല്ലെങ്കിൽ വേറെ പള്ളി വെച്ച് പോവുക. അവർക്കിതൊന്നും വേണ്ട. കോടതി വിധിയോട് പുച്ഛം, മലങ്കര‌ സഭയോട് പുച്ഛം. പിന്നെ എവിടുന്നാണ് സമാധാനം ഉണ്ടാവുക?

ഈ സമാധാനം പറയുന്ന ആരുടെയെങ്കിലും വ്യക്തിപരമായ ഒരു സ്വത്തു തർക്കത്തിൽ കോടതി  അവർക്കു അനുകൂലം ആ ഒരു വിധി നൽകി എന്ന് വിചാരിക്കുക.  നിങ്ങൾ വിധി അംഗീകരിക്കുമോ, അതോ നിങ്ങൾക്ക് നിയമo അനുസരിച്ചു കിട്ടിയതെല്ലാം  തിരിച്ചു നിങ്ങളുടെ പ്രതികൂല കക്ഷിക്ക്‌  കൊടുക്കുമോ?  കോടതി വിധി വന്നു കഴിഞ്ഞു, ‘ആ അതൊക്കെ പോകട്ടെ’ എന്ന് പറഞ്ഞു നിങ്ങളുടെ പ്രതികൂലിയുമായി നിങ്ങൾ സമാധാനം പറഞ്ഞു  സ്വത്തു വീതിച്ചെടുക്കുമോ? ഒരിഞ്ചു ഭൂമി നിങ്ങൾ വിട്ടു കൊടുക്കുമോ?

മലങ്കര സഭയുടെ സ്വത്തു ആരുടെയും ഔദാര്യമല്ല. നസ്രാണികളുടെ വിയർപ്പിന്റെയും കഷ്ടപ്പാടിന്റെയും ഫലം ആണ്.  അതിന്റെ കാവൽ ഭടനാണ് മലങ്കര മെത്രാപോലിത്ത.

പിന്നെ ഒരു കാര്യം കൂടി. നാളിതുവരെയും മലങ്കര സഭക്ക് തിരുച്ചു കിട്ടിയ ദേവാലങ്ങൾ ഒന്ന് പോയി കാണുവാൻ ശ്രെമിക്കുക. പഴയ അവസ്ഥയുo ഇപ്പോഴത്തെ അവസ്ഥയും കൂടി ഒരു താരതമ്യ പഠനം കൂടി നടത്തുന്നത് നന്നായിരിക്കും. അപ്പോൾ  കാര്യങ്ങളുടെ കിടപ്പ് മനസിലാകും. 

പാത്രിയര്കിസിന്റെ കീഴിൽ നില്ക്കാൻ മലങ്കര സഭ മക്കൾക്ക് തീരെ താല്പര്യമില്ല. എന്നാൽ ഒരു സഹോദര സഭയുടെ തലവന് കൊടുക്കേണ്ട എല്ലാ ബഹുമാനവും മലങ്കര മക്കൾ അദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. സമാധാനം എന്ന് പറയുന്നത് അന്തിയോക്യൻ പാത്രിയര്കിസിന്റെ ഭരണത്തെ അംഗീകരിക്കുന്ന പ്രക്രിയല്ല. അങ്ങനെ മനക്കോട്ട  കെട്ടുന്ന ചില ആളുകൾ മലങ്കര സഭയിൽ ഉണ്ടെന്നു അറിയാം. അത് മലങ്കരയുടെ മണ്ണിൽ നടക്കില്ല. മലങ്കര സഭയുടെ പൂർണ സ്വയം-ശീർഷക്തവും മാർത്തോമാ ശ്ലീഹായുടെ പൗരോഹിത്യവും സിംഹാസനവും അംഗീകരിക്കാത്ത ഒരു പാത്രിയര്കിസിനെയും മലങ്കര സഭ ഒരു കാലത്തും അംഗീകരിക്കില്ല എന്ന വാസ്തവം സമാധാന പ്രേമികളെ നിങ്ങൾ തിരിച്ചറിയണം. അന്ത്യോഖ്യൻ സിംഹസനത്തെ കീഴ്പ്പെട്ടു നിൽകാൻ താല്പര്യമുള്ളവർ നിന്നോട്ടെ. മലങ്കര സഭയെ അതിനു കിട്ടില്ല.

മലങ്കര സഭയിൽ അന്ത്യോക്യൻ ഭക്തി ഉള്ള ചിലർ വ്യാജ്യ സമാധാനത്തിന്റെ പേരിൽ  കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ കുറെ കാലമായി ശ്രമിക്കുന്നുണ്ട്. അതും മലങ്കര നസ്രാണിക്കു നന്നായി അറിയാം. അങ്ങാനുള്ളവരെ അവൻ തീർച്ചയായും മാറ്റിനിർത്തും.

അന്ത്യോക്യൻ സിംഹസനത്തെ ബഹുമാനിക്കണമെന്നും അംഗീകരിക്കുന്നവെന്നും യാക്കോബായ സുറിയാനികൾ എപ്പോളും പറഞ്ഞോണ്ട് നടക്കുന്നു. അതുപോലെ മാർത്തോമാ ശ്ലീഹായുടെ സിംഹസനത്തെയും മലങ്കര സഭയുടെ സ്വയം ശീർഷക്തവും  അംഗീകരിക്കാനുള്ള സംസ്കാരം അന്ത്യോക്യൻ സിംഹാസനം കാട്ടണം. ഇതൊക്കെ ചെയ്തു കഴിയുമ്പോൾ സമാധാനം താനേ ഒഴുകി എത്തും. നിങ്ങൾ  പണിപ്പെടണമെന്നില്ല.

അഥവാ ഉടനെ സമാധാനം ഉണ്ടാകണമെങ്കിൽ യാക്കോബായ സുറിയാനി സഭയുടെ ഉള്ളിലെ നീറുന്ന പ്രശ്നങ്ങൾ  തീർക്കാൻ ആദ്യം നിങ്ങൾ നിവേദനം നൽകു. അവർക്കു ആദ്യം സമാധാനം ഉണ്ടാവട്ടെ. അവരുടെ കണക്കുകൾ സത്യം പറയട്ടെ. എന്നിട്ടു പോരെ മലങ്കര സഭയെ സമാധാനം പഠിപ്പിക്കുവാൻ വരുന്നത്. യാക്കോബക്കാരുടെ ഉള്ളിൽ ആദ്യം സമാധാനം ഉണ്ടാവട്ടെ. എന്നാലല്ലേ മലങ്കര സഭയുമായി അവർക്കു സമാധാന ഉണ്ടാക്കാൻ പറ്റുകയുള്ളു.

മലങ്കര സഭക്ക് ഒരു തലവൻ ഉണ്ട്. ഒരു സുന്നഹദോസുണ്ട്. അതൊന്നും കൂടാതെ മാനേജിങ് കമ്മറ്റിയും, മലങ്കര അസോസിയേഷനും ഒക്കെ ഉണ്ടല്ലോ. ഇതിൽ ഇരിക്കുന്നവർ ഒക്കെ സാമാന്യം ബോധമുള്ളവർ ആണെല്ലോ. അവർക്കു കാര്യങ്ങൾ ഒക്കെ അറിയാവുന്നവരും ആണെല്ലോ. നിങ്ങളും കൂടെ ചേരുന്നതാണെല്ലോ ഇതൊക്കെ. അപ്പോൾ മലങ്കര സഭയുടെ ചട്ടവട്ടം അനുസരിച്ചു കാര്യങ്ങൾ മുൻപോട്ടു പോകട്ടെ. അല്ലാതെ പാത്രിയര്കിസിനെ പോലെ പള്ളിക്കകത്തു കുരിശു പള്ളി പണിയാൻ നിങ്ങൾ ശ്രെമിച്ചാൽ  അത് അസ്ഥാനത്തായി പോകും.

സമാധാനം വേണെമെന്നു പറയുന്ന പരിഷ്കൃത കൂട്ടമേ, ശീതികരിച്ച മുറിയിൽ ഇരുന്നു വാചകമടിച്ചാൽ സമാധാനം ഉണ്ടാവില്ല. നിങ്ങൾ വീഡിയോ ഇറക്കിയതുകൊണ്ടോ, നിവേദനം സമർപ്പിച്ചത് കൊണ്ടും സമാധാനം ഉണ്ടാവില്ല. ഫിലോസഫിയും തീയോളജിയും  കൂട്ടി കലർത്തി മലങ്കര സഭയുടെ വേദികളിൽ ഘോരം ഘോരം പ്രസംഗിക്കുന്നവരേ, മലങ്കര സഭയാണ് പ്രധാനം, മലങ്കര സഭയുടെ സമാധാനമാണ് പ്രധാനം, മലങ്കര സഭയുടെ സ്വാതന്ത്ര്യമാണ് പരമ പ്രധാനം എന്ന് മനസിലാക്കുക.

1653-ൽ കൂനൻ കുരിശ് സത്യത്തിൽ വിദേശാധിപത്യത്തിൽ ഞങ്ങളോ ഞങ്ങളുടെ സന്ധതി തലമുറകളോ നിലനിൽക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത ആത്മാഭിമാനമുള്ള മലങ്കര നസ്രാണി പിതാക്കൻമാരുടെ മക്കൾക്ക് സമാധാനം മലങ്കര സഭയുടെ പൂർണ്ണമായ സ്വയം ഭരണവും സ്വയം ശീർഷകത്വവുമാണ്. പിതാക്കന്മാരുടെ വഴി വിട്ട് നടക്കാൻ ആത്മാഭിമാനമുള്ള മലങ്കര നസ്രാണികൾ ഒരുക്കമല്ല.

 “നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചതു.” (1 കൊരിന്ത്യർ 4:15)

മലങ്കര നസ്രാണികളെ സുവിശേഷത്തിൽ ജനിപ്പിച്ച അപ്പോസ്തോലനും മഹാപുരോഹിതനുമായ പ.മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിന് കീഴിൽ മലങ്കര ഓർത്തഡോക്സ് സഭ എന്നും സ്വതന്ത്രമായി ദൈവീക ചൈതന്യത്തോടെ നിലനില്കട്ടെ

എഡിറ്റർ, TMUNT

റോമൻ കത്തോലിക്കാ കുരിശുയുദ്ധ പോരാളികൾ ഹാഗിയ സോഫിയയുടെ മുകളിൽ നടത്തിയ അതിക്രമങ്ങളും, ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ക്ഷമാപണവും

Editor, TMUNT, 30/7/2020

ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പ സംഘടിപ്പിച്ച ഒരു സായുധ പര്യവേഷണമായിരുന്നു നാലാം കുരിശുയുദ്ധം (1202–1204). അക്കാലത്തെ ഏറ്റവും ശക്തമായ മുസ്ലിം രാഷ്ട്രമായ ഈജിപ്ഷ്യൻ അയ്യൂബിഡ് സുൽത്താനേറ്റിനെ കീഴടക്കുകയും കൂടാതെ മുസ്ലിം നിയന്ത്രണത്തിലുള്ള ജറുസലേം തിരിച്ചുപിടിക്കുക എന്നതായിരുന്നു നാലാം കുരിശു യുദ്ധത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യം. പക്ഷെ അത് ചെന്ന് അവസാനിച്ചത് കോൺസ്റ്റാന്റിനോപ്പിൾ എന്ന ഈസ്റ്റേൺ ഓർത്തഡോൿസ് ക്രിസ്ത്യൻ നഗരത്തിന്റെ മേലുള്ള ക്രൂരമായ അധിനിവേശത്തിലാണ്.

‘കോൺസ്റ്റാന്റിനോപ്പിൾ നഗരത്തിൽ പ്രേവേശിച്ച ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയുടെ സൈന്യം, പ്രത്യേകിച്ച് ഫ്രഞ്ച് റോമൻ കത്തോലിക്കാ കുരിശുയുദ്ധക്കാർ, കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയര്കീസിന്റെ, അധവാ അവിടുത്തെ ഓർത്തഡോൿസ് ബിഷപ്പിന്റെ ആസ്ഥാന ദേവാലയം ആയിരുന്ന ഹാഗിയ സോഫിയ എല്ലാ രീതിയിലും കൊള്ളയടിച്ചു. അവർ ആ ദേവാലയത്തിന്റെ നിയന്ത്രണം മുഴുവനായി ഏറ്റെടുത്തു. ദേവാലയത്തിനുള്ളിലെ അനേകം വിലപിടിപ്പുമുള്ള സാധനങ്ങൾ കൊള്ളയടിച്ചു. അവ കൊണ്ടു പോകാനായി കഴുതകളെ പള്ളിയിലേക്ക് കൊണ്ടുവന്നു. കുരിശുയുദ്ധക്കാർ മൃഗങ്ങളെ കൊന്ന് ദേവാലയത്തിനുള്ളിൽ രക്തം ഒഴുക്കി. വേശ്യകളെ പള്ളിയിലേക്ക് കൊണ്ടുവന്നു, അവരെ യാഗപീഠത്തിലേക്ക് ഉയർത്തി, മ്ലേച്ചമായ വരികൾ ഉപയോഗിച്ച് പാട്ടുകൾ പാടിച്ചു. ആ ദേവാലയത്തിൽ വച്ച് കുരിശുയുദ്ധക്കാർ അവർ കൊണ്ടുവന്ന സ്ത്രീകളുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടു. അറിയപ്പെടുന്ന ഒരു വേശ്യയെ ദേവാലയത്തിന്റെ ഉള്ളിൽ സ്ഥിതി ചെയുന്ന കോൺസ്റ്റാന്റിനോപ്പിൾ പാത്രിയര്കീസിന്റെ സിംഹാസനത്തിൽ ഇരുത്തി. ‘കുരിശുയുദ്ധക്കാർ ആരെയും വെറുതെ വിട്ടില്ല. അവർ ധാരാളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും, കൂട്ടക്കൊല നടത്തുകയും, പള്ളികൾ കൊള്ളയടിക്കുകയും, അതിമനോഹരമായ ആ നഗരത്തിനു തീ വെക്കുകയും ചെയ്തു. തകർന്ന ഹാഗിയ സോഫിയയുടെ ബലിപീഠത്തിൽ ഒരു വേശ്യയെ കൊണ്ട് നൃത്തം ആടിച്ചു. ഇതിൽ കൂടുതൽ ഇനി എന്ത് ദ്രോഹമാണ് റോമൻ കത്തോലിക്കാ സൈനത്തിനു ചെയ്യാനുണ്ടായിരുന്നത്?

ചില റോമൻ കത്തോലിക്കർ പറയുന്നത് കുരിശുയുദ്ധക്കാരുടെ മേൽ മാർപ്പാപ്പയ്ക്ക് യാതൊരു നിയന്ത്രണവുമില്ലായിരുന്നു എന്നാണ്. നാലാമത്തെ കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്തത് ഇന്നസെന്റ് മൂന്നാമൻ മാർപ്പാപ്പയാണെന്ന വസ്തുത അവർ മറക്കുന്നു. ഒരു യുദ്ധം ആഹ്വാനം ചായുന്ന വ്യക്തിക്ക് അയാളുടെ സൈന്യം ചെയ്തു കൂട്ടുന്ന കാര്യങ്ങളിൽ നിന്നും ഒരിക്കലും മാറി നിൽകാൻ പറ്റില്ല.

കുരിശുയുദ്ധക്കാരുടെ മേൽ മാർപ്പാപ്പയ്ക്ക്നി യന്ത്രണമില്ലായിരുന്നുവെങ്കിൽ, ഹാഗിയ സോഫിയയെ കുരിശുയുദ്ധക്കാർ ആക്രമിച്ചതിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഗ്രീക്ക് ഓർത്തഡോക്സ് സഭയോട് മാപ്പ് ചോദിച്ചത് എന്തുകൊണ്ടാണ്? ഒരു കാര്യവുമില്ലാതെ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഓർത്തഡോൿസ് സഭയോട് ക്ഷമാപണം നടത്തുമായിരുന്നോ? രണ്ടായിരത്തി നാലിൽ ഇപ്പോഴത്തെ എക്യൂമെനിക്കൽ പാട്രിയാർക് ബർത്തലോമി ഒന്നാമൻ വത്തിക്കാൻ സന്ദർശിച്ച വേളയിലായിരുന്നു മാർപ്പായയുടെ മാപ്പു പറച്ചിൽ.
ഒരു കാര്യം വളരെ വ്യക്തമാണ്. നാലാമത്തെ കുരിശുയുദ്ധത്തിന്റെ ഏറ്റവും കുപ്രസിദ്ധമായ കാര്യം എന്ന് പറയുന്നത് ഓർത്തഡോക്സ് ക്രിസ്ത്യൻ നഗരമായ കോൺസ്റ്റാന്റിനോപ്പിളിനെ തകർത്തെറിഞ്ഞ റോമൻ മാർപാപ്പയുടെ സൈനത്തിന്റെ നടപടി ആയിരുന്നു.

കിഴക്കൻ ക്രൈസ്തവലോകത്തിന്റെ ചരിത്രത്തിലെ ഈ ദുഖകരമായ സംഭവം ഇപ്പോൾ ഹാഗിയ സോഫിയ ദേവാലയത്തിന് വേണ്ടി മുതല കണ്ണീർ ഒഴുക്കുന്ന റോമൻ കത്തോലിക്കാ പ്രമാണിമാരും, വത്തിക്കാൻ രാഷ്ട്രീയക്കാരും ഓർക്കുന്നത് നന്നായിരിക്കും.

ഹാഗിയ സോഫിയ പ്രശ്നം ഉണ്ടായതിനു ശേഷം ചില കത്തോലിക്കരെങ്കിലും പറഞ്ഞോണ്ട് നടക്കുന്ന ഒരു കാര്യമുണ്ട്. കോൺസ്റ്റാന്റിനോപ്പിൾ ആക്രമ സമയത്തു ഈസ്റ്റേൺ ഓർത്തഡോൿസ് റോമൻ കത്തോലിക്കാ സഭകൾ വേർപെട്ടിരുന്നില്ല. അതായത് കോൺസ്റ്റാന്റിനോപ്പിൾ സഭ റോമുമായി കുർബാന സംസർഗ്ഗത്തിൽ ആയിരുന്നുവെന്നാണ്. അതിനാൽ ഹാഗിയ സോഫിയ റോമുമായി കുർബാന സംസർഗ്ഗ ഉള്ള ഒരു സഭയുടേതായതു കൊണ്ട് അതൊരു കത്തോലിക്കാ ദേവാലയമായിരുന്നു എന്നാണ്.

ഒന്നാമത് കോൺസ്റ്റാന്റിനോപ്പിളിന്റെ അധികാരപരിധിയിലുള്ള പള്ളികളോ സ്ഥാപനങ്ങളോ റോമൻ സഭയ്ക്ക് അവകാശപ്പെടാൻ കഴിയില്ല. അതുപോലെ, കോൺസ്റ്റാന്റിനോപ്പിളിന് റോമൻ സഭയുടെ കീഴിലുള്ള ബസിലിക്കകളൊന്നും അവകാശപ്പെടാൻ കഴിയില്ല. രണ്ടാമതായി, റോമുമായുള്ള കൂട്ടായ്മ അഥവാ കുർബാന സംസർഗം എന്ന പദം കിഴക്കൻ യൂണിയറ്റ് റീത്തു സഭകൾക്ക് മാത്രം ബാധകമായ പ്രയോഗമാണ്. കാരണം, കിഴക്ക്-പടിഞ്ഞാറ് ഭിന്നതക്ക് മുമ്പ് കിഴക്കൻ ഓർത്തഡോക്സ്, റോമൻ സഭകൾ പരസ്പരം കുർബാന സംസർഗ കൂട്ടായ്മയിലായിരുന്നു. റോമൻ കത്തോലിക്കർ അത്തരം വ്യത്യാസങ്ങളെങ്കിലും മനസ്സിലാക്കണം.

ഇതെല്ലാം വായിച്ചിട്ടും വായും പൊളിച്ചു ഇരിക്കുന്ന സുറിയാനി യാക്കോബായ തീവ്രവാദികളോട് ഒരു വാക്ക്. ചക്കയും മാങ്ങയും രണ്ടും രണ്ടാണെന്ന് തിരിച്ചറിയുക. അല്ലതെ നിങ്ങള്ക്ക് വേറെ ഒരു വഴിയും ഇല്ല.

Editor, TMUNT

ഹാഗിയ സോഫിയ – കോപ്റ്റിക് സുറിയാനി പാത്രിയർക്കീസന്മാരുടെ നിശബ്ദതയും, മാർപാപ്പയുടെ വിലാപവും

Editor, TMUNT, 29/7/2020

ഹാഗിയ സോഫിയ എന്ന ചരിത്ര പ്രസിദ്ധമായ ഓർത്തഡോക്സ് ദേവാലയം ഒരു മുസ്ലിം പള്ളിയായി ഇസ്ലാമിക് ടർക്കിഷ് ഭരണാധികാരികൾ മാറ്റിയ വേളയിൽ ലോകം മുഴുവൻ പ്രതിഷേധം അലയടിച്ചു. ഒരു ബൈസന്റൈൻ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയമാണ് ഹാഗിയ സോഫിയ. ബൈസന്റൈൻ ചക്രവർത്തിമാരുടെ പൗരസ്ത്യ ഓർത്തോഡോക്സിയോടുള്ള പ്രണയത്തിന്റെ ഫലം കൂടിയാണ് ഈ മനോഹര ദേവാലയം. കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയർക്കീസിന്റെ കത്തീഡ്രൽ ദൈവാലയമായിരുന്ന ഹാഗിയ സോഫിയ പലകാലങ്ങളിൽ മുസ്ലിം റോമൻ കത്തോലിക്കാ അധിനിവേശത്തിന്റെ ബലിയാടായിട്ടുണ്ട്. റോമൻ കത്തോലിക്കാ സഭയും, ഇസ്ലാമിക സുൽത്താന്മാരും ഒരു പോലെ ഈ ദേവാലയത്തെ കീഴ്പ്പെടുത്തിയിട്ടുണ്ട്.

എന്തൊക്കെ ആണെങ്കിലും ലോകത്തിലുള്ള ഒട്ടുമിക്ക ക്രൈസ്തവ നേതാക്കന്മാരും തുർക്കിയുടെ നടപടിയെ അപലപിച്ചു. ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടെ ഇടയിൽ അർമേനിയൻ, മലങ്കര, എത്യോപ്യൻ സഭകളും അവരുടെ നേതാക്കന്മാരും തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തി.

ഓർത്തഡോക്സ് സഭകളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ലെങ്കിലും റോമിലെ പാപ്പാ പോലും അദ്ദേഹത്തിന്റെ ഖേധം രേഖപ്പെടുത്തി. ഗ്രീക്ക് ഓർത്തഡോക്സ് സഭയോടുള്ള എക്യൂമെനിക്കൽ ബന്ധവും മറ്റും കണക്കിലെടുക്കുമ്പോൾ റോമാ പാപ്പാ എന്തെങ്കിലും ഒന്നും തീർച്ചയായും പറയണമല്ലോ. കുറച്ചു താമസിച്ചാണെകിലും അദ്ദേഹം അത് പറഞ്ഞു.

തുർക്കിയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കൗൺസിലാകട്ടെ പീലാത്തോസ് തൻ്റെ കൈ കഴുകിയതുപോലെ പോലെ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന് പറഞ്ഞു ഒരു കുറിപ്പ് പ്രസിദ്ധികരിച്ചു.

കേരളത്തിലെ ക്രൈസ്തവർക്കിടയിൽ പ്രതിഷേതം ബഹു കേമമായി നടന്നു. ഇന്നേ വരെ ഹാഗിയ സോഫിയ എന്താന്ന് അറിയാത്തവർ പോലും സാമൂഹിക മാധ്യമങ്ങളിൽ ആ പള്ളിക്കു വേണ്ടി കണ്ണുനീരൊഴുക്കി പ്രതിഷേധിച്ചു. ചില പത്രങ്ങൾ എന്തെക്കെയോ എഴുതിക്കൂട്ടി. മുക്കിനു മുക്കിനു ടിവി ചാനലുകളുള്ള കേരളത്തിൽ ഒരു ചാനലും തുർക്കിയിലെ പള്ളിയെ പറ്റി മിണ്ടിയോ എന്നുമുള്ളതു സംശയം. പാലസ്തീന് വേണ്ടി മുറവിളി കൂട്ടുന്ന വിപ്ലവ പാർട്ടികളും, ഗാന്ധിയൻ വാദികളും മൗനം പാലിച്ചു. സഭ കേസ് ഹാഗിയ സോഫിയ കത്തീഡ്രലുമായി താരതമ്യം ചെയ്തു മലങ്കര സഭയെ കളിയാക്കുകയാണ് കേരളത്തിലെ സുറിയാനി യാക്കോബായ തീവ്രവാദികൾ ചെയ്തത്. ഇവരോടൊക്കെ എന്ത് പറയാനാണ്? മാങ്ങാ ഏതാ തേങ്ങാ ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്തത് യാക്കോബായ സമുദായത്തിന്റെ തന്നെ ഗുണനിലവാരം തുറന്ന് കാട്ടുന്നു. കേരളത്തത്തിലെ ചില കത്തോലിക്കാ സോഷ്യൽ മീഡിയ ജീവികളുടെ ആവേശം കണ്ടാൽ, ഹാഗിയ സോഫിയ കഴിഞ്ഞേ അവർക്കു വേറെ എന്തെങ്കിലും ഉണ്ടെന്നു തോന്നുകയുള്ളൂ.

തീവ്ര മുസ്ലിം ഗ്രൂപ്പുകൾ ഹാഗിയ സോഫിയയെക്കുറിച്ചു ഇല്ലാത്ത ചരിത്രം മെനഞ്ഞു. മുസ്ലിം ലോകം അത് ഏറ്റുപാടി.

ടിപ്പു സുൽത്താൻ വിഷയത്തിലും മറ്റും മുസ്ലിം സമുദായത്തോടുള്ള കലിപ്പ് കേരളത്തിലെ കത്തോലിക്കർ ഹാഗിയ സോഫിയ വിഷയത്തിൽ അങ്ങ് തീർത്തു. ഓർത്തഡോക്സ് ദേവാലയമായ ഹാഗിയ സോഫിയെക്കാളുപരി മുസ്ലിം തീവ്രവാദികളോടുള്ള ദേഷ്യമാണ് ഹാഗിയ സോഫിയ വിഷയത്തിൽ നിഴലിച്ചു കണ്ടത്. എല്ലാ ദിവസവും ഓർത്തഡോൿസ് വിശ്വാസത്തെയും ഓർത്തഡോക്സ് സഭകളെയും പാരമ്പര്യത്തേയും വിമർശിക്കുന്ന കേരള കത്തോലിക്കർക്ക് എന്ത് ഹാഗിയ സോഫിയ?

കാലത്തിന്റെ കുത്തൊഴുക്കിൽ റോമിലെ മാർ പപ്പയുടെ സൈന്യം പിടിച്ചെടുത്ത ഹാഗിയ സോഫിയ, വർഷങ്ങളോളം ഒരു നിർബന്ധിത റോമൻ കത്തോലിക്കാ ദേവാലയമായിരുന്നു എന്നത് മറക്കാൻ പറ്റുന്ന കാര്യമല്ല.

രസകരമായ ഒരു കാര്യം എന്താണ് വെച്ചാൽ, സുറിയാനി ഓർത്തഡോക്സ് സഭയും കോപ്റ്റിക് ഓർത്തഡോക്സ് സഭയും അവരുടെ നേതാക്കന്മാരും നാളിതുവരെ ഒരക്ഷരം ഇതിനെക്കുറിച്ചു മിണ്ടിയിട്ടില്ല. പേരിനെങ്കിലും ഒരു പത്രക്കുറിപ്പ് ഇറക്കമായിരുന്നു. അതും ചെയ്തിട്ടില്ല. ചെയ്യാനുള്ള ത്രാണിയില്ലെന്നു പറയുന്നതാണ് ശരി. തീവ്ര ഇസ്ലാമിക നാടുകളിൽ കഴിയുന്ന സുറിയാനി കോപ്റ്റിക് സഭ നേതാക്കന്മാർക്ക് എന്ത് ഹാഗിയ സോഫിയ?

തമ്മിൽ തല്ലും, സൗന്ദര്യ പിണക്കങ്ങളും, കുത്തുo വെട്ടും മാറ്റിവച്ചു അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനo കൊടുത്തു മാന്യമായി ഒരുമിച്ചു നിൽക്കുന്നതാണ് നല്ലതെന്നു ലോക ഓർത്തഡോക്സ് സഭകൾക്കു തോന്നിയിട്ടുമില്ല. അത് തോന്നാത്തടത്തോളം കാലം റോമൻ മാർപാപ്പയും ഇസ്ലാമിക, തീവ്ര വാദികളും, രാഷ്ട്രീയ കപട വാദികളും പറയുന്നത് കേട്ട് കരഞ്ഞു കൊണ്ട് മുൻപോട്ടു പോകാനേ പറ്റുകയുള്ളു. മാർപാപ്പ എന്ത് പറഞ്ഞു എന്ന് ചികയുന്ന സമയം കൊണ്ട് അവനവന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ സമയം ചിലവഴിച്ചാൽ ബൈസന്റൈൻ ഓറിയന്റൽ ഓർത്തഡോൿസ് സഭകൾക്ക് അന്തസോടെ തല ഉയർത്തിപ്പിടിച്ചു നിൽക്കാം.

Editor, TMUNT

തിയോഡോറ രാജ്ഞിയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി സഭയുടെ ഉത്ഭവവും

Editor, TMUNT, 20/7/2020

‘അന്തിയോക്യാസും,  അന്ത്യോകിയായും, അന്തിയോഖ്യൻ  സഭയും : ചില ചിന്തകൾ’എന്നഞങ്ങളുടെ മുൻ ലേഖനത്തിൽ അന്ത്യോഖ്യൻ  സുറിയാനി സഭയുടെ ഉത്‌ഭവത്തെ സംബന്ധിച്ച  ചില  ചരിത്ര  സത്യങ്ങൾ  എഴുതിയിരുന്നു. അതിൽ തിയോഡോറ രാജ്ഞിയുടെ  പങ്കിനെക്കുറിച്ചും പ്രതിബാധിച്ചിരുന്നു. 

ആ ലേഖനത്തിൽ  പറഞ്ഞതും പറയാത്തതുമായ അനേകം കാര്യകൾ കുറച്ചുകൂടെ വിശദമായി ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ചില  ആളുകൾ ആ ലേഖനത്തിന്റെ ചില ഭാഗങ്ങൾ മാത്രം എടുത്ത് തെറ്റിദ്ധാരണ പടർത്താൻ നോക്കിയിരുന്നു. അവർക്കും  കൂടി വായിക്കുവാനാണ് ഈ ലേഖനം. 

തിയോഡോറ രാജ്ഞി

തിയോഡോറ ജസ്റ്റീനിയൻ ചക്രവർത്തിയുടെ ഭാര്യയും ബൈസന്റൈൻ സാമ്രാജ്യത്തിലെ രാജ്ഞിയുമായിരുന്നു (527-584). 497 നും 500നും  ഇടയിൽ  സിറിയയിൽ ആണ് അവർ ജനിച്ചത്. കൃത്യമായിട്ടുള്ള ജനന തീയതി ആർക്കും അറിവില്ല. കോൺസ്റ്റാന്റിനോപ്പിളിലെ  ഹിപ്പൊഡ്രോമിന്  വേണ്ടി ജോലി ചെയ്തിരുന്ന അകാകിയോസിന്റെ മകളായിരുന്നു ഇവർ. നർത്തകി, സ്ട്രിപ്പർ, അഭിനേത്രി എന്നിങ്ങനെ  പല തൊഴിലുകളിലും  അവർ ഏർപ്പെട്ടു. അവർക്ക് ധാരാളം  കാമുകന്മാർ  ഉണ്ടായിരുന്നു  എന്ന് ചില  ചരിത്രകാരന്മാർ സൂചിപ്പിക്കുന്നു. അവർ ഒരു വേശ്യയായിരുന്നോ അല്ലയോ എന്നത് ചരിത്രകാരന്മാർക്കിടയിൽ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. എന്തായാലും  അവർ ഒരു നർത്തകിയും, അഭിനേത്രിയുമായിരുന്നു എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പിന്നീട്  അവൾ  ഹെസ്ബോളസ് എന്ന ധനികന്റെ വെപ്പാട്ടിയായി തീരുകയും, വടക്കേ ആഫ്രിക്കയിലേക്ക്  പോവുകയും ചെയ്തു. 

മിയാഫിസൈറ്റ് ഓർത്തഡോക്സ്  ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം

മിയാഫിസൈറ്റ് പാത്രിയർക്കീസ്  തിമോത്തി  മൂന്നാമനെ കണ്ടുമുട്ടിയ ശേഷം 521 ൽ അവർ  ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. പല സുറിയാനി സഭ  ചരിത്രകാരന്മാരും തിയോഡോറയുടെ ആദ്യകാലജീവിതത്തോട് വലിയ അനുഭാവം കാട്ടിയിട്ടുണ്ട്. സിറിയൻ ദി മൈക്കിൾ പറയുന്നതനുസരിച്ച്, തിയോഡോറ മബ്ബഗിൽ (ഹൈറാപോളിസ്) നിന്നുള്ള ഒരു പുരോഹിതന്റെ മകളായിരുന്നു. എന്നാൽ എഫെസൊസിലെ യോഹന്നാൻ പറയുന്നതനുസരിച്ച് അവളുടെ കുടുംബം കാലിനിക്കസിൽ നിന്നുള്ളവരായിരുന്നു. അതേസമയം, തിയോഡറായുടെ പിതാവ്, ആന്റണി എന്ന  ഒരു സുറിയാനി ഓർത്തഡോക്സ് പുരോഹിതനായിരുന്നുവെന്ന് ചില സിറിയക് ലേഖങ്ങളിൽ പറയുന്നു. എ.ഡി. 500 ൽ  സിറിയൻ നഗരമായ  മാബുഗിൽ ജനിച്ച അവൾ പിതാവിന്റെ വീട്ടിൽ ഒരു ക്രിസ്തീയ അന്തരീക്ഷത്തിലാണ് വളർന്നതാണെന്നത്രെ.

ജസ്റ്റീനിയൻ ചക്രവർത്തിയുമായുള്ള വിവാഹം

525 ൽ അവർ കോൺസ്റ്റാന്റിനോപ്പിളിലേക്ക്  മടങ്ങി. ജസ്റ്റീനിയൻ അവളെ  കോൺസ്റ്റാന്റിനോപ്പിളിൽ വച്ച് കണ്ടുമുട്ടുകയും, അവളിൽ  ആകൃഷ്ടനാവുകയും  അവർ വിവാഹിതരാവുകയും ചെയ്തു. കല്യാണത്തിന് മുൻപ് അവർ ജസ്റ്റീനിയൻ ചക്രവർത്തിയുടെ  വെപ്പാട്ടിയായിരുന്നു. തിയോഡറായുടെ മുൻ ജീവിതം കണക്കിലെടുത്തു അവരെ വിവാഹം കഴിക്കാൻ വേണ്ടി പ്രത്യേക മാറ്റങ്ങൾ  ജസ്റ്റിനിയൻ  നിയമത്തിൽ കൊണ്ടുവന്നു.

ബൈസന്റൈൻ സാമ്രാജ്യത്തിന്റെ രാജ്ഞി

അവൾ കഴിവുള്ള ഒരു ഭരണാധികാരിയായിരുന്നു. അവൾ  സാമ്രാജ്യത്തിൽ  വളരെയധികം  മാറ്റങ്ങൾ വരുത്തി. ജസ്റ്റീനിയനു പകരം  അവരാണ് ശരിക്കും ബൈസന്റിയം ഭരിച്ചതെന്നു ചില പണ്ഡിതന്മാർ കരുതുന്നു. മികച്ച നയതന്ത്രജ്ഞയായി അവർ അറിയപ്പെട്ടു. സാമ്രാജ്യത്തിലെ സ്ത്രീകളുടെ അവസ്ഥയും, അവകാശങ്ങളും മറ്റും മെച്ചപ്പെടുത്തുന്നതിനായി അവർ ധാരാളം കാര്യങ്ങൾ ചെയ്തു. സ്ത്രീകളുടെ വിവാഹം, സ്ത്രീധനം, ബലാത്സംഗ  വിരുദ്ധ നിയമങ്ങൾ എന്നിവയ്ക്കായി തിയോഡോറ വളരെയേറെ കാര്യങ്ങൾ ചെയ്തു. ലൈംഗിക  അടിമത്തത്തിലേക്ക്  വില്ക്കപ്പെട്ടിരുന്ന നിരവധി പെൺകുട്ടികളെ രക്ഷപെടുത്തുനത്തിനായി ധാരാളം കാര്യങ്ങൾ  ചെയ്തു. കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും, ആ സാമ്രാജ്യത്തിന്റെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും വേശ്യാലയ നടത്തിപ്പുകാരെ നിയമം വഴി നാട് കടത്തി. പല ചരിത്രകാരന്മാരും  അവരെ മികച്ച ഭരണാധികാരിയും, അതിലുമുപരി ഒരു  ഫെമിനിസ്റ്റായും കരുതുന്നു. ബൈസന്റൈൻ ചരിത്രകാരനായിരുന്ന പ്രോകോപ്പിയസ് തിയോഡോറക്കെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

ക്രിസ്തുവിന്റെ ആളത്വത്തെയും, ദൈവികതയെയും സംബന്ധിച്ച തർക്കങ്ങൾ

444-ൽ ക്രിസ്തുവിന്റെ ആളത്വത്തെയും ദൈവത്വത്തെയും സംബന്ധിച്ച് വലിയ തർക്കങ്ങളും വിവാദങ്ങളും അന്നത്തെ സഭകളുടെ ഇടയിൽ ഉടലെടുത്തു. ഇത്  ക്രിസ്റ്റൊളൊജിക്കൽ  കോൺട്രോവേർസിസ് എന്ന് അറിയപ്പെടുന്നു. ഈ തർക്കങ്ങൾ കൽക്കദോക്യൻ സുന്നഹദോസിൽ കലാശിച്ചു (451). ഈ സുന്നഹദോസോടെ  അന്നുണ്ടായിരുന്ന സഭകൾ ഈസ്റ്റേൺ  ഓർത്തഡോക്സ് (Byzantine),  ഓറിയന്റൽ  ഓർത്തഡോക്സ് എന്നിങ്ങനെ രണ്ടായി തിരിഞ്ഞു. ഈസ്റ്റേൺ  ഓർത്തഡോക്സ് സഭകൾ  ഡയോഫിസൈറ്റ്  വിശ്വാസവും ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മിയാഫസൈറ്റ് വിശ്വാസവും മുറുകെ പിടിച്ചു.  രണ്ടു  വിഭാഗങ്ങളും തമ്മിൽ  വലിയ  വഴക്കുകളും, പീഡനങ്ങളും അരങ്ങേറി. മിയാഫസൈറ്റ് വിശ്വാസം മുറുകെപിടിച്ച വിഭാഗത്തിന്റെ   നിലനിൽപ്പ് തന്നെ അപകടത്തിലായി, കാരണം ജസ്റ്റീനിയൻ ചക്രവർത്തി ഒരു ഡയോഫിസൈറ്റ് അനുഭാവി ആയിരുന്നു എന്നതാണ്  പ്രധാന കാരണം.

 കൽക്കദോക്യൻ സുന്നഹദോസ് അംഗീകരിക്കുന്ന ഗ്രീക്ക് ബൈസാൻ്റിയൻ സഭയും, അത് അംഗീകരിക്കാൻ കൂട്ടാക്കാത്ത സുറിയാനിസഭയും അങ്ങോട്ടും ഇങ്ങോട്ടും കൊടിയ പീഡനങ്ങൾ നടത്തിയിരുന്നു.

മോണോഫിസിറ്റിസവും, മിയാഫിസിറ്റിസവും, ഓറിയന്റൽ ഓർത്തഡോക്സ് സഭകളും

ഒരു പ്രധാന കാര്യം എപ്പോഴും ഓർമ്മിക്കേണ്ടതുണ്ട്. മിയാഫിസൈറ്റ്  ഓർത്തഡോക്സ് വിശ്വാസത്തെ സാധാരണയായി സെക്കുലർ, ബൈസന്റൈൻ ചരിത്രകാരന്മാർ മോണോഫിസൈറ്റ് എന്നാണ് അഭിസംബോധന ചെയുന്നത്.   മിയാഫിസിറ്റിസം എന്ന വാക്ക് ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ പൊതുവായി ഉയർത്തിപ്പിടിക്കുന്ന വിശ്വാസ സംഹിതക്ക് പറയുന്ന നാമം ആണെങ്കിലും, ഈ പ്രയോഗം ഉപയോഗത്തിൽ  വന്നിട്ട് അധികം ആയിട്ടില്ല. സെക്കുലർ  അക്കാദമിക്  ചരിത്രകാരന്മാരും, ബൈസന്റൈൻ സഭ ചരിത്രകാരന്മാരും സുറിയാനി സഭ ഉൾപ്പെടുന്ന ഓറിയന്റൽ സഭകളെ മോണോഫിസൈറ്റ്  എന്ന്  തന്നെയാണ് അഭിസംബോധന ചെയ്യുന്നത്‌. നവീന കാലഘട്ടത്തിൽ ദൈവശാസ്ത്ര സംഭാഷണത്തിന്റെ ഭാഗമായി, ചില ബൈസന്റൈൻ ഓർത്തഡോക്സ് പണ്ഡിതന്മാരും ദൈവശാസ്ത്രജ്ഞരും ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ മിയാഫിസൈറ്റ് എന്ന പദം ഉപയാഗിച്ചു അഭിസംബോധന ചെയ്യുന്നുണ്ട്. പക്ഷെ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മോണോഫിസൈറ്റ് വിശ്വാസത്തെ ഔദ്യോഗികമായി നിരസിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം അംഗീകരിക്കുകയും, മോണോഫിസിറ്റിസം, നെസ്റ്റോറിയനിസം, യുറ്റിഷ്യനിസം എന്നീ വേദ വിപരീതങ്ങളെ പൂർണ്ണമായും നിരസിക്കുന്നു. കൽക്കദോക്യൻ  സുന്നഹദോസിനു  ശേഷം, വിശേഷിച്ചു  അന്ത്യോക്യ,  സിറിയ, അർമേനിയ, അലക്സാണ്ട്രിയ തുടങ്ങിയ സ്ഥലങ്ങളിൽ  മിയാഫിസൈറ്റ് വിശ്വാസവും സഭ കൂട്ടായിമകളും നിലനിന്നു. എത്യോപ്യൻ  എറിട്രിയൻ  സഭകൾ അലക്സാണ്ട്രിയൻ കോപ്റ്റിക് സഭയുമായി  ബന്ധത്തിൽ വന്നതിനു ശേഷമാണ്‌  മിയാഫിസൈറ്റ് ഓർത്തഡോൿസ് വിശ്വാസം സ്വീകരിച്ചത്. കോപ്റ്റിക് സഭയുമായുള്ള എത്തിയോപ്പിയൻ എറിട്രിയൻ സഭകളുടെ  ബന്ധം കുറച്ചു നേരത്തെ ആയി എന്നുമാത്രമേ ഉള്ളു.  സുറിയാനി സഭയുമായി സമ്പർക്കം പുലർത്തിയതോടെ മലങ്കര സഭയും  മിയാഫിസൈറ്റ് ഓർത്തഡോക് വിശ്വാസം സ്വീകരിച്ചു. അതിനാൽ തന്നെ കോപ്റ്റിക്, സിറിയൻ, അർമേനിയൻ, ഇന്ത്യൻ, എത്യോപ്യൻ, എറിട്രിയൻ ഓർത്തഡോക്സ് സഭകൾ മിയാഫിസൈറ്റ് ഓർത്തഡോക്സ് വിശ്വാസം ഉയർത്തിപ്പിടിക്കുന്ന ആദ്യത്തെ മൂന്ന് പൊതു സുന്നഹദോസുകൾ ആയ നിഖ്യ (325), കോൺസ്റ്റാന്റിനോപ്പിൾ (381), എഫെസൂസ് (431) എന്നിവ അംഗീകരിക്കുന്ന, എന്നാൽ കൽക്കദോക്യൻ സുന്നഹദോസിനെ  (451) അംഗീകരിക്കാത്ത  ഓറിയന്റൽ  ഓർത്തഡോക്സ് കൂട്ടായ്മ എന്നറിയപ്പെടുന്നു.

മിയാഫിസൈറ്റ് സുറിയാനി സഭയോടും, സഭാപിതാക്കന്മാരോടും തിയോഡോറ രാജ്ഞിക്ക് അങ്ങേയറ്റം ബഹുമാനവും, സ്നേഹവും  ഉണ്ടായിരുന്നു. എല്ലാ രീതിയിലും അവർ മിയാഫിസൈറ്റ് സഭയുടെ നിലനിൽപിന് തന്നെ കൊണ്ട് ആവുന്നതെല്ലാം ചെയ്തു. ഭർത്താവിന്റെ അറിവോടെ തന്നെയാണ്  അവർ സുറിയാനി സഭയെ പിന്തുണച്ചത്. മിയാഫിസൈറ്റ് പാത്രിയർക്കീസന്മാർക്ക് അഭയം നൽകുകയും, അഭയാർഥികളുടെ  ദുരിതാശ്വാസത്തിനായി പണവും മറ്റു സഹായങ്ങളും നൽകുകയും ചെയ്തിരുന്നു.

മോർ സേവേറിയോസിന്റെ അധികം അറിയപ്പെടാത്ത ജീവിതം

കൽക്കദോക്യൻ പിളർപ്പിനു ശേഷം, 512ൽ മോർ സേവേറിയോസിനെ അനസ്താസിയസ് ചക്രവർത്തി അന്ത്യോഖ്യൻ പാത്രിയർക്കീസാക്കി. എന്നാൽ  മോർ സേവേറിയോസിനെ  ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി നീക്കം ചെയ്യുകയും, അദ്ദേഹം  ഈജിപ്തിലേക്ക്  പലായനം  ചെയ്യുകയും ചെയ്തു. കോപ്റ്റിക്  പാത്രിയർക്കീസ് തിമോത്തി നാലാമൻ അദ്ദേഹത്തെ സ്വീകരിച്ചു. ശിഷ്ടകാലം  സേവേറിയോസ്  അവിടെ ചിലവഴിച്ചു. 512 മുതൽ 538 വരെ അന്ത്യോക്യയിലെ പാത്രിയർക്കീസ് ആയിരുന്നു മോർ സേവേറിയോസ്. സുറിയാനിക്കാർ വലിയ ബഹുമാനം  കൊടുക്കുന്ന  മോർ സേവേറിയസിന്റെ ജീവിതം രസകരമാണ്. അദ്ദേഹം ഒരു മികച്ച മിയാഫിസൈറ്റ് ഓർത്തഡോക്സ് ദൈവശാസ്ത്രജ്ഞനും  സഭാ നേതാവുമായിരുന്നു എന്നതിൽ  യാതൊരു സംശയവുമില്ല. എന്നാൽ  ‘Dictionary of Christian Biography and Literature’ എന്ന  പുസ്തകപ്രകാരം  മോർ സേവേറിയോസ്  അലക്സാണ്ട്രിയയിലെ  ജനങ്ങൾക്കിടയിൽ കടുത്ത മത വൈരാഗ്യം സൃഷ്ടിച്ചതായി പറയപ്പെടുന്നു. ഇത് രക്തച്ചൊരിച്ചിലിലും  സംഘർഷത്തിലും  കലാശിച്ചു. മാത്രമല്ല മാവേസ്  എന്ന  ആർക്കിമാൻഡ്രൈറ്റിന്റെ കീഴിൽ എലൂതെറോപോലീസിനടുത്തുള്ള ഒരു തീവ്ര മോണോഫിസൈറ്റ് യൂട്ടീഷ്യൻ ബ്രദർഹുഡിൽ  സേവേറിയോസ് കുറച്ചുനാൾ അംഗമായിരുന്നു. ഒരിക്കൽ സ്വന്തം സ്നാനത്തെയും സ്നാനം കൊടുത്ത വ്യക്തിയെയും സേവേറിയോസ് നിരാകരിക്കുകയുണ്ടായെന്നും, സഭയുടെ മേൽ  നെസ്റ്റോറിയനിസം ബാധിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു എന്നും ആരോപണങ്ങളുണ്ട്. മാത്രമല്ല   ‘Count Marcellinus and his Chronicle’  എന്ന പുസ്തകത്തിൽ, മോർ സേവേറിയോസ് യൂട്ടീഷ്യനിസത്തിന്റെ കടുത്ത അനുയായിയായിരുന്നു എന്ന് വാദിക്കുന്നു. സുറിയാനി സഭയും മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യൂട്ടിചിയൻ, മോണോഫിസൈറ്റ്  വിശ്വാസം നിരസിക്കുന്നുവെന്ന് ഓർമിക്കുക. 

തിയോഡറയും, യാക്കോബ് ബുർദ്ദാനായും, സുറിയാനി  സഭയും

മോർ സേവേറിയോസിന്റെ  മരണശേഷം  മിയാഫിസൈറ്റ് സിറിയൻ  സഭയ്ക്ക്  നേതൃത്വത്തിന്റെ ആവശ്യം വളരെയധികം ഉണ്ടായിരുന്നു. അതിനാൽ  തിയോഡോറ  ചക്രവർത്തിനിയുടെ സഹായത്തോടെയും പിന്തുണയോടെയും യാക്കോബ് ബുർദ്ദാനയെ എഡെസ്സ ബിഷപ്പായി (542/543) അലക്സാണ്ട്രിയയിലെ  തിയോഡോഷ്യസ് വാഴിച്ചു. ജേക്കബിന്റെ  തീക്ഷ്ണമായ മിഷനറി പരിശ്രമത്തിലൂടെയാണ് മിയാഫിസൈറ്റ് വിശ്വാസികൾ കൽക്കദോക്യൻ പരീക്ഷണത്തെ അതിജീവിച്ചത്. ബുർദ്ദാന  ഓടിനടന്നു എണ്ണമറ്റ മെത്രാന്മാരെയും, വൈദികരെയും വാഴിച്ചു. രണ്ടു അന്ത്യോഖ്യൻ മിയാഫിസൈറ്റ് പാത്രിയർക്കീസന്മാരെയും അദ്ദേഹം വാഴിച്ചു. പലതവണ  സുറിയാനി സഭയുടെ  പാത്രിയർക്കേറ്റ് നാഥനില്ലാ കളരിയായി കിടന്നിരുന്നു. ജോൺസ് ഹോപ്കിൻസ്  സർവകലാശാലയിലെ  പ്രൊഫസറായിരുന്ന  ഫെർഗൂസ് മില്ലർ  ‘The Evolution of the Syrian Orthodox Church in the Pre-Islamic Period: From Greek to Syriac? ‘ എന്ന  ലേഖനത്തിൽ  ഇപ്രകാരം  പറയുന്നു ‘ഒരു കാലഘട്ടത്തിൽ സിറിയയിലുടനീളവും, പേർഷ്യയിലും, കൂടാതെ  അർമേനിയക്കാർക്കിടയിലും  “ഞങ്ങൾ യാക്കോബിന്റെ വിശ്വാസത്തിലാണ്” എന്ന  പദപ്രയോഗം നിലവിൽ വന്നു.  അലക്സാണ്ട്രിയയിലും ഈജിപ്തിലും ആവട്ടെ  “ഞങ്ങൾ തിയോഡോഷ്യസിൽ നിന്നുള്ളവരാണ്” എന്ന പ്രയോഗം നിലവിൽ വന്നു, അതിനാൽ  ഈജിപ്തിലെ വിശ്വാസികൾക്ക് “തിയോഡോഷ്യക്കാർ” എന്നും സിറിയക്കാർ “യാക്കോബയക്കാർ” എന്നും അറിയപ്പെടാൻ  തുടങ്ങി.

ബൈസന്റൈൻ ചരിത്ര ഗെവേഷണത്തിലെ പ്രമുഖ ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ

ലോകപ്രശസ്ത ബൈസന്റൈൻ ചരിത്രകാരനായ എഡ്‌വേഡ് ഗിബ്ബൺ ഇപ്രകാരം പറയുന്നു. ‘അൻപത്തിനാല് മെത്രാന്മാർ സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു, എണ്ണൂറോളം  സഭാപിതാക്കൻമാർ  തടവിലാക്കപ്പെട്ടു, തെയോഡോറയുടെ, സംശയാസ്പദമായ സാഹചര്യത്തിലും, പ്രകടമായിരുന്ന പ്രീതിയിലും ഓറിയന്റൽ സഭയ്ക്ക് അവരുടെ ഇടയൻമാരെ നഷ്ടമാകുകയും യാതൊരു ന്യായീകരണവും കൂടാതെ അവരുടെ ജീവിതം ദുരിതമയമാകുകയും ചെയ്തു. ഈയൊരു ആത്മീയ നഷ്ടബോധത്തിന്നിടയിലും ചിതറിപ്പോയ സഭാമക്കൾ ഉദ്ധരിക്കപ്പെടുകയും ഒരുമനപ്പെടുകയും ശാശ്വതമായ സമാധാനത്തിൽ ആയിത്തീരുകയും ചെയ്തുവെങ്കിൽ അതിനു പിന്നിൽ കഠിനാദ്ധ്വാനം ചെയ്തത് ഒരു സന്യാസിവര്യനായിരുന്നു. യാക്കോബ് ബുർദ്ദാന  എന്ന ഈ സന്യാസിവര്യന്റെ നാമം തങ്ങളുടെ സ്ഥാനപ്പേര് എന്ന പോലെ യാക്കോബായ വിശ്വാസികൾ കാത്തുപരിപാലിച്ചുപോരുന്നു. “യാക്കോബായക്കാർ” എന്ന ഈ  ചിരപരിചിത ശബ്ദം ഒരു പക്ഷെ, ആംഗ്ളേയ  വായനക്കാരുടെ കർണ്ണപുടങ്ങൾക്ക് അമ്പരപ്പുളവാക്കിയേക്കാം’.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ലേറ്റ് ആന്റിക് ആൻഡ് ബൈസന്റൈൻ ചരിത്രത്തിന്റെ പ്രൊഫസറായിരുന്ന ഡോക്ടർ അവെറിൻ കാമറൂണിന്റെ അഭിപ്രായത്തിൽ  എഡെസ്സയുടെ  നാമമാത്ര ബിഷപ്പായ യാക്കോബ് ബുർദാനയെ സിറിയയിലേക്ക് അയച്ചതും, അദ്ദേഹത്തിന്റെ  കിഴക്കൻ പ്രവിശ്യയിലുടനീളമുള്ള രഹസ്യ യാത്രയ്ക്കിടെ നടത്തിയ മോണോഫിസൈറ്റ് പുരോഹിതരെ വലിയ തോതിൽ വാഴിച്ചതുമാകുന്നു  അവളുടെ (തിയോഡോറ) ഉയർച്ചയുടെ  സമയത്തു നടന്ന ഏറ്റവും പ്രധാനപ്പെട്ട വികാസം. അങ്ങനെ പൗരസ്ത്യ ദേശത്ത് ഒരു ബദൽ സഭ (സുറിയാനി) സൃഷ്ടിക്കപ്പെട്ടു.

‘History of the Later Roman Empire’ രചിച്ച ലോക പ്രശസ്തനായ ജെ ബി ബുറി എന്ന ചരിത്രകാരൻ ഇപ്രകാരമാണ്  യാക്കോബ്  ബുർദനയെയും  സുറിയാനി  സഭയെയും  പറ്റി  പറയുന്നത്. “പീഡനത്തിന്റെ പിരിമുറുക്കത്തിൽ  മോണോഫിസിറ്റിക് വിശ്വാസം കലഹരണപ്പെട്ടേനെ, ഒരുപക്ഷെ  വളരെ തീക്ഷ്ണതയുള്ള  ഈ ഒരുവൻ ഇല്ലായിരുന്നുവെങ്കിൽ.  ഈ വിശ്വാസത്തെ സജീവമായി നിലനിർത്തുക മാത്രമല്ല, സ്ഥിരമായ ഒരു മോണോഫിസിറ്റിക് സഭ  അവൻ സ്ഥാപിക്കുകയും ചെയ്തു. തിയോഡോറയുടെ സംരക്ഷണയിൽ കോൺസ്റ്റാന്റിനോപ്പിളിൽ ഒളിച്ചിരുന്ന മോണോഫിസിറ്റിക് ബിഷപ്പുമാർ എഡെസയിലെ ബിഷപ്പായി വാഴിച്ച  യാക്കോബ് ബുർദനയായിരുന്നു ഈ ഒരുവൻ “

‘The Byzantine Empire: A Historical Encyclopedia’ എന്ന പുസ്തകത്തിൽ തിയോഡോറ രാജ്ഞി മോണോഫിസൈറ്റ് സഭയുടെ രക്ഷാധികാരിയായിത്തീർന്നു എന്നും എഫെസൊസിലെ യോഹന്നാൻ എന്ന മോണോഫിസൈറ്റ്  ബിഷപ്പിനെ വാഴിക്കാൻ  മുൻകൈ  എടുത്തുവെന്നും വ്യക്തമായി പറഞ്ഞിരിക്കുന്നു. മാത്രമല്ല, കോൺസ്റ്റാന്റിനോപ്പിളിൽ  ഒളിച്ചിരുന്ന യാക്കോബ് ബുർദ്ദാനായെ മെത്രാൻ ആയി വഴിക്കാനുള്ള കാര്യങ്ങൾ അവർ ചെയ്തു.  സിറിയയിലെ മോണോഫിസൈറ്റ് സഭയുടെ വലിയ സംഘടകനായി യാക്കോബ് ബുർദ്ദാന മാറി. അതുകൊണ്ടു തന്നെ സിറിയയിലെ മോണോഫിസൈറ്റ് ക്രിസ്ത്യൻ സഭയയെ ചിലപ്പോൾ ‘ജേക്കബിറ്റ് ചർച്ച്’ എന്നും വിളിക്കാറുണ്ട്’ എന്നും പ്രതിപാദിച്ചിരിക്കുന്നു.

തിയോഡോറ വാസ്തവത്തിൽ പുതിയ യാക്കോബായ സഭയുടെ രക്ഷാധികാരിയായിരുന്നു എന്ന്  മാർഗരറ്റ്  ടെൻസ്‌ലി  ‘A History of the Medieval Church: 590-1500 ‘ എന്ന   പുസ്തകത്തിൽ  പറയുന്നു .

തിയോഡോറ ഒരു പ്രത്യേക മോണോഫിസൈറ്റ് ‘സഭാ സംഘടനയുടെ’ വികാസത്തിന്റെ രക്ഷാധികാരിയായി മാറിയെന്നു  ‘The Byzantine Empire: A Historical Encyclopedia ‘  എന്ന പുസ്തകത്തിൽ  പറയുന്നു. 

‘Incorruptible Bodies: Christology, Society, and Authority in Late Antiquity’ എന്ന പുസ്തകത്തിൽ  പ്രസക്തമായ ഒരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്  ഇപ്രകാരമാണ്: യാക്കോബ് ബുർദാനയെ  മെത്രാൻ ആയി വഴിച്ചതും  ടെല്ലയിലെ  ജോണിനെ  മെത്രാച്ചൻ  ആക്കിയതും  അടിയന്തരാവസ്ഥ നേരിടാൻ  വേണ്ടിയായിരുന്നു, പ്രത്യേക സഭ  സ്ഥാപിക്കാനല്ല എന്ന് പറഞ്ഞാലും  ഒരു ചോദ്യം  അവശേഷിക്കുന്നു. മിയാഫിസൈറ്റ്  സാന്നിധ്യം  കുറവുള്ള ലൈക്കോണിയയിലും ലൈസിയയിലും യാക്കോബ് ബുർദ്ദാന എന്തുകൊണ്ട്  എപ്പിസ്‌കോപ്പൽ  വാഴിക്കലുകൾ നടത്തി??

സിറിയൻ മോണോഫിസിറ്റിസത്തിന്റെ അതിജീവന ശില്പിയായിരുന്നു യാക്കോബ് ബുർദ്ദാന എന്ന്  ‘Biographical Dictionary of Christian Missions’ എന്ന  പുസ്തകത്തിൽ  പറയുന്നു.  മാത്രമല്ല, നിക്കോളായ്  സെലെസ്നോവ് പോലുള്ള സ്കോളേഴ്സിന്റെ അഭിപ്രായത്തിൽ യാക്കോബായ എന്ന പേര് സുറിയാനി സഭ പിതാവായ സെരൂഗിലെ ജെക്കോബിന്റെ പേരിൽ നിന്നത്രേ   ഉണ്ടായതെന്നാണ്.

ഈ ലേഖനത്തിൽ നിന്നും മനസിലാകുന്ന ചില യാഥാർത്യങ്ങൾ ഇപ്രകാരമാണ്:

1. ഗ്രീക്ക് അന്ത്യോഖ്യൻ  സഭയും,  ബൈസാന്റൈൻ ഓർത്തഡോക്സ്  ദൈവശാസ്ത്രജ്ഞരും, ചരിത്രകാരന്മാരും, എന്തിനേറേ, മിക്ക സെക്കുലർ  ചരിത്രകാരന്മാർപോലും  സുറിയാനി സഭയെ  യഥാർത്ഥ  അന്ത്യോഖ്യൻ   സഭയിൽ  നിന്ന് വിഘടിച്ചു പോയ ഒരു  വിമത വിഭാഗമായി  ആണ്  വിലയിരുത്തുന്നത്. 

2. ഒരു നർത്തകിയും, അഭിനേത്രിയും  പിന്നീട്  രാജ്ഞി ആവുകയും, സുറിയാനി സഭയുടെ  രക്ഷാധികാരിയായി മാറുകയും, ആ സഭയുടെ  നിലനിൽപ്പിന് തന്നെ ചുക്കാൻപിടിച്ച ഒരുവളെ വിശുദ്ധയായി സുറിയാനി സഭ കാണുന്നുണ്ട് എന്ന കാര്യം ഓർക്കുന്നത് നല്ലതാണ്. 

3.  മുറിയപ്പെടാത്ത  അപ്പോസ്തോലിക  പാരമ്പര്യം സുറിയാനി സഭയ്ക്ക് ഒരു കാരണവശാലും അവകാശപ്പെടാൻ പറ്റില്ല. രാജാക്കന്മാരുടെയും ഇസ്ലാമിക് സുൽത്താൻമാരുടെയും കളിപ്പാവകൾ മാത്രമായിരുന്നു ഒരു കാലഘട്ടത്തിൽ സുറിയാനി പാത്രിയർക്കീസുമാർ.  എന്തിനേറെ പറയുന്നു ചരിത്രത്തിൽ എത്രയോ തവണ നാഥനില്ലാക്കളരിയായി കിടന്ന സുറിയാനി സഭയുടെ പാത്രിയാർക്കൽ പാരമ്പര്യം എവിടെയാണ്  പൂർണമായിട്ട് ഉള്ളത്?

4. നാഴികയ്ക്ക്  നാൽപത് വട്ടം മെത്രാൻ കക്ഷി എന്ന് പറഞ്ഞ് മലങ്കരസഭയെ കളിയാക്കുന്ന യാക്കോബായ വിശ്വാസികൾ തങ്ങളുടെ സഭയുടെ പേര് ചരിത്രപരമായി എങ്ങനെ വികസിച്ചു എന്നുള്ളത് എങ്കിലും അറിഞ്ഞിരിക്കണം.

5. സേവേറിയൻ ജാക്കോബൈറ്റ് സഭ. ഇങ്ങനേയും ചില ചരിത്രകാരൻമാർ സുറിയാനി  സഭയെ അഭിസംബോധന ചെയുന്നുണ്ട്. ‘Ordination and episcopacy in the Severan-Jacobite church AD 518-c. 588’ എന്ന പേരിൽ സൈമൺ  സാമുവൽ  ഫോർഡ് എഴുതിയ  ഒരു പുസ്തകം പോലുമുണ്ട്. കഞ്ഞികുഴിയെന്നും, വട്ടശേരിയുടെ സഭയെന്നും  വിളിച്ചു മലങ്കര സഭയെ  കളിയാക്കുന്നവർ  ഇതും അറിഞ്ഞിരിക്കുന്നത് നല്ലതാണ്‌.

6. വലിയ പ്രശ്നങ്ങൾ നേരിട്ട  സമയങ്ങളിൽ, വിശ്വാസം സംരക്ഷിക്കുന്നതിനാണ് തിയോഡോറ പ്രവർത്തിച്ചതെന്ന് സുറിയാനി സഭ വിശ്വസിക്കുന്നു. അതുപോലെ  അന്ത്യോക്യൻ  സിറിയൻ  നുകത്തിൽനിന്ന്  സഭയെ  സംരക്ഷിക്കാൻ  മലങ്കര സഭയിലെ പിതാക്കന്മാരും പ്രവർത്തിച്ചു. ഇപ്പോളും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു.

7. ഈ ലേഖനത്തിൽ  സൂചിപ്പിച്ചിട്ടുള്ള ചരിത്ര  സംഭവവികാസങ്ങളുടെയെല്ലാം കാലഘട്ടങ്ങളിൽ മലങ്കര സഭ സ്വതന്ത്രവും വളരെ ചെറിയ ഒരു സമുദായവും ആയിരുന്നു. അബ്ദുൽ ജലീൽ  മെത്രാച്ചൻ വരുന്നതുവരേയും, മിയാഫിസൈറ്റ്  ഓർത്തഡോക്സ് വിശ്വാസം അംഗീകരിക്കുന്നത് വരേയും മലങ്കര സഭക്ക് ബുർദാനയോ, തിയോഡോറയോ, സുറിയാനി  സഭയുമായോ  ആയോ യാതൊരു ബന്ധവും ഇല്ലായിരുന്നു.

8.  ഈ  ലേഖനത്തിൽ  പറഞ്ഞ  യാതൊരു  കാര്യങ്ങളുമായും  മലങ്കര സഭക്ക്  ചരിത്രബന്ധമില്ല.  ഈ പറഞ്ഞ  പിതാക്കന്മാരെ  മലങ്കര സഭ ബഹുമാനിക്കുന്നത്  സുറിയാനി  സഭയുമായുള്ള  ബന്ധത്തിൽ  വന്നതുകൊണ്ടും, മിയാഫിസൈറ്റ്  ഓർത്തഡോൿസ്  വിശ്വാസം കടം  എടുത്തത്  കൊണ്ടും മാത്രമാണ്.

9. ചരിത്രപരമായി, യാക്കോബിന്റെ  വിശ്വാസം പിന്തുടർന്നതിനാൽ സുറിയാനി  സഭയെ  യാക്കോബായ  എന്ന പേരിലാണ്  അറിയപ്പെടുന്നത്. യാക്കോബായ  എന്ന പേര് പോലും  മലങ്കര സഭയിലേക്കു  സുറിയാനി മെത്രാൻ മാർ ഇറക്കുമതി ചെയ്ത ഒരു വസ്തു മാത്രമാണ്. യാക്കോബ്  ബുർദ്ദാനയുമായി  മലങ്കരസഭക്ക്  ചരിത്രപരമായ ഒരു ബന്ധവുമില്ല. അതുമാത്രമല്ല  യാക്കോബിന്റെ തക്സ ഉപയാഗിക്കുന്നതിനാലാണ് യാക്കോബയാക്കാർ എന്ന പേരുപോലും മലങ്കര സഭക്ക് കൈവന്നത് എന്ന് കോടതിയുടെ പരാമർശം പോലും ഉണ്ടായിട്ടുള്ളതാണ്.

10. എല്ലായ്‌പോഴും  സുറിയാനി സഭ  അന്ത്യോഖ്യൻ അപ്പസ്തോലിക കൈവെപ്പിന്റെ കറകളഞ്ഞ സാധുത മലങ്കരയിൽ പ്രചരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. എന്നാൽ, അവരുടെ  സഭാ ചരിത്രത്തെക്കുറിച്ച് പറയുമ്പോൾ, അവർ പല ചരിത്ര സത്യങ്ങളും മനപൂർവം  അവഗണിക്കുന്നു:

a)പാത്രിയർക്കീസ് മോർ സേവേറിയോസ് മത വിദ്വേഷം പ്രചരിപ്പിച്ച കുറ്റത്തിനുള്ള  ശിക്ഷ  അതീജിവിക്കാൻ നാടുവിട്ട വ്യക്തിയായിരുന്നു. സുറിയാനി  സഭ  തള്ളിക്കളയുന്ന  ഒരു തീവ്ര  യൂട്ടീഷ്യൻ വിഭാഗത്തിന്റെ ഭാഗവും കൂടിയായിരുന്നു കുറച്ചുനാൾ മോർ സേവേറിയോസ്

b) രാജ്ഞിയാകുന്നതിന്  മുമ്പ് തിയോഡോറ  ഒരു നർത്തകിയും നടിയുമായിരുന്നു. അവർ സുറിയാനി സഭയെ അവരെക്കൊണ്ടാവുന്നവിധത്തിൽ സംരക്ഷിക്കുകയും അതിനെ പ്രധാന രക്ഷാധികാരിയായി മാറുകയും ചെയ്തു. 

c) ബർന്നബാസും  പൗലോസും  പത്രോസ് വരുന്നതിനു എത്രയോ മുൻപ്  അന്ത്യോഖ്യയിലെത്തിയിരുന്നു. 

d) സുറിയാനി സഭ നിലനിൽക്കാൻ കാരണം തന്നെ തിയോഡോറയുടെ ആവശ്യപ്രകാരം വഴിക്കപ്പെട്ട യാക്കോബ്  ബുർദാനയുടെ പ്രവർത്തനങ്ങൾ കൊണ്ടാണ്.

e) പലതവണ അപ്പോസ്തോലിക  പാരമ്പര്യം പല കാരണങ്ങളാൽ  മുടങ്ങിപ്പോവുകയും,  മുറിയപ്പെടുകയും  ചെയ്ത ഒരു സഭയും കൂടിയാണ് അന്ത്യോഖ്യൻ സുറിയാനി  സഭ. 

11. മാർക്കോസിന്റെ  സഭയായ കോപ്റ്റിക്  സഭയുടെ  കൈവപ്പാണ് സുറിയാനി  സഭയുടെ നിലനിൽപ്പിനു തന്നെ കാരണമായ യാക്കോബ് ബുർദ്ദാനക്ക്  നൽകപ്പെട്ടത്. അപ്പോൾ മാർക്കോസിന്റെ കൈവെപ്പും സുറിയാനി സഭക്ക് ഉണ്ട്. ഇതുപോലെ മലങ്കര സഭക്ക്  ഒരു കാലഘട്ടത്തിൽ സുറിയാനി സഭയുടെ കൈവെപ്പ് നല്കപ്പെടാനുള്ള സാഹചര്യം ഉണ്ടായി. അതുമാത്രമല്ല റോമൻ സാമ്രാജ്യത്തിനു പുറത്തു വളർന്നു വന്ന മലങ്കര സഭയുടെ വിശ്വാസ ഭരണ രീതികൾ സുറിയാനി സഭയിൽനിന്നും തികച്ചും വത്യസ്തമായിരുന്നു.  അതുകൊണ്ടു തന്നെയാണ്  പന്ത്രണ്ടു പട്ടക്കാർ ചേർന്നു മാർത്തോമാ ഒന്നാമനെ വാഴിച്ചത് മലങ്കര സഭയെ സംബന്ധിച്ച്  കാനോനികമായ  ഒരു സംഭവായി മാറിയത്. സുറിയാനി പിതാക്കന്മാർ മലങ്കരയിൽ വന്നപ്പോൾ ഇവിടുണ്ടയിരുന്ന തദ്ദേശീയ സഭക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാൻ മുൻപോട്ടു വന്നു. മലങ്കര സഭയുടെ പിതാക്കന്മാരുടെ നിഷ്ക്കളങ്കത ഒന്ന് കൊണ്ട് മാത്രമാണ് സുറിയാനി സഭ ഇവിടെ വേരുപിടിച്ചത്‌.

12. പൗരസ്ത്യ പാശ്ചാത്യ സുറിയാനി (ചർച്ച് ഓഫ് ഈസ്റ്റ്, സുറിയാനി സഭകൾ എന്നിവ യഥാക്രമം) നുകങ്ങളും, ലത്തീൻ നുകവും  വരുന്നതിനു എത്രയോ മുൻപ് പന്തേനിയോസും, കോസ്മോസും, തെയോഫിലോസ് ദി ഇന്ത്യനും, ജോൺ ഓഫ്  മൊണ്ടേക്കറിവിനോയും, ജോർഡന്സ് കറ്റലാനിയും, ജോൺ  ഡി  മാറിഗ്നോല്ലിനീയും സന്ദർശിച്ച മലങ്കര സഭക്ക് പരമ്പര്യത്തത്തിനും, പൗരോഹിത്യയത്തിനും  യാതൊരു കുറവുമില്ല എന്ന്‌ മലങ്കര നസ്രാണികൾ എങ്കിലും മനസിലാക്കണം.

സുറിയാനി  സഭയുടെ ‘അറിയപ്പെടാത്ത’ രക്ഷാധികാരി

ലേഖനത്തിൽ സൂചിപ്പിക്കാത്ത ഒരു കാര്യം കൂടി പറയാം. ഇസ്ലാമിക കാലഘട്ടത്തിന് മുമ്പുള്ള ഗസ്സാനിഡ്സ് അറബ് ഗോത്ര രാജാവായിരുന്ന അൽ ഹരിത്ത് ജബാല എന്നൊരാൾ ഉണ്ടായിരുന്നു. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിലാണ് ഗോത്രം  വസിച്ചിരുന്നത്ഹരിത്ത് ജബാല ഒരു തീവ്ര മോണോഫിസൈറ്റ് ക്രിസ്ത്യാനിയായിരുന്നു. സുറിയാനി സഭയെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹം വലിയൊരു പങ്ക്വഹിച്ചു. ബൈസന്റൈൻ സാമ്രാജ്യത്തിന്റെ ശക്തമായ സഖ്യകക്ഷിയായ അദ്ദേഹം, തെക്കൻ സിറിയൻ അതിർത്തി സംരക്ഷിച്ചു പോരുന്നു. തന്റെ ഗോത്രത്തിനായി ഒരു ബിഷപ്പിനെ വാഴിച്ചു തരണമെന്ന്  തിയോഡോറയോട് ആവശ്യപ്പെടുകയും അത് അദ്ദേഹത്തിന് അനുവദിച്ചു നൽകുകയും ചെയ്തു. തിയോഡോറയുടെ ഉത്തരവ് പ്രകാരം അലക്സാണ്ട്രിയയിലെ പോപ് തിയോഡോഷ്യസ്  യാക്കോബ് ബുർദാനയെയും, തിയോഡോറിനെയും മെത്രന്മാരായി വാഴിച്ചു. ബുർദ്ദാന തന്റെ പരിശ്രമം കൊണ്ട് സുറിയാനി സഭയെ നിലനിർത്തി. ശെരിക്കും പറഞ്ഞാൽ അറബി ഗോത്രവർഗക്കാരനായ ഒരു രാജാവ് കാരണമാണ് എന്ന് സുറിയാനി സഭ നില്ക്കുന്നത് തന്നെ എന്ന് പറയേണ്ടി വരും.കാരണം പതിനഞ്ചു വർഷം ഒരു മുറിയിൽ മാത്രം താമസിച്ചിരുന്ന ബുർദാന മെത്രാൻ ആകാൻ കാരണം അറബി രാജാവാണ്തലതൊട്ടപ്പൻ ഒരു അറബി രാജാവായതു കൊണ്ട് തന്നെ  സുറിയാനി സഭയെ അറബി സഭയെന്നു വിളിക്കേണ്ടി വരും.

ബൈസന്റൈൻ, സിറിയക് ക്രിസ്ത്യാനിറ്റി, സഭ ചരിത്രം എന്നിവയെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള  പ്രമുഖ ലോക പണ്ഡിതരുടെ പുസ്തകങ്ങളും ലേഖനങ്ങളും ആണ് ഇവിടെ ഉപയാഗിചിട്ടുള്ളത്. വിക്കിപീഡിയയോ ഡോക്യൂമെന്സോ, മലങ്കര സഭ പിതാക്കന്മാർ എഴുതിയ യാതൊന്നും ഇവിടെ ഉപയാഗിച്ചിട്ടില്ല. ഓസ്ഫോർഡ് പോലുള്ള സർവകലാശാല  പ്രസിദ്ധീകരണങ്ങളാണ് പലതും. ഇതൊക്കെ ആർക്കും   വായിച്ചറിയാവുന്ന കാര്യങ്ങളാണ്. പിന്നെ ഒരുകാര്യം കൂടി, ഇതൊക്കെ എഴുതിയവർക്ക് സുറിയാനി സഭയോട് വൈരാഗ്യം ഉണ്ടെന്ന്മാത്രം പറയരുത്, പ്ളീസ്

റെഫെറെൻസ്സ്

പുസ്തകങ്ങൾ

Missionary Stories and the Formation of the Syriac Churches by Jeanne-Nicole Mellon Saint-Laurent

Procopius and the Sixth Century by Averil Cameron

The History of the Decline and Fall of The Roman Empire, by Edward Gibbon

Asceticism and Society in Crisis: John of Ephesus and the Lives of the Eastern Saints (Transformation of the Classical Heritage) by Susan Ashbrook Harvey.

The Byzantine Empire: A Historical Encyclopedia edited by James Francis LePree  and Ljudmila Djukic

Conflict and Negotiation in the Early Church: Letters from Late Antiquity, Translated from the Greek, Latin, and Syriac by Bronwen Neil and Pauline Allen

A House Divided: The Scandal of Christendom by Rudy Lopez

A History of the Medieval Church: 590-1500 by Margaret Deanesly

Dictionary of Christian Biography and Literature by Wace, Henry

Count Marcellinus and his Chronicle by Brian Croke

Biographical Dictionary of Christian Missions, edited by Gerald H. Anderson

Incorruptible Bodies: Christology, Society, and Authority in Late Antiquity (Volume 1) (Christianity in Late Antiquity) by Yonatan Moss

A Multitude of All Peoples: Engaging Ancient Christianity’s Global Identity

by Vince L. Bantu

Ordination and episcopacy in the Severan-Jacobite church AD 518-c. 588 by Simon Samuel

A History of the Later Roman Empire From Arcadius to Irene (395 A.D. to 800 A.D

ലേഖനങ്ങൾ

The Political and Social Conflict between Orthodox Christianity (Constantinople and Rome) and Eastern Monophysitism by Jayoung Che

The Evolution of the Syrian Orthodox Church in the Pre-Islamic Period: From Greek to Syriac? by Fergus Millar

Jacobs and Jacobites: The Syrian Origin of the Name and Its Egyptian Interpretations by Nikolai N. Seleznyov

Theodora “the Believing Queen”: A study in Syriac Hypsographical Traditions by Susan A Harvey

Editor, TMUNT

അന്ത്യോക്യസും, അന്ത്യോഖ്യായും, അന്ത്യോഖ്യൻ സഭയും : ചില ചിന്തകൾ

എഡിറ്റർ – TMUNT, 17/6/2020

അന്ത്യോക്യ
തെക്കൻ ടർക്കിയിലെ ഹതേ (Hatay) പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് അന്റാക്കിയ (Antakya) എന്ന വിളിപ്പേരുള്ള അന്ത്യോഖ്യ. പോംപി ബി സി 64 ൽ അന്ത്യോഖ്യ ഉൾപ്പെടുന്ന പ്രദേശങ്ങൾ പിടിച്ചെടുത്തു. അങ്ങനെ സിറിയയെ റോമൻ പ്രവിശ്യയാക്കി മാറ്റുകയും, അന്ത്യോഖ്യയെ ഒരു സ്വതന്ത്ര നഗരമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു കാലത്തു റോമൻ പ്രവിശ്യയിലെ മൂന്നാമത്തെ വലിയ നഗരമായിരുന്ന അന്ത്യോഖ്യ ഒരു പുറജാതീയ (Pagan) പ്രദേശമായിരുന്നു . അപ്പോളോയുടെ പേരിൽ ഒരു ക്ഷേത്രവും പുറജാതീയ ദേവന്മാരുടെ നിരവധി പ്രതിമകളും ഇവിടെ ഉണ്ടായിരുന്നു. മാത്രമല്ല ഗ്രീക്ക് തീയേറ്ററുകളും കോട്ടകളും മറ്റ് സ്ഥാപനങ്ങളും ഉണ്ടായിരുന്ന നഗരമായിരുന്നു അന്ത്യോഖ്യ.

അന്ത്യോഖ്യ ഒരു രാഷ്ട്രീയ സാംസ്കാരിക നഗരമെന്ന നിലയിലുള്ള വ്യക്തമായ ചരിത്രം ആരംഭിക്കുന്നത് മഹാനായ അലക്സാണ്ടറിന്റെ ജനറലായിരുന്ന സെലൂക്കസ് ദി വിക്ടറിൽ നിന്നാണ്. സെലൂക്കസ് അദ്ദേഹത്തിനായി രണ്ട് തലസ്ഥാനങ്ങൾ സൃഷ്ടിച്ചു, ടൈഗ്രിസ് നദിയുടെ തീരത്തുള്ള സെലൂഷ്യാ, വടക്കുപടിഞ്ഞാറൻ സിറിയയിലെ അന്ത്യോഖ്യാ എന്നിവ. അലക്സാണ്ടറുടെ ആർമിയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 323 ൽ അലക്സാണ്ടറുടെ മരണത്തെത്തുടർന്ന് സിറിയൻ പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തു. സെലൂക്കസിന്റെ പിതാവും ഫിലിപ്പ് രണ്ടാമെന്റെ ഒരു ആർമി ജനറൽ ആയിരുന്ന അന്ത്യോക്യസിന്റെ പേരിലാണ് അന്ത്യോഖ്യാ എന്ന പട്ടണം സ്ഥാപിതമായത്. അന്ത്യോഖ്യാ സെലൂസിഡ് സാമ്രാജ്യത്തിന്റെ പടിഞ്ഞാറൻ തലസ്ഥാനമായി മാറ്റപ്പെട്ടു.

പിന്നീട് അന്ത്യൊക്ക്യസ് നാലാമൻ രാജാവിന്റെ കീഴിൽ അന്ത്യോഖ്യ മഹത്വം നേടി. ഇത് ഒരു മനോഹരമായ നഗരമായി മാറി. ഈ നഗരത്തിന്റെ പ്രാധാന്യം അതിന്റെ സൗന്ദര്യത്തിൽ മാത്രമായിരുന്നില്ല, മറിച്ച് രാഷ്ട്രീയമായി അന്ത്യോഖ്യ അതിന്റെ ഭരണാധികാരികൾക്ക് വളരെ പ്രധാനമായിരുന്നു. ഭരണാധികാരികൾ നഗരത്തിൽ ധാരാളം സ്ഥാപനങ്ങൾ നിർമ്മിച്ചു. അന്തിയോക്കസ് നാലാമന്റെ കീഴിൽ ഈ നഗരം ഗ്രീക്ക് സാമ്രാജ്യത്തിന്റെ കലാകേന്ദ്രമായി മാറ്റപ്പെട്ടു. അന്ത്യോഖ്യയിൽ ധാരാളം റോമാക്കാർ, സിറിയക്കാർ, മാസിഡോണിയക്കാർ, ഫീനിഷ്യക്കാർ താമസിച്ചിരുന്നു. നിരവധി ജൂത ജനതയെ നഗരത്തിൽ താമസിക്കാൻ നേതാക്കൾ അനുവദിച്ചു. അന്ത്യോഖ്യ നഗരത്തിൽ താമസിച്ചിരുന്ന ജൂതന്മാരുടെ ഇടയിലാണ് ക്രിസ്തുമതം ആദ്യമായി സ്ഥാപിതമായത്.

നിക്കോളൈസം
അന്ത്യോക്യയിലെ ആദ്യകാല ക്രിസ്തീയ വിഭാഗം
അന്ത്യോക്യയിലെ ആദ്യത്തെ ക്രിസ്തീയ വിഭാഗങ്ങളിലൊന്നാണ് നിക്കോളൈസം (പ്രവൃ.6:5). അന്ത്യോക്യ സ്വദേശിയും യഹൂദമതത്തിലേക്ക് പരിവർത്തനം ചെയ്യുകയും, പിന്നീട് ക്രിസ്തുമതത്തിന്റെ അനുയായി ആയി തീർന്നു നിക്കോളാസ്. ആദ്യത്തെ ഏഴു ഡീക്കന്മാരിൽ ഒരാളായി അപ്പോസ്തലന്മാർ അദ്ദേഹത്തെ നിയമിച്ചു. ഡീക്കൺ നിക്കോളാസിന്റെ അനുയായികളെ നിക്കോളൈറ്റൻസ് അല്ലെങ്കിൽ നിക്കോളൈറ്റ്സ് എന്ന് വിളിച്ചിരുന്നു. എന്നാൽ മുഖ്യധാരാ സഭ അവരെ മതവിരുദ്ധമായി കണക്കാക്കി. വെളിപ്പാട് (2:6,5) അനുസരിച്ച് എഫെസസ്, പെർഗമൂം എന്നീ നഗരങ്ങളിൽ ഇവർ പ്രവർത്തിച്ചിരുന്നു. ഈ നിക്കോളാസ് വെളിപാടിൽ പരാമർശിച്ചിരിക്കുന്ന നിക്കോളൈറ്റന്മാരുമായി ബന്ധമുണ്ടോ എന്ന് ചില പണ്ഡിതരെങ്കിലും ചോദ്യം ചെയ്തിട്ടുണ്ട്. ആദ്യകാല സഭാപിതാക്കന്മാരിൽ ഒരാളായ ലിയോണിലെ ഐറേനിയസ് നിക്കോളൈറ്റക്കാരെ ക്രിസ്തുമത വിരുദ്ധരായ വിഭാഗമായി കണക്കാക്കി അപലപിച്ചിരുന്നു. (വെളി 2: 6; 3:15).

സഭയുടെ തുടക്കം
അന്ത്യോക്യയിലെ ക്രിസ്ത്യൻ സഭയുടെ ഉത്ഭവം യഹൂദ, ഹെല്ലനിക് സംസ്കാരങ്ങളിൽ വേരൂന്നിയിരിക്കുന്നു. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ, ഡീക്കൺ സെന്റ് സ്റ്റീഫന്റെ രക്തസാക്ഷിത്വത്തിനു ശേഷം പീഡനങ്ങളിൽ നിന്ന് രക്ഷപെട്ട ജൂത സമൂഹങ്ങളാണ് അന്തിയോഖ്യൻ സഭ സ്ഥാപിക്കാൻ പ്രധാന പങ്ക് വഹിച്ചത്.

അന്ത്യോക്യയിലെത്തിയ ഈ യഹൂദ അഭയാർഥികൾ നഗരത്തിലെ നിലവിലുള്ള യഹൂദ സമൂഹങ്ങളോട് സുവിശേഷം പ്രസംഗിച്ചു. കൂടാതെ അവർ നിരവധി സൈപ്രിയറ്റുകളെയും സിറേനിയക്കാരെയും ഗ്രീക്കുകാരെയും പരിവർത്തനം ചെയ്തു. അതുകൊണ്ടുതന്നെ ഹെല്ലെനിക് ജൂതന്മാരും, വിജാതീയരും മറ്റും ചേർന്നതാണ് ആദ്യകാല അന്ത്യോക്യൻ സഭ സ്ഥാപിച്ചത്. മതപരമായ സമന്വയത്തിന്റെ ഫലമായി ആണ് അന്തിയോക്യൻ സഭ സ്ഥാപിതമായത്. നന്നായി വളർന്നുകൊണ്ടിരുന്ന ഈ ക്രിസ്ത്യൻ സമൂഹം ജറുസലേമിലെ അപ്പോസ്തോലന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

ബർന്നബാസും, പൗലോസും, പത്രോസും
അവരെക്കുറിച്ചുള്ള സന്ദേശം യെരൂശലേമിലെ സഭ കേട്ടപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്യയിലേക്ക് പറഞ്ഞയച്ചു. (പ്രവൃ. 11:22). അന്ത്യോക്യയിൽ ബർന്നബാസിനെ അയച്ചത് പത്രോസാണെന്ന് ഒരിടത്തും പരാമർശമില്ല. ജറുസലേമിലെ അപ്പോസ്തലന്മാരും സഭാ നേതാക്കളും അന്ത്യോഖ്യയിലേക്ക് പോകാൻ ബർന്നബാസിനോട് നിർദ്ദേശിച്ചു. അദ്ദേഹം പോയി.

ബർന്നബാസിന്റെ നേതൃത്വത്തിൽ അന്തിയോഖ്യൻ സഭ വളരെ ശക്തമായി തീർന്നു. സഭ വളരെ വലുതായതിനാൽ, ബർന്നബാസിനെ സഹായിക്കാൻ പൗലോസിനെ ക്ഷണിച്ചു. ഇരുവരും യഹൂദ വിജാതിയ പ്രകൃതിയിലുള്ള അന്തിയോഖ്യൻ സഭയെ നന്നായി പരിപാലിച്ചു. പൗലോസിനും ബർന്നബാസിനുമൊപ്പം മറ്റു പല നേതാക്കളും അന്തിയോക്യൻ സഭയെ നയിച്ചിരുന്നു. മാത്രമല്ല, അന്തിയോക്യൻ സഭ ജറുസലേമിലെ സഭയേക്കാൾ വലുതായിത്തീർന്നു, പലപ്പോഴും ജറുസലേമിലെ സഭയെ പണം നൽകി സഹായിച്ചിരുന്നു. ധാരാളം വിജാതീയരെ അന്തിയോക്യൻ സഭ സ്വീകരിച്ചു.

അതുകാരണം വളരെ പെട്ടന്ന് തന്നെ സഭ വളർന്നു.
മിഷനറി പ്രവർത്തനങ്ങളിൽ തിരക്കിലായതിനാൽ, എ.ഡി. 39 മുതൽ 46 വരെ അന്തിയോക്യൻ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭരണം ഏറ്റെടുത്തു നടത്തിയത് പത്രോസാണ്. റോമിലേക്ക് പോകുന്നതിനുമുമ്പ് അന്ത്യോക്യ നഗരത്തിലെ ബിഷപ്പായി പത്രോസ് ഇവൊടിയുസിനെ വാഴിച്ചു. ഇവൊടിയുസിന് ശേഷം അന്തിയോഖ്യൻ സഭയെ ഇഗ്നാത്തിയോസ്സ്, തെയോഫിലസ് എന്നിങ്ങനെ പ്രഗല്ഭരായ അനേകം മെത്രാന്മാർ നയിച്ചു. അന്ത്യോക്യയെക്കുറിച്ചുള്ള ഏറ്റവും പ്രസിദ്ധമായ ബൈബിൾ പരാമർശം പ്രവൃത്തികൾ (11.26)ൽ ആണുള്ളത്. അതായത് ക്രിസ്തുവിന്റെ അനുയായികളെ ആദ്യം ക്രിസ്ത്യാനികൾ എന്ന് വിളിച്ചത് ഈ നഗരത്തിലാണ്.

വിവാദങ്ങൾ
260-ൽ സമോസറ്റയിലെ പൗലോസിനെ അന്ത്യോക്യയിലെ സഭയുടെ തലവനായി പ്രാദേശിക നേതാവും യുദ്ധപ്രഭുമായ ഓഡെനാഥ് അവരോധിച്ചു. പക്ഷെ ക്രിസ്തുവിന്റെ സമ്പൂർണ്ണ ദൈവത്വം നിഷേധിച്ചതിന് സിറിയ, പലസ്തീൻ, അറേബ്യ, സിലീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ബിഷപ്പുമാർ പൗലോസിനെ പുറത്താക്കി.

444-ൽ ക്രിസ്തുവിന്റെ ആളത്തത്തെയും ദൈവത്തെയും സംബന്ധിച്ച് വലിയ തർക്കങ്ങളും വിവാദനകളും അന്നത്തെ സഭകളുടെ ഇടയിൽ ഉടലെടുത്തു. ഇത് ക്രിസ്റ്റൊളൊജിക്കൽ കോൺട്രോവേർസിസ് എന്ന് അറിയപ്പെടുന്നു. ഈ തർക്കങ്ങൾ കൽക്കദോക്യൻ സുന്നഹദോസിൽ കലാശിച്ചു (451). ഈ സുന്നഹദോസോടെ ഈസ്റ്റേൺ ഓർത്തഡോൿസ് (Byzantine), ഓറിയന്റൽ ഓർത്തഡോസ് എന്നിങ്ങന്നെ രണ്ടായി അന്നുണ്ടായിരുന്ന സഭകൾ തിരിഞ്ഞു. ഈസ്റ്റേൺ ഓർത്തഡോൿസ് സഭകൾ ഡയോഫിസൈറ്റ് വിശ്വാസവും ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ മിയാഫസൈറ്റ് വിശ്വാസവും മുറുകെ പിടിച്ചു.

ആ കാലത്തു ഓറിയന്റൽ സഭ വിഭാഗത്തെ (മിയാഫസൈറ്റ്) പിന്തുണച്ച തിയോഡോറ രാജ്ഞിയുടെ ശുപാർശപ്രകാരം അലക്സാണ്ട്രിയയിലെ കോപ്റ്റിക് പോപ്പ് തിയോഡോഷ്യസ് ഒന്നാമൻ യാക്കോബ് ബുർദ്ദാനയെ എഡേസയുടെ ബിഷപ്പായി വാഴിച്ചു. അതേസമയം, രാജ്ഞിയുടെ ഭർത്താവ് ജസ്റ്റീനിയൻ ചക്രവർത്തി ആവട്ടെ ഈസ്റ്റേൺ ഓർത്തഡോസ് സഭയെ (ഡയോഫിസൈറ്റ്) പിന്തുണച്ചു.

അന്ത്യോക്യൻ സഭ ചരിത്രകാരന്മാരായ മൈക്കൽ നജിം, ടി എം ഫ്രേസിയർ എന്നിവരുടെ അഭിപ്രായത്തിൽ അന്ത്യോക്യൻ , സുറിയാനി സംസാരിക്കുന്ന ക്രിസ്ത്യാനികളിൽ ഒരു വിഭാഗം കൽക്കദോക്യൻ സുന്നഹദോസിനെ നിരസിക്കുകയും ഒരു പ്രത്യേക ‘സുറിയാനി’ സഭ രൂപീകരിക്കുകയും ചെയ്തു, അന്ത്യോക്യയിലെ സേവേറിയസ് അവരുടെ ആദ്യത്തെ പാത്രിയർക്കീസായിരുന്നു. കൂടാതെ യാക്കോബ് ബുർദ്ദാന എന്ന മെത്രാച്ചനെ രഹസ്യമായി വാഴിച്ചതും അദ്ദേഹം ഓടിനടന്നു വൈദികരെയും ബിഷപ്പുമാരെയും വാഴിച്ചതും അവർക്കു മുതൽക്കൂട്ടായി. അതുവഴി പുതിയ സുറിയാനി സഭയുടെയും ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടെയും അടിത്തറ ശക്തമാക്കി.

ഒരു സുറിയാനി മിയാഫസൈറ്റ് ഓർത്തഡോക്സ് ബിഷപ്പായിരുന്ന യാക്കോബ് ബുർദ്ദാന മെസൊപ്പൊട്ടേമിയ, അനറ്റോലിയ, സിറിയ, പലസ്തീൻ, അർമേനിയ, കപ്പഡോഷ്യ, സിലീഷ്യ, ഐസൗറിയ, പാംഫിലിയ, ലൈക്കോണിയ, ലൈസിയ, ഫ്രിഗിയ, കാന, ഏഷ്യ മൈനർ, സൈപ്രസ്, റോഡ്സ്, ഈജിപ്ത് തുടങ്ങിയ സ്ഥലങ്ങളിൽ യാത്ര ചെയ്ത് ഏകദേശം 80,000 പുരോഹിതന്മാരെ വാഴിച്ചു. കൂടാതെ ഏകദേശം 89 ബിഷോപ്പുമാരെ വാഴിച്ചിട്ടുണ്ടെന്നു ചരിത്രം പറയുന്നു. രണ്ട് പാത്രിയാർക്കീസുകാരെയും (ടെല്ലയിലെ പാത്രിയർക്കീസ് സെർജിയസ്, അന്ത്യോക്യയിലെ പാത്രിയർക്കീസ് പോൾ രണ്ടാമൻ) അദ്ദേഹം വാഴിച്ചു.

ഓക്സ്ഫോർഡ് റഫറൻസിൽ പറയുന്നത്, ‘ജേക്കബിനെ രഹസ്യമായി എഡെസ്സ ബിഷപ്പാക്കി, അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ രഹസ്യമായി പുരോഹിതന്മാരെ നിയമിക്കുകയും ഒരു പ്രത്യേക മിയാഫസൈറ്റ് ഓർത്തഡോക്സ് സഭ സ്ഥാപിക്കാൻ കാരണമായി തീർന്നു എന്നാണ്. ചില വിമർശകർ യാക്കോബ് ബുർദാനയെ ഒരു വിശുദ്ധ ‘എപ്പിസ്കോപ്പസ് വാഗന്റ്’എന്ന് പോലും വിളിക്കുന്നുണ്ട്. കൂടാതെ, യാക്കോബ് ബുർദ്ദാനായുടെ എപ്പിസ്കോപ്പൽ ജീവിതം നിരവധി വിവാദങ്ങളും പ്രക്ഷോഭങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. യാക്കോബ് ബുർദ്ദാന ഒരു പ്രത്യേക സുറിയാനി ഹൈറാർക്കി സ്ഥാപിച്ചു, അതുകൊണ്ട് തന്നെ സുറിയാനി സഭയെ യാക്കോബായെന്നും വിളിക്കുന്നു. സുറിയാനി സഭയുടെ സ്ഥാപകൻ യാക്കോബ് ബുർദ്ദാന എന്നാണോ ഇതിനർത്ഥം?

ചുരുക്കി പറഞ്ഞാൽ ഇന്നത്തെ സുറിയാനി സഭ എന്ന് പറയുന്നത് തിയോഡോറ റാണിയുടേയും, ബുർദ്ദാനായുടെയും ശ്രമങ്ങളാൽ സൃഷ്ടിക്കപെട്ട ഒരു സഭയാണെന്ന് പറയേണ്ടി വരും. അതുമാത്രമല്ല, യഥാർത്ഥ അന്ത്യോക്യൻ സഭയുടെ അപ്പോസ്തോലിക പാരമ്പര്യം അന്ത്യോക്യൻ ഗ്രീക്ക് ഓർത്തഡോൿസ് സഭയിൽ ചെന്ന് ചേരുകയും ചെയ്തു. അതുപോലെ തന്നെ ചരിത്രത്തിൽ ഉണ്ടായ ഭിന്നതകൾ കാരണം അന്ത്യോഖ്യൻ പാരമ്പര്യത്തിൽ അഞ്ച് സഭകളും അഞ്ച് പാത്രിയര്കീസുമാരും ഉണ്ട് എന്ന് എല്ലവർക്കും അറിയാവുന്ന കാര്യമാണ്.

550 മുതൽ 575 വരെ സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായിരുന്നു പോൾ രണ്ടാമൻ ബ്ലാക്ക് ഓഫ് അലക്സാണ്ട്രിയ. യാക്കോബ് ബുർദ്ദാനായാണ് അദ്ദേഹത്തെ വാഴിച്ചത്. സുറിയാനി സഭയുടെ ചരിത്രത്തിലെ ഒരു വിവാദ വ്യക്തിയായിരുന്നു അദ്ദേഹം. കാൽസിഡോണിയൻ ഓർത്തഡോൿസ് സഭയുമായി ചേർന്നതിന് യാക്കോബ് ബുർദാനാ പൗലോസിനെ (പോളിനെ) പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചു വിളിച്ചു. പക്ഷെ, അലക്സാണ്ട്രിയയിലെ പോപ്പ് ഡാമിയൻ സിറിയക് സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് പാത്രിയർക്കീസ് പോളിനെ സ്ഥാനഭ്രഷ്ടനാക്കാൻ ശ്രമിച്ചു.

550 മുതൽ 575 വരെ അന്ത്യോക്യയിലെ പാത്രിയർക്കീസായിരുന്നു കല്ലിനിസിയം പീറ്റർ മൂന്നാമൻ. ത്രിത്വത്തെ നിരസിച്ചതിൽ അദ്ദേഹം കുപ്രസിദ്ധനായിരുന്നു. ഇക്കാരണത്താൽ, അലക്സാണ്ട്രിയയിലെ കോപ്റ്റിക് പോപ്പ് ഡാമിയൻ അദ്ദേഹത്തെ കഠിനമായി അപലപിച്ചു. ഡാമിയൻ മാർപാപ്പ തന്നയാണ് പീറ്റർ മൂന്നാമനെ വഴിച്ചതെന്നത് മറ്റൊരു വസ്തുത.

എ.ഡി 588 മുതൽ 616 വരെ രണ്ട് പാത്രിയർക്കീസുമാർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം സിറിയക്, കോപ്റ്റിക് സഭകൾ ഭിന്നതയിലായിരുന്നു.

സുറിയാനി പാത്രിയർക്കീസ് ഇവാനിസ് ഒന്നാമന്റെ (740–754) നിര്യാണത്തിനുശേഷം, ഖലീഫ അൽ മൻസൂർ സിറിയക് സഭയുടെ സമ്മതമില്ലാതെ രണ്ട് പിൻഗാമികളെ നിയമിക്കുകയും അതുവഴി സുറിയാനി സഭയുടെ അപ്പോസ്തോലിക പിന്തുടർച്ചക്ക് വിള്ളൽ വരുത്തുകയും ചെയ്തു.

1292 മുതൽ 1445 വരെ സിറിയക് ഓർത്തഡോൿസ് സഭ മൂന്ന് പാത്രിയർക്കെറ്റുകളായി പിരിഞ്ഞു. അതായതു 1292-ൽ സുറിയാനി പാത്രിയർക്കീസ് ഫിലോക്സെനസ് ഒന്നാമൻ നെമ്രൂഡിന്റെ മരണത്തെത്തുടർന്ന് സിറിയക് ഓർത്തഡോക്സ് സഭ അന്ത്യോക്യ, മാർഡിൻ, മെലിറ്റീൻ എന്നീ പാത്രിയർക്കെറ്റുകളായി ഭിന്നിക്കപ്പെട്ടു. സഭ മറ്റൊരു ഭിന്നതയിലൂടെ കടന്നു പോവുകയും, അവരുടെ അപ്പോസ്തോലിക പിന്തുടർച്ചക്ക് വീണ്ടും വിള്ളൽ വീഴുകയും ചെയ്തു. അതുകൂടാതെ 1364-ൽ തുർ ആബിദീൻ കേന്ദ്രീകരിച്ചു ഒരു പ്രത്യേക പാത്രിയർക്കെറ്റു ഉണ്ടായി. ഇത് മർദിനിൽ നിന്ന് ഭിന്നിച്ചു പോയതാണ്. ഇഗ്നേഷ്യസ് ബെഹ്നം ഹഡ്ലോയോ പാത്രിയര്കീസിനെ പൊതു തലവനായി അംഗീകരിച്ചതോടെ എല്ലാത്തരത്തിലുമുള്ള ഭിന്നത 1445ൽ അവസാനിച്ചു. മാത്രമല്ല ഇഗ്നേഷ്യസ് ബെഹ്നം ഹാഡ്ലെയുടെ നിർദേശപ്രകാരം 1444-ൽ സുറിയാനി സഭയും, റോമൻ കത്തോലിക്കാസഭയും തമ്മിൽ ഒരു ഐക്യ ഉടമ്പടി ഉണ്ടാക്കി. പിന്നീട് (1453) അത് റദ്ദാക്കി.

ഇതൊന്നും കൂടാതെ ഇരുപതാം നൂറ്റാണ്ടിലും, അതിനു മുൻപും, പിൻപും, കൂടാതെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും സുറിയാനി സഭയുടെ പാത്രിയര്കീസുമാരും, നേതൃത്വവും അനേകം വിവാദപരമായ കാര്യങ്ങൾ ചെയ്തു കൂട്ടിയിട്ടുണ്ട്. അതും കൂടാതെ അബ്ദുൾ ആലോഹൊ പാത്രിയർക്കീസ് മുതൽ അഫ്രേം കരിം പാത്രിയര്കീസുവരെ സൃഷ്ടിച്ച വിവാദങ്ങൾ വേറെ.
കൂടുതലറിയാൻ ഈ ലിങ്ക് നോക്കുക
https://themalankarauntold.wordpress.com/…/jacobite-faith-…/

ഈ പറഞ്ഞ കാര്യങ്ങൾ കൊണ്ടുതന്നെ, സിറിയക് ഓർത്തഡോക്സ് സഭയുടെ അപ്പോസ്തോലിക പാരമ്പര്യം കളങ്കമില്ലാത്തതും, ഒരു വിള്ളൽ പോലും ഇല്ലാത്തതാണെന്നും ഒരു കാരണവശാലും പറയാൻ സാധിക്കില്ല.

ഇന്നത്തെ അന്ത്യോഖ്യ
ആധുനിക ടർക്കിയിൽ സ്ഥിതി ചെയ്യുന്ന കൂടുതലും മുസ്ലിങ്ങൾ താമസിക്കുന്ന ഒരു പ്രദേശമാണ് ഇന്നിത്. പഴയ നഗരത്തിലെ യാതൊരു പ്രശോഭയും ഈ പ്രദേശത്തിനില്ല. യഥാർത്ഥ നഗരത്തിന്റെ ഭൂരിഭാഗവും മണിനടിയിലാണ്. എന്നിരുന്നാലും മഹത്തായ അന്ത്യോക്യൻ നഗരത്തിന്റെ നിരവധി അവശിഷ്ടങ്ങൾ ഇപ്പോഴും ഈ പ്രദേശത്ത് കാണാം.
ഈ ലേഖനത്തിൽ നിന്നും മനസിലാകുന്ന ചില വാസ്തവങ്ങൾ ഇപ്രകാരമാണ്:

1. അന്ത്യോക്യ ഒരു പുറജാതീയ നഗരമായിരുന്നു. ഫിലിപ്പ് രണ്ടാമന്റെ സൈനികനായിരുന്ന ഒരു പുറജാതീയ ജനറലിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.

2. അന്ത്യോക്യയിലെ ആദ്യത്തെ ക്രിസ്ത്യാനികളായിരുന്നു നിക്കോളൈറ്റിന്റെ മതവിരുദ്ധ (Heretic) വിഭാഗം.

3. അന്ത്യോക്യയിലെ ക്രിസ്ത്യൻ സഭയുടെ ഉത്ഭവം യഹൂദ, ഹെല്ലനിക് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയതാണ്.

4. അന്ത്യോക്യഎന്ന നഗരവും ആ പ്രദേശവും മത സമന്വയത്തിന്റെ കേന്ദ്രമായിരുന്നു. അതിനാൽ തന്നെ അന്ത്യോക്യാ സഭയുടെ പരിണാമവും വളർച്ചയും മതസമന്വയത്തിന്റെ ബാക്കിപത്രം കൂടിയായിരുന്നു. അപ്പോൾ അന്ത്യോക്യ വിശ്വാസവും, സിംഹാസനവും പേഗൻ ആണെന്ന് പറയേണ്ടി വരും. അന്ത്യോക്യ വിശ്വാസമില്ല മറിച്ചു മിയാഫസൈറ്റ് ഓർത്തഡോൿസ് വിശ്വാസമാണ് സുറിയാനി സഭ ഉൾപ്പെടെയുള്ള ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടേത് എന്ന് മനസിലാക്കണം.

5. അന്ത്യോക്യയിലെത്തി ആ സഭയെ പരിപാലിച്ചതും നേതൃത്വം നൽകുകയും ചെയ്ത ആദ്യത്തെ വ്യക്തി ബർന്നബാസ് ആയിരുന്നു. അദ്ദേഹത്തെ അങ്ങോട്ട് അയച്ചത് ജെറൂസലേമിലെ സഭയായിരുന്നു. അല്ലാതെ പത്രോസ് ആയിരുന്നില്ല. കൂടാതെ പൗലോസും ബർണബാസും നേതൃതം കൊടുത്ത അന്ത്യോക്യൻ സഭയെ പത്രോസ് കുറച്ചുനാളുകൾ നേതൃത്വം കൊടുത്തു.

6. പത്രോസിനെക്കാൾ അന്ത്യോക്യൻ സഭക്ക് ചേരുന്ന സിംഹാസനം ബർണബാസിന്റെയോ, പൗലോസിന്റയോ ആണ് എന്നത് വളരെ വ്യക്തമാണ്.

7.ദൈവമല്ലാതെ മറ്റാരും അമർത്യരല്ല. അന്ത്യോക്യൻ സിംഹാസനവും അന്ത്യോക്യയിലെ പാത്രിയര്കീസന്മാരും വിമർശനത്തിന് അതീതരാണെന്ന് വിശ്വസിക്കുന്നത് തീർച്ചയായും ഉചിതമല്ല.

8. എല്ലാ സഭകളുടെയും അപ്പോസ്തോലിക പിന്തുടർച്ചകൾക്കും ധാരാളം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെ കേടുപാടുകൾ സംഭവിക്കാത്ത, കളങ്കപ്പെടാത്ത കറയില്ലാത്ത ഒരു സഭയും ഇല്ല. സുറിയാനി സഭയുടെ കാര്യത്തിൽ ഈ കാര്യം വളരെ വ്യക്തമാണ്.

9. സുറിയാനി സഭയുടെ കാനോൻ അനുസരിച്ച്, ഒരു എപ്പിസ്കോപ്പയെയോ, മെത്രാനെയോ വാഴിക്കാൻ മൂന്ന് മെത്രാന്മാർ ഉണ്ടായിരിക്കണം. അങ്ങനെയാണെങ്കിൽ, യാക്കോബ് ബുർദാന നടത്തിയ എണ്ണമറ്റ വാഴിക്കലുകളുടെ സാധുത എന്താണ്? അതിൽ രണ്ടു പാത്രിയര്കീസന്മാരും പെടും. 12 പുരോഹിതനാമാർ ചേർന്നു മഹാനായ മാർത്തോമാ ഒന്നാമനെ വഴിച്ചതിൽ എന്താണ് തെറ്റ്? ബുർദ്ദനക്കു ബാധകം ആകാത്ത കാനോൻ മലങ്കരക്ക് മാത്രം ബാധകമാണോ ?

10. കൈവെപ്പും പൗരോഹിത്യവും സുറിയാനി സഭയുടെ മാത്രം കുത്തകയല്ല എന്നും മനസിലാക്കേണ്ടതുണ്ട്. മാത്രമല്ല പത്രോസ് അന്ത്യോഖ്യയിൽ കാലുകുത്തുന്നതിനു മുൻപ് അവിടെ സഭയും, സഭ നേതാക്കന്മാരും, പിതാക്കന്മാരും ഒക്കെ ഉണ്ടായിരുന്നു എന്നത് ചരിത്ര സത്യമാണ്. സുറിയാനി സഭയുടെ തന്നെ തുടക്കം ഹെല്ലനിക് ഗ്രീക്ക്, ജ്യൂയിഷ് , പേഗൻ സംസ്കാരങ്ങളിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ സുറിയാനി സഭയുടെ പൗരോഹിത്യത്തിന് പ്രത്യേകത ഒന്നും തന്നെ ഇല്ല.

11. തങ്ങൾക്ക് പത്രോസ് മുതൽ അഫ്രേം പാത്രിയർക്കീസ് വരെ മുറിപെടാത്ത അപ്പോസ്തോലിക പിന്തുടർച്ച ഉണ്ടെന്ന് വീമ്പ് പറയുന്ന സുറിയാനി സഭാ ചരിത്രകാരന്മാർ കാര്യങ്ങളൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. തിയോഡോറ രാജ്ഞി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ സുറിയാനി സഭ തന്നെ കാണുമായിരുന്നില്ല. സുറിയാനി മക്കൾ പത്രോസിനേക്കാൾ നന്ദി പറയേണ്ടത് ആ രാജ്ഞിയോട് ആണ്.

12. അന്ത്യോക്യാ സഭയുടെ ആദ്യകാല ചരിത്രത്തിൽ മലങ്കര സഭയെക്കുറിച്ച് ഒരൊറ്റ പരാമർശം പോലുമില്ല. റോമാ സാമ്രാജ്യത്തെ പുറത്തുള്ള മലങ്കര സഭക്ക് അന്ത്യോക്യാ സഭയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നതെന്തും ബൈബിൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, ഗൂഗിൾ ഉറവിടങ്ങൾ എന്നിവ ഉപയോഗിച്ച് വായനക്കാർക്ക് തന്നെ പരിശോധിക്കാൻ കഴിയും. സുറിയാനി സഭയുടെ വളരെ കുറച്ചു കാര്യങ്ങൾ മാത്രേ ഈ ലേഖനത്തിൽ പറഞ്ഞിട്ടുള്ളു. പറയാൻ ഇനി എത്രയോ ബാക്കി കിടക്കുന്നു….

വായനക്കാർക്കുള്ള ചില റെഫെറെൻസുകൾ

പുസ്തകങ്ങൾ
The Holy Bible
A brief history of the Patriarchate of Antioch by Father Michael Najim and T L Frazier (Greek Orthodox Patriarchate of Antioch).
History of Antioch by Glanville Downey
Justinian and the Making of the Syrian Orthodox Church by Volker L. Menzea
Muslim-Christian Relations and Inter-Christian Rivalries in the Middle East: The Case of the Jacobites in an Age of Transition
Theodora: Actress, Empress, Saint
Narratives of Identity: The Syrian Orthodox Church and the Church of England
Theodora: A Story of Heroism, Strife, Sacrifice, and Faith: Treating the Affairs of the Syriac Church in the First Half of the Sixth Century
Orientalism, Aramaic, and Kabbalah in the Catholic Reformation: The First Printing of the Syriac New Testament

ഓൺലൈൻ ലേഖനങ്ങൾ
https://www.vision.org/apostles-part-3-peter-paul-and-barna…
https://www.christianity.com/…/who-were-the-nicolaitans-in-…
http://www.syriacstudies.com/…/22_64-_Mar_Jacob_Baradaeus_%…
https://www.oxfordreference.com/…/authority.201108031000157…
https://www.leadershipresources.org/who-is-barnabas-in-the…/
https://themalankarauntold.wordpress.com/…/jacobite-faith-…/

എഡിറ്റർ – TMUNT

റോമാ മെത്രാന്മാരും പേപ്പൽ കാൽ മുത്തൽ ചടങ്ങും

എഡിറ്റർ- TMUND , ഡിസംബർ 2019

യേശുക്രിസ്തുവിനെ ആണോ അതോ മാർപാപ്പയെ ആണോ നിങ്ങൾ വണങ്ങുന്നത് എന്ന് ചോദിച്ചാൽ റോമ വിശ്വാസികൾക്ക് , പ്രത്യേകിച്ച് റോമാ മെത്രാന്മാർക്ക് ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ. ഞങ്ങൾ രണ്ടുപേരെയും വണങ്ങും. (എന്തിനാണ് ഈ രീതിയിലുള്ള ഒരു എഴുത്ത് എന്നുള്ളത് ലേഖനത്തിൻറെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്).

റോമൻ പേപ്പസിയുടെ മുൻപിൽ മുട്ടുമടക്കാത്ത ആരെങ്കിലും റോമാ സഭയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെ ഉത്തരം പറയേണ്ടിവരും.

ഒരു വ്യക്തിയെ പൗരോഹിത്യ ശ്രേണിയിലേക്ക് ഉയർത്തുമ്പോൾ മുട്ടുകുത്തിനിന്ന് അത് ഏറ്റുവാങ്ങുക എന്നുള്ള ചടങ്ങ് മിക്കവാറും എല്ലാ എപ്പിസ്കോപ്പൽ സഭകളിലും ഉണ്ട്. പക്ഷേ ബഹുമാനം കൊണ്ട് മാർപാപ്പയുടെ മുമ്പിൽ മുട്ടുകുത്തുക എന്നുപറയുന്നത് വളരെ വിചിത്രം ആയിട്ടുള്ള ഒരു ആചാരം മാത്രമാണ്. അത് മാത്രമല്ല പൗരസ്ത്യ കത്തോലിക്കാ റീത്ത് പാത്രിയർക്കീസന്മാരുടെ തലയിൽ മാർപാപ്പ തൻറെ കാലെടുത്തുവെച്ച ചരിത്രം പോലും റോമാ സഭയ്ക്ക് ഉണ്ട്.

ചില വിദഗ്ധർ അഭിപ്രായപ്പെടുന്നത് വളരെ രസകരമായ കാര്യങ്ങളാണ്. ഒരാളെ കർദിനാൾ ആക്കുന്നതിൻറെ തലേദിവസം ചില പ്രത്യേക ചടങ്ങുകൾ വത്തിക്കാനിൽ വച്ച് നടക്കുന്നുണ്ട് അത്രേ. ഇത് മറ്റൊന്നുമല്ല, ആ വ്യക്തി മാർപാപ്പ ഇരിക്കുന്ന മുറിയിലേക്ക് കയറുകയും, മാർപാപ്പയെ സാഷ്ടാംഗം നമിക്കുകയും ചെയ്യുന്നു. ഈ സമയം മാർപാപ്പ തൻറെ പാദങ്ങൾ ആ വ്യക്തിയുടെ തലയിലേക്ക് വെക്കുന്നു. ഇതിനു ശേഷം ആ വ്യക്തി മറ്റൊരു മുറിയിൽ പോയിരുന്നു വിതുമ്പുന്നു. മാർപാപ്പമാരുടെ കാല് ചുംബിക്കുന്ന രീതി പോൾ ആറാമഎൻറെ കാലഘട്ടത്തിൽ നിർത്തലാക്കി എന്ന് പറയപ്പെടുന്നുണ്ട്, എന്നാൽ ഈ ചടങ്ങ് ഇന്നും അതിൻറെ തനിമയോടെ രഹസ്യത്തിൽ നടക്കാറുണ്ട് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

റൂം ഓഫ് ടിയേറ്റേഴ്സ് എന്ന് പറഞ്ഞ മറ്റൊരു സംഗതി കൂടി വത്തിക്കാനിൽ ഉണ്ട് എന്ന് ഓർപ്പിക്കുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന മാർപാപ്പ അംശ വസ്ത്രങ്ങൾ സ്വീകരിക്കുന്നത് ഈ മുറിയിലാണ്.

ദൈവത്തിൻറെ മുമ്പിൽ വണങ്ങുന്നത് പോലെയോ അല്ലെങ്കിൽ ഒരു തിരുശേഷിപ്പിൻറെ മുമ്പിൽ വണങ്ങുന്നത് പോലെ അല്ല ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ വണങ്ങുന്നത്. മാർപാപ്പയുടെ മുമ്പിൽ കുമ്പിടുകയും അദ്ദേഹത്തിൻറെ കാൽ മുത്തുകയും ചെയ്യുന്ന രീതികളെ പണ്ടുമുതലേ പലരും ശക്തമായി വിമർശിച്ചിട്ടുണ്ട്. അതിൽ പ്രധാനിയായിരുന്നു മാർട്ടിൻ ലൂഥർ. ഈ രീതികൾ മാർപാപ്പയോടുള്ള ബഹുമാനം ആയിട്ടല്ല നേരെമറിച്ച് പേപ്പസിയുടെ ചോദ്യം ചെയ്യാൻ പാടില്ലാത്ത അധികാര സീമകളെയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രതീകാത്മകമാക്കുക എന്ന ശക്തമായ വിമർശനം നിലനിൽക്കുന്നുണ്ട്. ഒരു പാത്രിയർക്കീസിനെ അല്ലെങ്കിൽ ഒരു മെത്രാനെ കാണുമ്പോൾ അടുത്തുചെന്ന് തല വണങ്ങി കൈ മുത്തുന്ന ആദരസൂചകമായിട്ടാണ്. എന്നാൽ മാർപാപ്പയെ കാണുമ്പോൾ മുട്ടിന്മേൽ നിന്നു വണങ്ങുന്നതും,അദ്ദേഹത്തിൻറെ പാദം ചുംബിക്കുന്നതും ആരാധനയാണോ ബഹുമാനം ആണോ അതോ മറ്റു വല്ലതുമാണോ?

പയസ് ഒമ്പതാമൻ മാർപ്പാപ്പ ഗ്രിഗറി രണ്ടാമൻ യൂസഫ് ഗ്രീക്ക് മേൽകൈറ്റ് പാത്രിയർക്കീസിൻറെ തലയിൽ കാലെടുത്ത് വെച്ച സംഭവം പലർക്കും അറിയാവുന്നതാണ്. പയസ് ഒമ്പതാമൻ മാർപാപ്പയുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുകയും, അതിനുശേഷം പാത്രിയർക്കീസ് വത്തിക്കാൻ സന്ദർശിച്ച വേളയിൽ പേപ്പൽ ഗാർഡുകൾ പാത്രിയർക്കീസിനെ കുനിച്ചു നിർത്തുകയും മാർപാപ്പാ തൻറെ കാലുകൾ പാത്രിയർക്കീസിൻറെ തലയിൽ വെക്കുകയും ചെയ്തത്. ചിലർ അഭിപ്രായപ്പെടുന്നത് മാർപാപ്പ പാത്രിയർക്കീസിൻറെ തോളിൽ ആണത്രേ തൻറെ കാലുകൾ വെച്ചതെന്നാണ്. ഏലിയാസ് സോഗ്ബി എന്ന പ്രശസ്തനായ ഗ്രീക്ക് മേൽകൈറ്റ് റീത്ത് ആർച്ചുബിഷപ്പ് ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ഇത്രയും വലിയ അധിക്ഷേപം കാണിച്ച പയസ് ഒമ്പതാമൻ മാർപാപ്പയെ വത്തിക്കാൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നുള്ളതാണ് ബഹുരസം. ഇതു കൂടാതെ അനേകം വിവാദങ്ങൾ നിറഞ്ഞതായിരുന്നു പയസ് ഒൻപതാം എൻറെ പേപ്പൽ നേതൃത്വം.

ക്രിസ്തുവിൻറെ ‘ഇല്ലാത്ത വികാരി’ ആയിട്ടുള്ള മാർപാപ്പമാരുടെ സ്ഥാനം സകലതിനും മുകളിലാണ് എന്നും, അവരെ ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും, മറ്റുള്ളവർ, പ്രത്യേകിച്ച് പൗരസ്ത്യ റീത്തുകൾ അവരുടെ അടിയാന്മാർ ആണ് എന്നും വരുത്തിത്തീർക്കാനുള്ള ഒരു വ്യഗ്രത വത്തിക്കാൻ എന്നും കാണിച്ചിട്ടുണ്ട്.

1811 വില്യം ഹാർഡ് ഡിഡി എഴുതിയ എന്ന പുസ്തകത്തിൽ വളരെ രസകരം ആയിട്ടുള്ള ചില കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. മാർപാപ്പയുടെ തിരഞ്ഞെടുപ്പും തെരഞ്ഞെടുപ്പിനുശേഷം കർദ്ദിനാൾമാരും മെത്രാന്മാരും മറ്റു വിശിഷ്ട വ്യക്തികളും വന്ന് അദ്ദേഹത്തിൻറെ കാലും കൈയും ചുംബിക്കുന്ന ഒരു ചടങ്ങ് നടക്കുന്നുണ്ട് എന്ന് വില്യം വളരെ വ്യക്തമായി തന്നെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്.

എന്താണേലും കൊള്ളാം. പുതിയ കാലഘട്ടത്തിൽ ഫ്രാൻസിസ് മാർപാപ്പ പലരുടെയും കാലിൽ വീഴുന്നതായി കാണുന്നുണ്ട്. റോമാ സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽനിന്ന് മാധ്യമ ശ്രദ്ധ തിരിച്ചുവിടാൻ ആണോ, അതോ തൻറെ പൂർവികർ ആയിട്ടുള്ള മാർപാപ്പമാർ ചെയ്ത കാൽ ചുംബന പാപങ്ങൾക്ക് പരിഹാരം ആയിട്ടാണോ ആവോ. ആർക്കറിയാം!

വിവേചനവും വർഗ്ഗ വിദ്വേഷവും ഒക്കെ തന്നെ പലതരത്തിൽ റോമാ സഭയിൽ കാണുവാൻ സാധിക്കും. എന്തിനേറെ പറയുന്നു ഇവിടെ ഇന്ത്യയിലെ കാര്യം തന്നെ എടുക്കാം. കേരളത്തിനു പുറത്തുള്ള പല ലത്തീൻ പള്ളികളും സീറോ മലബാർ, സീറോ മലങ്കര സമൂഹങ്ങൾക്ക് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുവാൻ കൊടുക്കാറില്ല.

എന്നാൽ ഏറ്റവും വലിയ രസം ഇതൊന്നുമല്ല, റോമാ സുറിയാനികൾ നാഴികയ്ക്ക് നാല്പത് വട്ടം വിമർശിക്കുകയും കളിയാക്കുകയും ചെയ്യുന്ന മലങ്കര സഭയുടെ ആത്മീയ ആവശ്യങ്ങൾക്ക് ലാറ്റിൻ ഹൈറാർക്കി അവരുടെ പള്ളികൾ വിട്ടു കൊടുക്കുന്നുണ്ട്.

വത്തിക്കാനും മാർപാപ്പയും എന്തുവേണേലും കാണിക്കട്ടെ ഇതെല്ലാം സഹിച്ച് ഞങ്ങൾ അവരുടെ കീഴിൽ തന്നെ നിന്നോളാം എന്നുള്ള ഒരു രീതിയാണ് റോമാ സുറിയാനികൾക്ക് ഉള്ളത്.

മലങ്കരസഭ ഒരു രണ്ടാംകിട സമൂഹമാണെന്നും മറ്റ് ഓർത്തഡോക്സ് സഭകൾക്ക് ലഭിക്കുന്ന അംഗീകാരമോ ബഹുമാനമോ മലങ്കര സഭയ്ക്ക് ലഭിക്കുന്നില്ലെന്നും മറ്റും സാമൂഹ്യ മാധ്യമങ്ങളിലും മറ്റും എഴുതി നടക്കുന്ന ഒരു കൂട്ടം റോമ സുറിയാനികൾ ഉണ്ട്. ഈ മഹാരഥന്മാർ അവരുടെ സഭയിൽ നടക്കുന്ന കാര്യങ്ങളും അവരെ എങ്ങനെയാണ് ലത്തീൻ ഹൈറാർക്കി പലപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും മനസ്സിലാക്കാനുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ലേഖനം.

എഡിറ്റർ- TMUND

വർഗ്ഗ വിവേചനവും, അസമത്വവും സുറിയാനി ഓർത്തഡോക്സ് ഭരണഘടനയിൽ

എഡിറ്റർ – TMUNT – ഡിസംബർ 2020

സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭരണഘടന വളരെ വിചിത്രവും അതേസമയം വളരെ രസകരമായി പഠന വിധേയമാക്കേണ്ട ഒന്നാണ്.

സുറിയാനി സഭയുടെ ഭരണഘടനയുടെ മുപ്പത്തിയാറാമത്തെ ആർട്ടിക്കിൾ അനുസരിച്ച് (1998 സെപ്റ്റംബറിൽ ഭേദഗതി ചെയ്ത ഭരണഘടന പ്രകാരം) താഴെ പറയുന്ന മെത്രാന്മാർക്ക് മാത്രമേ തങ്ങളുടെ വോട്ട് പാത്രിയർക്കീസിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ രേഖപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.

ഇന്ത്യൻ വംശജരായ മെത്രാന്മാരിൽ Maphriyana എന്ന് വിളിക്കുന്ന കാതോലിക്കായ്ക്കും, ക്നാനായ അതിഭദ്രാസ മെത്രാനും, അതുപോലെതന്നെ പാത്രിയർക്കീസിനെ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള മെത്രാൻമാർക്കും, അമേരിക്കയിലെ മലങ്കര അതിരൂപതയുടെ മെത്രാൻ ഉം മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയുള്ളൂ. പക്ഷേ ഈ പറഞ്ഞ ഒരു മെത്രാനും പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു വാനുള്ള യോഗ്യത ഭരണഘടന നിഷ്കർഷിക്കുന്നില്ല.

സുറിയാനി അറബ് വംശജരിൽ അതിഭദ്രാസ മെത്രാന്മാർക്കും, പാത്രിയർക്കീസിനെ അസിസ്റ്റൻറ് മാർക്കും, പാത്രിയർക്കീസ് വികാർ മാർക്കും വോട്ടിങ് അവകാശമുണ്ട് .

മുപ്പത്തിയാറാമത്തെ ആർട്ടിക്കിൾ വായിക്കുന്ന ഏതൊരാൾക്കും ചില ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ തീർച്ചയായും താല്പര്യം ഉണ്ടാകും.

സുറിയാനി അറബ് വംശജർ അല്ലാത്തവർ പാത്രിയർക്കീസ് ആകാൻ എന്തുകൊണ്ട് ഭരണഘടന അനുവദിക്കുന്നില്ല? ഇത് ഒരു ലജ്ജാകരമായ വസ്തുത തന്നെയല്ലേ?

യേശുക്രിസ്തു സമത്വവും സാഹോദര്യവും സ്നേഹവും ആണ് പഠിപ്പിച്ചത്. പക്ഷേ ക്രിസ്തുവിൻറെ അനുയായികൾ എന്ന് അവകാശപ്പെടുന്ന സുറിയാനി സഭ വർഗ്ഗ വിദ്വേഷവും, വംശീയ അസമത്വവും അല്ലേ അവരുടെ ഭരണഘടനയിലൂടെ മുന്നോട്ടു വയ്ക്കുന്നത്?

പക്ഷേ ഇതിലെല്ലാം ബഹുരസം സുറിയാനി സഭയുടെ ചരിത്രത്തിൽ ഏകദേശം പതിമൂന്ന് തവണ Maphriyanമാർ അന്ത്യോക്യൻ പാത്രിയാർക്കീസ് മാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ്. 1222ൽ ആണ് ആദ്യമായിട്ട് ഇഗ്നാത്തിയോസ് ദാവീദ് എന്നു പറയുന്ന Maphriyan സുറിയാനി പാത്രിയാർക്കിസ് ആയത്. ഇവരെല്ലാം തന്നെ സിറിയ അറബ് വംശജർ തന്നെയായിരുന്നു. 1964 ഇൽ ആണ് Maphriyanite ഇന്ത്യയിൽ പുനഃസ്ഥാപിച്ചത് എന്ന് വിഘടിത വിഭാഗം അവകാശപ്പെടുന്നു. പക്ഷേ ഈ Maphrianite തലവൻ ആയിട്ടുള്ള വിഘടിത വിഭാഗം കാതോലിക്കാ എന്ന് അവകാശപ്പെടുന്ന മെത്രാന് പാത്രിയർക്കീസിനെ തെരഞ്ഞെടുപ്പിൽ വോട്ടവകാശം മാത്രമേ ഉള്ളൂ. ഇന്ത്യയിലെ ഈ മെത്രാന് (Indian Maphriyano) പാത്രിയർക്കീസ് ആയി തെരഞ്ഞെടുക്കാൻ പാടുള്ളതല്ല എന്ന് സുറിയാനി സഭയുടെ ഭരണഘടന തന്നെ വിളിച്ചു പറയുന്നു.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇന്ത്യൻ വംശജർ ആയിട്ടുള്ള ചുരുക്കം ചില മെത്രാന്മാർക്ക് മാത്രം വോട്ടിങ് അവകാശം നൽകിക്കൊണ്ട് സുറിയാനി സഭ, എല്ലാ ഓർത്തഡോക്സ് സഭകളും അടിസ്ഥാന പരമായി പാലിക്കേണ്ട സിനഡൽ കൗൺസിൽ ഘടനയെ (synodal conciliarity) തന്നെ ചോദ്യം ചെയ്യുന്നു.

സുറിയാനി അറബ് ബിഷപ്പുമാർക്കും, വിരലിലെണ്ണാവുന്ന ഇന്ത്യൻ ബിഷപ്പുമാർക്കും വോട്ടവകാശം നൽകിക്കൊണ്ട് നല്ലൊരു ശതമാനം വരുന്ന ഇന്ത്യൻ വംശജരായ 28 ഓളം ബിഷപ്പുമാരെ നോക്കുകുത്തികൾ ആക്കുകയാണ് സുറിയാനി സഭയുടെ ഭരണഘടന ചെയ്യുന്നത്.

ഈ ബിഷപ്പുമാരുടെ യഥാർത്ഥ അവസ്ഥ എന്താണ്? ഇവർ ശരിക്കും സുറിയാനി സഭയുടെ ‘ആഗോള’ സുന്നഹദോസ് അംഗങ്ങൾ തന്നെയാണോ? അംഗങ്ങൾ തന്നെയാണെങ്കിൽ എന്തുകൊണ്ട് ഇവർക്ക് പാത്രിയർക്കീസിനെ തെരഞ്ഞെടുക്കുന്നതിൽ വോട്ടവകാശം നിഷേധിക്കപ്പെടുന്നു?

ഇങ്ങനെയുള്ള ഒരു പാത്രിയാർക്ക തെരഞ്ഞെടുപ്പ് തന്നെ പാതി പാകം ചെയ്ത ഒരു വിഭവത്തിന് തുല്യമല്ലേ?

സുറിയാനി സഭ വൈവിധ്യമാർന്ന ഒരു സമൂഹമാണ്. അതിൽ അംഗങ്ങളാകാൻ സുറിയാനി അറബ് വംശജർ ആകണമെന്ന് എന്ന് യാതൊരു നിർബന്ധവുമില്ല. പക്ഷേ നേതൃത്വത്തിലേക്കുo ഭരണഘടനപരമായ കാര്യങ്ങളിലേക്കും വരുമ്പോൾ വരുമ്പോൾ ഇത്തരത്തിലുള്ള ഒരു തുറവിയോ, വൈവിധ്യമോ
നമ്മൾ കാണുന്നില്ല.

സുറിയാനി സഭയിൽ നിലനിൽക്കുന്ന വർഗ്ഗവിവേചനവും അസമത്വവും അല്ലേ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത്?

പൗരസ്ത്യ അസീറിയൻ സഭയിലും ഇത്തരത്തിലുള്ള ഭരണഘടനാ പരമായിട്ടുള്ള വർഗ്ഗവിവേചനം നിലനിന്നിരുന്നു. ഇപ്പോഴത്തെ കാതോലിക്കാ പാത്രിയർക്കീസ് തിരഞ്ഞെടുപ്പ് സമയത്ത് ഈ കാര്യത്തിന് മാറ്റമുണ്ടായി. അതായത് അസിറിയൻ സഭയിൽ ഉള്ള ഏത് വംശത്തിൽ പെട്ട മെത്രാനും കാതോലിക്കാ പാത്രിയർക്കീസ് ആകാനുള്ള സാധ്യത ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അവിടെ നിന്നും ഉള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സുറിയാനി സഭ ഏറ്റവും കൂടുതൽ അടുപ്പം കാത്തുസൂക്ഷിക്കുന്ന റോമൻ കത്തോലിക്കാസഭയിൽ പോലും മാർപാപ്പയുടെ തിരഞ്ഞെടുപ്പ് വംശീയ അടിസ്ഥാനത്തിൽ അല്ല നടക്കുന്നത്.

ഓറിയൻറൽ ഓർത്തഡോക്സ് സഭയിലെ അംഗമായ അർമീനിയൻ സഭയുടെ കാര്യം തന്നെ എടുക്കാം. ഒരേ വംശജർ ആണെങ്കിലും ലെബനോനിലെ കാതോലിക്കോസ് (Cilicia) അങ്ങ് അർമേനിയയിലുള്ള കാതോലിക്കാ പാത്രിയർക്കീസ് സിംഹാസനത്തിലേക്ക് മത്സരിക്കാനും തിരഞ്ഞെടുക്കപ്പെടാൻ ഉള്ള അവകാശവും ഉണ്ട്. പക്ഷേ ഇത് സുറിയാനി സഭയിൽ പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ സുറിയാനി അറബ് വംശജർ ആയിട്ടുള്ള Maphriyaന്മാർ പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് സുറിയാനി സഭ എതിർപ്പ് പ്രകടിപ്പിച്ചിട്ടും ഇല്ല.

മലങ്കര നസ്റാണികളോട് യുദ്ധം ചെയ്യാൻ വരുന്ന വിഘടിത വിഭാഗമേ, നിങ്ങൾ പിന്താങ്ങുന്ന സുറിയാനി സഭയുടെ ഭരണഘടനയിൽ നിങ്ങളുടെ മെത്രാന്മാർക്ക് സാമാന്യ സമത്വത്തിനുള്ള ഒരു സമരം നടത്തേണ്ടത് അത്യാവശ്യമാണ്.

സുറിയാനി സഭയുടെ തലപ്പത്ത് സുറിയാനി അറബ് വംശജർ മാത്രം മതി എന്നാണോ സുറിയാനി സഭ പറഞ്ഞുവരുന്നത്? അതോ ഇന്ത്യൻ വംശജൻ ആയിട്ടുള്ള വിഘടിത വിഭാഗക്കാർ സുറിയാനി സഭയെ ഭരിക്കാനും നയിക്കാനും പ്രാപ്തിയോ അർഹതയോ ഇല്ലാത്തവർ എന്നാണോ ഉദ്ദേശിക്കുന്നത് ?

അതോ നിങ്ങളെയും സുറിയാനി സഭയും അതിൻറെ ഭരണഘടനയും വിഘടിത വിഭാഗം ആയിട്ട് തന്നെയാണോ കണക്കാക്കുന്നത് ?

മലങ്കരസഭ നിങ്ങളോട് വിട്ടുവീഴ്ച ചെയ്യണം, ചർച്ച ചെയ്യണമെന്നും ഒക്കെ നിങ്ങൾ ഘോരഘോരം പ്രസംഗിക്കാറുണ്ട്. പക്ഷേ ഭരണഘടനാപരമായി സമത്വത്തിനും വർണ്ണവിവേചനത്തിനും വേണ്ടിയുള്ള വിട്ടുവീഴ്ചയ്ക്ക് സുറിയാനി സഭയുടെ സുന്നഹദോസ് തയ്യാറാകുമോ? ആദ്യം വിട്ടുവീഴ്ചയും സമത്വവും, ഗ്രേസും, ഒക്കെ നിങ്ങളുടെ ഇടയിൽ അല്ലേ ഉണ്ടാവേണ്ടത് ?

അപ്പോൾ ഇവിടുത്തെ പ്രധാന പ്രശ്നം വർഗമാണോ? വംശം ആണോ? അതോ നസ്രായനായ യേശു പഠിപ്പിച്ച വർണ്ണത്തിനും വർഗ്ഗത്തിനും അതീതമായിട്ടുള്ള സ്നേഹവും, സമത്വവും ഒക്കെ കാറ്റിൽ പറത്തുന്ന സുറിയാനി സഭയുടെ ഭരണഘടനയും , നിങ്ങൾ ദൈവ തുല്യനായി കാണുന്ന പാത്രിയർക്കീസും ആണോ?

ഒരു കാര്യം കൂടി, 155 ആമത്തെ ആർട്ടിക്കിൾ പ്രകാരം എല്ലാ സ്ഥാപക ജംഗമ വസ്തുക്കളുടെയും പൂർണാധികാരം സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് ആണ്. ഒരു വ്യക്തിയോ ഒരു ഇടവകയോ സുറിയാനി സഭയിൽ നിന്ന് മാറി മാറിപ്പോയാൽ, സഭയുടെ ഒരു വസ്തുക്കളിലും അവർക്ക് അവകാശം ഉന്നയിക്കാൻ പറ്റുന്നതല്ല. ഇത് വല്ലപ്പോഴും ഒന്ന് ഓർക്കുന്നത് നന്നായിരിക്കും.

ചിത്രം കടപ്പാട് (archive.org)

എഡിറ്റർ – TMUNT

മലങ്കര സഭയുടെ എക്യുമെനിക്കൽ ബന്ധങ്ങൾ – ഒരു പൊളിച്ചെഴുത്ത് ആവശ്യമോ?

എഡിറ്റർ – TMUNT – 13/12/2019

ഈ ലേഖനത്തിലെ ഉദ്ദേശം എക്യുമെനിസം വേണ്ടെന്നോ മലങ്കര സഭ എക്യുമെനിക്കൽ ബന്ധങ്ങൾ മുറിച്ചു കളയണം എന്നുള്ളതല്ല. നേരെമറിച്ച് എക്യുമിനിക്കൽ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുവാനും, മലങ്കര സഭ നേരിടുന്ന നീതി നീതിനിഷേധത്തിനും എതിരെയുള്ള ഉള്ള ഒരു തുറന്നെഴുത്ത് ആണ്.

എക്യുമെനിക്കൽ മേഖലകളിൽ അനേകം സംഭാവനകൾ മലങ്കര സഭയുടേത് ആയിട്ടുണ്ട്. റോമൻ കത്തോലിക്കാ സഭയുമായി ആകട്ടെ ഡബ്ല്യുസിസി തുടങ്ങി മറ്റെല്ലാ എക്യുമെനിക്കൽ സംഘടനകളുമായി കാലാകാലങ്ങളായി സഹകരിച്ചു വരുന്ന ഒരു രീതിയാണ് മലങ്കര സഭയ്ക്ക് ഉള്ളത്. എല്ലാ സഭാ വിഭാഗങ്ങളും വേണ്ട രീതിയിലുള്ള സഹായസഹകരണങ്ങളും ബഹുമാനവും കൊടുത്തു കൊണ്ട് തന്നെയാണ് മലങ്കര സഭ എക്യുമെനിക്കൽ മേഖലയിൽ പ്രവർത്തിച്ചു വരുന്നത്. ഡബ്ല്യുസിസിയിലും ഗ്ലോബൽ ക്രിസ്ത്യൻ ഫോറത്തിലും ഒക്കെ തന്നെ ശക്തമായ സാന്നിധ്യം മലങ്കര സഭ അറിയിക്കുന്നുണ്ട് .

റോമാ സഭയും വത്തിക്കാനും
റോമാ സഭയും വത്തിക്കാനും ആയിട്ട് രണ്ട് തരത്തിലുള്ള സംവാദങ്ങളിൽ മലങ്കര സഭ ഏർപ്പെടുന്നുണ്ട്. ഓറിയൻറൽ ഓർത്തഡോക്സ് റോമൻ കത്തോലിക്ക സംവാദങ്ങൾ കൂടാതെ, മലങ്കര സഭയും ആയിട്ട് എല്ലാ വർഷവും പ്രത്യേകം സംവാദങ്ങൾ റോമൻ കത്തോലിക്കാ സഭ നടത്തുന്നുണ്ട്. എന്താണ് ഇവിടെ പ്രശ്നം? ഒരുവശത്ത് മലങ്കരസഭ വളരെ സജീവമായി റോമാ സഭയും ആയിട്ടുള്ള സംവാദങ്ങളിൽ പങ്കെടുക്കുകയും, എന്നാൽ മറുവശത്ത് കേരളത്തിലുള്ള റോമാ സുറിയാനി റീത്തുകൾ മലങ്കര സഭയെ പലരീതിയിലും ബുദ്ധിമുട്ടിക്കുന്നത് കാണാം. ഒരു വശത്തുകൂടി വേദശാസ്ത്ര സംവാദങ്ങൾ പരിപോഷിപ്പിക്കാൻ പറയുന്ന കത്തോലിക്കാസഭയും റോമ സുറിയാനി റീത്തുകൾ ഉം, മറുവശത്തുകൂടി മലങ്കര സഭയെ എല്ലാ രീതിയിലും ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുകയാണ്. കുറച്ചു കാലങ്ങൾക്കു മുമ്പ് വിഘടിത വിഭാഗത്തിലെ രഹസ്യങ്ങൾ റോമാ സഭയ്ക്ക് ചോർത്തി കൊണ്ടിരുന്ന ഒരു മാന്യ വ്യക്തിയെ വിഘടിത വിഭാഗത്തിലെ തലവൻ തോമസ് പ്രഥമൻ തൻറെ ഓഫീസിൽ നിന്ന് പുറത്താക്കിയത് പരസ്യമായ രഹസ്യമാണ്. മലങ്കര സഭയിൽ ഇതുപോലെ എത്ര റോമാ ഏജൻറ്മാർ ഉണ്ടെന്നുള്ളത് ദൈവത്തിനു മാത്രം അറിയാം. റോമാ പാപ്പായുടെ കൂടെയും റോമാ കർദിനാൾമാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചായ കുടിക്കുകയും ചെയ്യുന്നത് മാത്രമല്ല എക്യുമെനിസം. റോമിൽ വൈദിക വിദ്യാർത്ഥികളെ പഠിക്കാൻ വിട്ടത് കൊണ്ടോ, മലങ്കര സഭയിലെ മെത്രാന്മാർ മാർപാപ്പയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തത് കൊണ്ടോ എക്യുമെനിസം പൂർണമാകില്ല.

അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം കൊടുക്കുമ്പോൾ മാത്രമേ എക്യുമെനിസത്തിന് അർത്ഥം ഉണ്ടാകുകയുള്ളൂ. റോമാ സുറിയാനികൾ മലങ്കര സഭയ്ക്ക് എന്ത് ബഹുമാനമാണ് തരുന്നത് ? സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും മലങ്കരസഭയെ അവർ പിച്ചിച്ചീന്തുന്നത് നാം ദിവസവും കാണുന്നതല്ലേ, പ്രത്യേകിച്ച് സഭാതർക്കം നടക്കുന്ന പശ്ചാത്തലത്തിൽ. വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം അവകാശപ്പെടുക. റോമാ സുറിയാനി സഭകളുടെ തലവന്മാർ വിശുദ്ധ മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിന് അതിപതികളാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ മറ്റും പ്രചരിപ്പിക്കുക. വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ മലങ്കര സഭയ്ക്കെതിരെ പ്രചരണം നടത്തുക തുടങ്ങിയ കലാപരിപാടികൾ കുറെ വർഷങ്ങളായിട്ട് നടക്കുന്നുണ്ട്.
റോമാ സഭയിൽ രണ്ടു സിംഹാസനങ്ങൾ ഉണ്ടെന്നു പറയുന്നത് തന്നെ റോമ സഭയെ സംബന്ധിച്ച് കീറാമുട്ടിയാണ്. റോമാ സുറിയാനികൾ അർഹതയില്ലാതെ അവകാശപ്പെടുന്ന മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനം വത്തിക്കാനിൽ ഇരിക്കുന്ന മാർപാപ്പയ്ക്കെതിരേ ഉള്ള വെല്ലുവിളി മാത്രമാണ്. ഇതുകൂടാതെ പല അവസരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞുo മലങ്കരസഭയുടെ വിശ്വാസികളെ മലങ്കര റീത്ത് പ്രസ്ഥാനം കൈയിൽ ആക്കിയിട്ടുണ്ട്. 2017 ഏകദേശം 150 ഓളം ആളുകളെ മലങ്കര തൊഴിയൂർ സഭകളിൽ നിന്ന് മലങ്കര റീത്ത് അടർത്തിമാറ്റി. റീത്ത് പ്രസ്ഥാനങ്ങൾ വഴിയല്ല ഇനിയും നാം മുമ്പോട്ട് സഞ്ചരിക്കേണ്ടത് എന്നുള്ളത് വളരെ വ്യക്തമായി ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചിട്ടുള്ള കാര്യമാണ്. ഇതിനെയൊക്കെ കാറ്റിൽപ്പറത്തി കൊണ്ടാണ് റീത്ത് പ്രസ്ഥാനങ്ങൾ കേരളത്തിൽ അഴിഞ്ഞാടുന്നത്.

അൽവാരിസ് ജൂലിയസ് തിരുമേനിയുടെ ചരിത്രം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. റോമാ സഭയുമായി മല്ലിട്ട് റോമാ സഭയുടെ സകല സുഖലോലുപതകളും വലിച്ചെറിഞ്ഞ സ്വതന്ത്ര കത്തോലിക്കാ സമൂഹവുമായി മലങ്കര സഭയുടെ ആത്മീയ രക്ഷാധികാരo സ്വീകരിച്ച ചരിത്രം നാം മറന്നുപോകരുത്. ഇനിയൊരു അൽവാരിസ് ജൂലിയസ് ഉണ്ടാകുമോ എന്ന് നമുക്കറിയില്ല. പക്ഷേ മലങ്കര സഭയുടെ വിശ്വാസികളെ റീത്ത് പ്രസ്ഥാനത്തിൻറെ കഴുകൻ കണ്ണുകളിൽ പാടാതെ നോക്കേണ്ട ബാധ്യത സഭയ്ക്ക് ഉണ്ട്.

ഇതൊന്നും കൂടാതെ വിഘടിത വിഭാഗത്തോട് ഭാഗത്തോട് ചേർന്ന് അതിശക്തമായ പക്ഷാഭേദം സുറിയാനികൾ മലങ്കര സഭയോട് കാണിച്ചിരിക്കുന്നു. എക്യുമിനിക്കൽ സ്നേഹവും സാഹോദര്യവും വിളമ്പുന്ന റോമാ സുറിയാനികൾ എന്തുകൊണ്ട് മലങ്കരസഭയുടെ പക്ഷം മനസ്സിലാക്കുവാൻ ശ്രമിക്കുന്നില്ല? അതുമാത്രമല്ല എന്ത് നിഷ്പക്ഷത ആണ് റോമാ സുറിയാനികൾ സഭാതർക്കത്തിൽ സ്വീകരിച്ചിട്ടുള്ളത്? ഇത്രയും നാളത്തെ എക്യുമെനിക്കൽ കൊടുക്കൽ വാങ്ങലുകളിൽ മലങ്കര സഭയുടെ സഹകരിച്ചു എന്ന് പറയുന്ന മറ്റു സഭാ വിഭാഗങ്ങൾ സുപ്രീം കോടതി വിധിയോടുo ഭാരതത്തിൻറെ പരമോന്നത നീതിപീഠം മലങ്കര സഭയ്ക്ക് നൽകിയ നീതിയോടും ഒട്ടും തന്നെ നിഷ്പക്ഷത കാണിച്ചിട്ടില്ല എന്നുള്ളതാണ്.

വിഘടിത വിഭാഗത്തോട് കാണിക്കുന്നത് വീറും വാശിയും എന്തുകൊണ്ട് റോമാ സുറിയാനികൾ കാണിക്കുന്ന അപലപനീയമായ കാര്യങ്ങളെ ചോദ്യംചെയ്യാൻ മലങ്കര സഭ നേതൃത്വമോ മലങ്കര സഭയിലെ വിശ്വാസികളും മുതിരുന്നില്ല എന്നുള്ളത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

ചോദ്യം ചെയ്യുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല
പക്ഷേ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ ചോദ്യംചെയ്യാൻ മലങ്കരസഭയുടെ നേതൃത്വമോ ഡയലോഗ് കമ്മിറ്റിയോ മെനക്കെടുന്നില്ല എന്നുള്ളതാണ് ആശ്ചര്യം. ഇവിടുത്തെ വിഘടന വിഭാഗവും ആയിട്ട് യുദ്ധം ചെയ്യാൻ സദാ സന്നദ്ധരായിട്ടുള്ള മലങ്കരസഭയിലെ സിംഹങ്ങൾ ഒന്നും തന്നെ റോമാ സുറിയാനികൾ മലങ്കരസഭയുടെ ചെയ്യുന്ന നീതിനിഷേധം കണ്ടില്ലെന്ന് നടിക്കുകയാണോ?

ഇതിന് പല കാരണങ്ങൾ ഉണ്ടാവാം. റോമാ സുറിയാനി കളുടെ ഈ പ്രവൃത്തികളെ വലിയൊരു ഭീഷണിയായിട്ടുണ്ട് മലങ്കര സഭയുടെ സഭയുടെ കാണുന്നില്ലായിരിക്കാo.വ്യവഹാരങ്ങൾക്ക് തീർപ്പുകൽപ്പിക്കാൻ ഉള്ള നെട്ടോട്ടത്തിൽ റോമാ സുറിയാനി കളുടെ ചെയ്തികൾ അവഗണിക്കുന്നത് ആവാം. റോമാ സുറിയാനികളെ കുറിച്ച് ഇവിടെ പറഞ്ഞ കാര്യങ്ങൾ ഒരുപക്ഷേ മലങ്കര സഭയിലെ വിശ്വാസികളെ നേരിട്ട് ബാധിക്കാത്ത കൊണ്ടാവാം അവർ പലരും മൗനം പാലിക്കുന്നത്.

എന്നാൽ റോമാ സുറിയാനിക്കാരുടെ ചെയ്തികളെ തീർത്തും അവഗണിക്കുകയാണ് എന്നല്ല പറഞ്ഞുവരുന്നത്. അവരുടെ ചെയ്തികളെ മനസ്സിലാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ കാര്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരു വിഭാഗം മലങ്കര സഭാ വിശ്വാസികൾ ഉണ്ടുതാനും.

മലങ്കര ചർച്ച് എക്യുമെനിക്കൽ റിലേഷൻസ് വകുപ്പിൽ നിന്നുള്ള കത്തുകൾ
അഭിവന്ദ്യ യൗസേബിയോസ് തിരുമേനിയും അഭിവന്ദ്യ ഗബ്രിയേൽ തിരുമേനിയും എക്യുമെനിക്കൽ ഡിപ്പാർട്ട്മെൻറ് പ്രസിഡൻറുമാർ ആയിരുന്ന സമയത്ത് മലങ്കര കത്തോലിക്കാ റീത്ത് നടത്തിയ ചില അനാവശ്യമായ അവകാശവാദങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വത്തിക്കാന് കത്തുകൾ അയച്ചിരുന്നു. അഭിവന്ദ്യ യൗസേബിയോസ് തിരുമേനിക് വത്തിക്കാനിൽ നിന്ന് മറുപടി കിട്ടുകയും ചെയ്തു. പക്ഷേ ഇതൊന്നും മലങ്കര കത്തോലിക്ക സമൂഹത്തെ ബാധിക്കുന്ന വിഷയം ആയിട്ട് തോന്നുന്നില്ല. വത്തിക്കാൻ എന്തു പറഞ്ഞാലും ഞങ്ങൾ ഞങ്ങളുടെ തോന്ന്യവാസവും ചെയ്യും എന്നുള്ള നിലയിലാണ് അവരുടെ പോക്ക്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ റോമാ സഭയും മലങ്കര കത്തോലിക്കർക്ക് എന്തും ചെയ്യാനുള്ള മൗനസമ്മതം കൊടുക്കുന്നുണ്ട് . വത്തിക്കാനോ മാർപാപ്പയോ ക്ലീമിസ് കർദിനാളിനെ കാതോലിക്കോസ് എന്ന് അഭിസംബോധന ചെയ്യുകയില്ല , നേരെമറിച്ച് മലങ്കര കത്തോലിക്കരുടെ പ്രത്യേക നിയമ സംഹിതയിൽ കാതോലിക്കോസ് എന്ന് പ്രതിപാദിച്ചിട്ടുണ്ട്താനും. ഇത് ഒരു ഉദാഹരണം മാത്രം.

അഭിവന്ദ്യ ഗബ്രിയേൽ മെത്രാൻ അയച്ച കത്തിന് മറുപടി വത്തിക്കാൻ തന്നിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ ഇതിനു ശേഷം എപ്പോഴെങ്കിലും മലങ്കര സഭ ഔദ്യോഗികമായി റോമാ സുറിയാനികൾ നടത്തുന്ന ഇത്തരത്തിലുള്ള കാര്യങ്ങളെ ചോദ്യം ചെയ്തിട്ടുമില്ല.

അഭിവന്ദ്യ പിതാക്കന്മാർക്ക് ശേഷം ഈ കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുകയും വത്തിക്കാനും ആയിട്ട് കത്തിടപാടുകൾ പോലും നടത്തുകയും ചെയ്തിട്ടുള്ളത് ഓ സി പി എന്ന സ്വതന്ത്ര സംഘടനയാണ്. ജൂലൈ 2019 ഇൽ ഇക്കാലമത്രയും ഉള്ള റോമാ സുറിയാനികളുടെ ചെയ്തികളെ ശക്തമായി ചോദ്യംചെയ്തുകൊണ്ട് വത്തിക്കാന് കത്തയച്ചു. ഇതു കൂടാതെ കഴിഞ്ഞ പത്ത് വർഷമായിട്ട് റോമാ സുറിയാനി കളുടെ ചെയ്തികളെ അവരുടെ മുഖപത്രം ആയിട്ടുള്ള ഓ സി മീഡിയ നെറ്റ്‌വർക്കിലൂടെ തുറന്നു കാട്ടിയിട്ടുണ്ട്.

ഒസിപിയുടെ ഇടപെടൽ
വിഘടിത വിഭാഗവുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത മലങ്കര സഭാമക്കൾ റോമാ സുറിയാനികളോട് എന്തുകൊണ്ട് വിട്ടുവീഴ്ച മനോഭാവം വെച്ചുപുലർത്തുന്നു? വിഘടിത വിഭാഗം കാണിക്കുന്ന അതിനേക്കാൾ ഭയാനകരമായ കാര്യമാണ് മലങ്കര സഭയെ സംബന്ധിച്ച് റോമാ സുറിയാനികൾ കാണിക്കുന്നത്. മലങ്കര സഭയുടെ പാരമ്പര്യവും മലങ്കര സഭയുടെ നാശവും മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് റോമാ സുറിയാനികൾ പെരുമാറുന്നത്. മലങ്കര സഭയുടെ പാരമ്പര്യം വശത്ത് ആകണമെങ്കിൽ മലങ്കര സഭയുടെ നാശം കണ്ടേതീരൂ.

റോമാ സുറിയാനി കളുടെ ആഭ്യന്തരകാര്യങ്ങളിൽ മലങ്കരസഭ ഇടപെടാറില്ല. എന്നാൽ മലങ്കരസഭയുടെ കാനോനിക അവകാശമായ സ്ഥാന നാമങ്ങളും പാരമ്പര്യങ്ങളും തങ്ങളുടേതാണെന്ന് പറയുമ്പോൾ ആണ് പ്രശ്നമുണ്ടാകുന്നത്. വത്തിക്കാൻ അനുവദിക്കാത്ത സ്ഥാന നാമങ്ങൾ ഉപയോഗിക്കാൻ റോമാ സുറിയാനി കൾക്ക് അധികാരമോ അവകാശമോ ഇല്ല. ഒരു വശത്തുകൂടി മലങ്കര സഭയും ആയിട്ട് ഊഷ്മളമായ ബന്ധങ്ങൾ വേണം എന്നു പറയുകയും മറ്റൊരു വശത്തുകൂടി മലങ്കര സഭയെ ഏതുവിധേനയും ഇല്ലാതാക്കുകയും ചെയ്യണമെന്നുള്ള നടപടികളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

ഇപ്പോഴത്തെ വേദശാസ്ത്ര സംവാദ കമ്മിറ്റിക്ക് റീത്തുകളുടെ കാര്യങ്ങൾ ചോദ്യം ചെയ്യാനുള്ള അധികാരപരിധി ഇല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ വിഷയങ്ങളെ ചോദ്യം ചെയ്യാനും ഈ വിഷയങ്ങൾക്ക് വേണ്ട കാര്യം നിർദ്ദേശങ്ങൾ നൽകാനും ഒരു സമിതിയെ അല്ലെങ്കിൽ ഒരു ഉപസമിതിയെ പുതുതായി നിയമിക്കാം. പക്ഷേ അങ്ങനെ ഉള്ള കാര്യങ്ങളൊന്നും തന്നെ മലങ്കര സഭ ഇന്നേവരെ ചെയ്തതായി അറിവില്ല.

സംഭാഷണത്തിനുള്ള സിറോ മലബാർ സിറോ മലങ്കര അംഗീകാരം
ഏറ്റവും വലിയ രസം ഇതൊന്നുമല്ല സീറോ മലബാർ സഭയുടെയും സീറോ മലങ്കര സഭയും ഈ സംവാദങ്ങളെ ഏതെങ്കിലുമൊക്കെ രീതിയിൽ അംഗീകരിക്കുന്നുണ്ടോ എന്നത് സംശയമാണ് . മലങ്കരസഭ ആതിഥ്യമരുളുന്ന സംവാദങ്ങളുടെ അവസാനം പരിശുദ്ധ ബാവ തിരുമേനി ഒരു വിരുന്നു നൽകാറുണ്ട്. എന്നാൽ കേരളത്തിലുള്ള രണ്ട് റോമാ സുറിയാനി തലവന്മാർ ഈ സംവാദ സമിതിയെ സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നത് ആയിട്ട് എങ്ങും കണ്ടിട്ടില്ല. ചങ്ങനാശ്ശേരി അതിരൂപതയുടെയും കോട്ടയം തിരുവല്ല അതിരൂപതകളുടെയും പരിപാടിയായി മാറിയിട്ടുണ്ട്. ഇതിനെക്കുറിച്ച് ബഹുമാനപ്പെട്ട ബേബി വർഗീസ് അച്ഛൻ തൻറെ ലേഖനങ്ങളിൽ എഴുതിയിട്ടുള്ളതാണ്.

തീരുമാനങ്ങൾ
അതുമാത്രമല്ല ഈ സംവാദങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ എല്ലാം തന്നെയും പ്രഹസനങ്ങൾ ആണ്. എടുത്ത തീരുമാനങ്ങൾ എത്ര കണ്ടു നടത്തിയിട്ടുണ്ടെന്ന് നാം ഒന്നു ചിന്തിക്കുന്നത് നല്ലതാണ്.

കത്തോലിക്കരും ആയിട്ടുള്ള സംവാദങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും മലങ്കരസഭ കാണിച്ചിട്ടില്ല. എന്നാൽ റീത്തുകൾ കാട്ടിക്കൂട്ടുന്ന ചോദ്യം ചെയ്യപ്പെടേണ്ടത് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നുമില്ല. ചോദ്യം ചെയ്യപ്പെടേണ്ട കാര്യങ്ങൾ ചോദിക്കുകയും, അതിനു വേണ്ട നടപടിക്രമങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതിനോടുകൂടി തന്നെ സംവാദങ്ങളിൽ ഏർപ്പെടുമ്പോൾ ആണ് എക്യുമെനിസതിന് കൂടുതൽ മൂല്യവും അർത്ഥവും ഒക്കെ ഉണ്ടാകുന്നത്. ഇവിടെ ഒരു തുല്യത കാണുവാൻ സാധിക്കുന്നില്ല. ഒരു വശം മാത്രം ഉയർന്നു നിൽക്കുന്നു. അതായത് റോമാ സുറിയാനി റീത്തുകൾ ഇവിടെ എന്തുവേണേലും കാണിച്ചതോടെ ഞങ്ങൾക്ക് വത്തിക്കാനും ആയിട്ടുള്ള സംവാദങ്ങളും ചായകുടിയും ഫോട്ടോ എടുപ്പും മാത്രം മതി എന്നുള്ള ഒരു സമീപനം ആണ് കാണാൻ സാധിക്കുന്നത്. സഭയെയും സമുദായത്തെയും സ്നേഹിക്കുന്ന ഒരു നസ്രാണിക്കും ഇത് നീതിയുക്തമായി കാണുവാൻ സാധിക്കുകയില്ല.

റോമാ സുറിയാനികൾ കാണിക്കുന്ന ചെയ്തികൾക്ക് ഒരു അറുതി വരുത്തിയത് മതി ഇനിയുള്ള സംവാദങ്ങൾ എന്നു പറയാനുള്ള ആർജ്ജവം മലങ്കര സഭ കാണിക്കുമോ? മലങ്കരയിൽ റോമാ സുറിയാനികൾ എന്തും കാണിക്കാം. ഇന്ത്യയ്ക്ക് പുറത്ത് ഏതെങ്കിലും ഒരു കത്തോലിക്കാ റീത്ത് അവരുടെ മാതൃ ഓർത്തഡോക്സ് സഭകളുടെ ഏതെങ്കിലുമൊരു സ്ഥാന നാമങ്ങൾ അവകാശപ്പെടട്ടെ, അപ്പോൾ കാണാം കളി മാറുന്നത്.

ഓറിയൻറൽ ഓർത്തഡോക്സ് സഭകൾക്ക് ഒരുമിച്ചു വരുവാൻ സ്ഥിരമായി ഒരു സംവിധാനം ഇല്ലാത്ത അവസ്ഥയിലാണ് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ എല്ലാവർഷവും റോമൻ കത്തോലിക്കാ സഭയുമായി ഡയലോഗിൽ ഏർപ്പെടുന്നത് .

1965 ഓറിയൻറൽ ഓർത്തഡോക്സ് സഭാ പിതാക്കന്മാർ അഡിസ് അബാബ യിൽ കൂടി എടുത്ത ഒരു തീരുമാനങ്ങളും ഇന്നേവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. എന്നാൽ 2004 മുതൽ നാളിതുവരെ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ എല്ലാം തന്നെ റോമാ സഭയും ആയിട്ടുള്ള തിയോളജിക്കൽ ഡയലോഗിൽ പങ്കെടുക്കുന്നുണ്ട്.

ഈ കാര്യങ്ങളെക്കുറിച്ച് കൃത്യമായിട്ട് ‘the night before the dialogue with Vatican’ എന്ന ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.

മാർത്തോമ ചർച്ച്
മർത്തോമാ സഭയും അതിശക്തമായി മലങ്കര സഭയെ വിമർശിക്കാൻ തുടങ്ങിയിട്ടുണ്ട്. 2012 ഇൽ കാതോലിക്കേറ്റ് സ്ഥാപനത്തിന് നൂറാം വാർഷിക വേളയിൽ പ്രസംഗിച്ച മാർത്തോമാ മെത്രാപ്പോലീത്ത മലങ്കര സഭയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ നിന്ന് മർത്തോമ സഭ വിശ്വാസികൾ ഒരുപാട് വ്യതിചലിച്ച് ഇരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വിഘടിത വിഭാഗത്തിൽ കൂടി ചേർന്ന് മലങ്കര സഭയെ കളിയാക്കാനും കുറ്റപ്പെടുത്താനും ഒരു അവസരവും അവർ പാഴാക്കുന്നില്ല.

ഒരേ ദിവസം മർത്തോമ സഭയുടെ കുറഞ്ഞത് 3 പരിപാടികളിൽ എങ്കിലും പങ്കെടുക്കുന്ന മെത്രാന്മാർ ഉള്ള മലങ്കര സഭയുടെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകുമല്ലോ.

ഓർത്തഡോക്സ് ഐക്യം (Oriental Orthodox Unity) എന്നു പറയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും കൊഞ്ഞനം കുത്തുകയും, എക്യുമെനിസം എന്ന് പറയുമ്പോൾ എല്ലാ സ്പർദ്ദകളും മാറ്റിവെച്ച് ഒരുമിച്ച് കൈകോർത്ത് സന്തോഷത്തോടെ അതിൽ പങ്കെടുക്കുകയും ചെയ്യുന്ന ഒരു വളരെ വിചിത്രമായ ലോകത്താണ് നമ്മൾ ജീവിക്കുന്നത്.

റോമാ സുറിയാനികളെയും മറ്റു സഭകളെയും ആവശ്യത്തിനുള്ള ബഹുമാനം കൊടുത്തു നിർത്താൻ നാം പഠിക്കണം. മലങ്കര സഭയുടെ വിശ്വാസവും കെട്ടുറപ്പും ആണോ അതോ എക്യുമെനിസവും ഫോട്ടോ എടുപ്പിനുമാണോ നമ്മൾ മുൻഗണന കൊടുക്കേണ്ടത് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇപ്പോഴത്തെ എക്യുമിനിക്കൽ ഡിപ്പാർട്ട്മെൻറ് ഏറ്റവും ഭംഗിയായി തന്നെ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല.

സഭയുടെ വ്യക്തിത്വമോ അന്തസോ കളയാതെ തന്നെ ഇതര സഹോദരി ഓർത്തഡോക്സ് സഭകളും ആയി കൂടുതൽ ആഴത്തിലുള്ള ബന്ധങ്ങൾ സ്ഥാപിക്കേണ്ടി ഇരിക്കുന്നു. പരിശുദ്ധ ബാവാ തിരുമേനിയും, സുന്നഹദോസും, എക്യുമിനിക്കൽ വിഭാഗവും ഈ കാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് എന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ട കാര്യം തന്നെയാണ്. എന്നാൽ ഈ പറഞ്ഞ യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് കുറച്ചൂടെ കാര്യക്ഷമമായി മലങ്കര സഭയുടെ എക്യുമിനിക്കൽ നയങ്ങള്‍ ഒരു ചേരിചേരാ അടിസ്ഥാനത്തിൽ പുനരൂപീകരണം നടത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ്.

മലങ്കര സഭ എക്യുമെനിക്കൽ വേദികളിൽ നിന്നും ഒളിച്ച് ഓടേണ്ട ഒരു ആവശ്യകതയും ഇല്ല. എക്യുമിനിക്കൽ വേദികളിൽ ശക്തമായിട്ടുള്ള സാന്നിധ്യം അറിയിച്ചു കൊണ്ട് തന്നെ സഭ നേരിടുന്ന എല്ലാ നീതിനിഷേധങ്ങളും ചോദ്യം ചെയ്യാനുള്ള ആർജ്ജവം നാം കാണിക്കേണ്ടിയിരിക്കുന്നു.

എഡിറ്റർ – TMUNT

Discrimination in the Constitution of the Syriac Church

Photo- Facebook.

Editor – TMUNT – 6/12/2019

The Constitution of the Syriac Orthodox Church has a peculiar clause, which is ‘ Article 36.

Article 36

1- His Beatitude the Catholicos, the Metropolitan of the Knanaya Archdiocese, the Metropolitans of the churches of the Antiochian Apostolic See in India, and the Metropolitan of North America of the Malankara Archdiocese. All the above shall elect but may not be elected.

2- Their Eminence the Archdioceses Metropolitans, the Metropolitan Patriarchal Assistant, and the Metropolitans Patriarchal Vicars who are appointed to archdioceses.

Article 36, explicitly states that none of the Metropolitans in India and those governing Indian dioceses abroad are eligible to be elected as the Patriarch of the Syriac Orthodox Church.

Given ¾ the population of Syriac Church are Indians, it is strange that no Indian is qualified to become the Patriarch.

The Maphrian (often referred to as Catholicos) from Indian or of Indian origin is not allowed to be elected to the Patriarchal throne. However, historically Maphrians of the Syriac-Arab origin were elected/consecrated as the Patriarchs of Antioch. In 1222, for the first time in the history of the Syriac Church, a Maphriyan (Ignatius Dawid) was elected as the Patriarch of Antioch. Later at several instances (around thirteen times), Maphriyans were elected to the Patriarchal throne. Whether the Maphriyans were elected from the East or from the West, they were all of the Syriac-Arab origins. The Maphrianite in India was newly established in 1964, (even though the Schismatics claim that it was re-established). According to the constitution of the Syriac Church, the Maphriyan or Catholicos of India (who is of Indian origin) is eligible to cast his vote in electing the Patriarch, but he may not be elected.

The Maphrian, the Metropolitan of the Knanaya Archdiocese and those Bishops who fall under the direct jurisdiction of the Patriarch are allowed to vote in the election. To make it more clear, the rest of the Bishops of Indian or non-Arabic/Syrian origins does not have voting rights, and hence the Synodal conciliarity practiced within the Syriac Church is under question. While Bishops of Syriac-Arab ethnicity are eligible to cast votes, the majority of the Syriac-Malankara Bishops are deprived of their rights.

There are around 28 Bishops of non-Arab/Syrian ethnicity, who are sidelined and deprived of their rights to vote to elect the Patriarch. Why are the majority of Indian origin bishops not allowed to elect a Patriarch and be elected as a Patriarch?

The Schismatic Church in India projects itself as part of ‘ Akamana Suriyani Sabha’ or roughly translated as ‘Universal Syriac Church’. Why would a church which projects itself as universal similar to the Roman Catholic Church forbid voting rights for Metropolitans and deny Indian bishops from being elected as Patriarch? Even the Roman Catholic Church has no such clause in their constitution.

The Assyrian Church of the East had practises like the Syriac Church until it was changed during the elections of the current Catholicos-Patriarch.

Within the Armenian Church, the Catholicos of the Great House of Cilicia is eligible to be elected as the Catholicos-Patriarch of the Mother See of Holy Etchmiadzin. The current Catholicos-Patriarch Karekin II was formerly the Catholicos of the Great House of Cilicia. Within the Armenian Church, the Catholicate of Cilicia is second to the Mother See and it recognizes the primacy of the Mother See as well.

However, such things are not possible in the Syriac Church. It is indeed sad that as per the current Syriac constitution, the Maphriyan could not be elected to the Patriarchal throne, even though such things were practiced in the past.

References:
Soc-wus.org. (2019). Syrian Orthodox Church of Antioch – Archdiocese of the Western U.S.. [online] Available at: http://www.soc-wus.org/ourchurch/constitutioneng.html [Accessed 2 Dec. 2019].

Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. (2019). Maphrian Catholicos [Syr. Orth.]. [online] Available at: https://gedsh.bethmardutho.org/Maphrian [Accessed 2 Dec. 2019].

Mako, S. and Donabed, S. (2019). Ethno-cultural and Religious Identity of Syrian Orthodox Christians. 1st ed. [ebook] Rhode Island: Feinstein College of Arts and Sciences. Available at: https://pdfs.semanticscholar.org/0ca1/ded8702c1ec654b8c92fc89ed9d765157a54.pdf [Accessed 2 Dec. 2019].

Editor – TMUNT